[
വാറ്റി
മാസിക
2007 ജൂണ്‍
പുസ്തകം 1 ലക്കം 3
പ്ര്രാധിപര്
2നോജ്
വിലാസം
വാക്കറിവ് മാസിക, 'ഗയ്',
പോസ്ററാഫിസീനു സമീപം,
കൊല്ലങ്കോട്- അ 506, പാലക്കാട് ജില്ല.
ഫോണ്‍ : 04923. 264331, 9246638940
ഡി.ടി.പി. & പ്രിന്റിങ്ങ്
എസ്. പി.കെ. പ്രിന്റേഴ്സ്, കൊല്ലങ്കോട്.
ഉള്ളടക്കം
ആമുഖലേഖനം
നിരാലംബരുടെ നിലവിളികള്‍
മനോജ്
അഭിമുഖം
പ്രകൃതിയുടെ വൈരുദ്ധ്യാത്മകത
കെ. വേണു /എം.വി.ഹരിദാസന്
ഓര്‍മ്മ-ആത്മകഥ
സമാന്തര യാത്രകള്‍
എം. സുകുമാരന്‍ /മനോജ്
ലേഖനം
പൌഠരാണികയുത്തിന്റെ കാലദൈര്‍ഘ്യം :
ഒരു നവീന വ്യാഖ്യാനം
ലക്ഷ്മണ് ശാസ്ത്രിജോഷി
കവിത
കൂടുതല്‍ ആനന്ിച്ചേനെ
പി. രാമന്
ലേഖനം.//ചരിത്രം
പുഷ്യമിത്രസുംഗനും ബ്രാഫമണ്പ്രതിവിപ്പവവും
എം.വി.ഹരിദാസന്
ലേഖനം
ആത്മകഥയും മോഷ്ടിക്കക്വടുമോ ?
ആത്മകഥ
യുദ്ധമുഖം
നടരാജ്
വീണ്ടെടുക്കല്‍ /ലേഖനം
കടുന്തുടിയും ഓടക്കുഴലും
എം. ഗോവിന്ദന്
18
31
36
47
5]
66
ആമുഖ ലേഖനം
നിരാലംമെരുടെ നിലവിളികള്‍
മനോജ്
[ന
ഒന്ന് '
ഭാഡ്പമിറ്റിക് മതങ്ങളും പാശ്ചാത്യ സാഹിതൃകലകളും
പ്രത്യക്ഷത്തെ സ്വീകരിച്ചാണ് വളര്‍ന്നതും താത്വിക പ്രമാണങ്ങളെ
കണ്ടെത്തിയതും. മനുഷ്യജീവിതത്തെ പ്രപഞ്ചത്തില്‍ കേന്ദ്രീകരിച്ചാണ്
പ്രത്യക്ഷത്തിന്റെ ചിന്താധാരകള്‍ വികസിക്കുന്നത്. അതുകൊണ്ട്
പാശ്ചാതൃയകലകള് സ്ഥലത്തോടും കാലത്തോടും നിരന്തരം ഏറ്റുമുട്ടി
പരിണമിച്ചു വികസിച്ചു. നിഷേധവും കണ്ടെത്തലും അവരുടെ
സര്ഗ്ലാത്മതകതയുടെ അടിസ്ഥാനമായി. ജീവിതത്തെ സംബന്ധിച്ച
തിരിച്ചറിവില്‍ എത്തിച്ചേര്‍ന്ന അവര്‍ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ
പ്രപഞ്ചത്തെ വ്യാഖ്യാനിച്ചു. പ്രതൃക്ഷത്തിന്റെ സ്വാധീനം രാജാക്കന്മാ
രെയും പ്രഭുക്കന്മാരെയും സാധാരണക്കാരെയും ഒരുപോലെ സാഹിത്യ
ത്തിലെ വിഷയമാക്കി.
പൌരസ് ത്യസാഹിത്യം; (പ്രതേകിച്ച് ശങ്കരദര്‍ശനത്തിന്റെ
ആധിപത്യമുള്ള ഭാരതീയ സാഹിത്യം; പ്രമാണങ്ങളെ നിശ്ചയിച്ച്
സാഹിത്യത്തെയും മറ്റ് കലകളെയും അടഞ്ഞ അവസ്ഥയില്‍
രൂപഭേദങ്ങളില്ലാതെ നിലനിര്‍ത്തി. (പമാണത്തിന്റെ ആധിപത്യം
ജീവിതത്തെ സംബന്ധിച്ച ദാര്‍ശനികമായ അന്വേഷണങ്ങളെ മുഴുവന്‍
നിരാകരിച്ചു. (പമാണങ്ങള്‍ സങ്കേതത്തേയും വിഷയത്തേയും
യാന്ത്രികമാക്കി. പ്രമാണങ്ങള്‍ നിശ്ചയിച്ച രസാനുഭൂതികള്‍ വികൃതമായ
ശൃംഗാരമായി അധഃപതിച്ചു. ഇതിഹാസങ്ങളും പുരാണങ്ങളും
ധീരോദാത്ത രാജാക്കന്മാരും ആവര്ത്തനവിരസമാക്കിയ പശ്ചാത്തലമാണ്
ഭാരതീയ സാഹിത്യത്തിന്റെ സാമുഹിക പരിസരം. മതദര്‍ശനത്തെ
പ്രമാണമാക്കിയ ഭാരതീയ സാഹിത്യം സാധാരണക്കാരെ സാഹിത്യത്തില്‍
നിന്നും പുറംതള്ളി. പ്രത്യക്ഷത്തെ അവഗണിച്ച സാഹിത്യം ദാര്‍ശനികമായ
കണ്ടെത്തലുകള്‍ ഇല്ലാത്ത യാന്ത്രിക നിര്‍മിതിയായി. പ്രമാണങ്ങളുടെ
ചട്ടക്കൂടുകള്‍ സര്ഗ്ലാത്മകതയെപ്പോലും അവഗണിച്ചു. അവസാനം കലി
സംഖ്യയില്‍ ഒളിഞ്ഞിരിക്കേണ്ട ഗതികേടും ഗ്രന്ഥകര്ത്താക്കള്ക്കുണ്ടായി.
അലക് സാണ്ടറുടെ ആക്രമണത്തോടെയാണ് ഭാരതീയ
സംസ്കാരത്തിലേക്ക് വിദേശസാഹിത്യം കടന്നു വരുന്നത്. യവനന്മാരുടെ
. നാടകത്തില്‍ നിന്ന് നമ്മള് യവനികയെ സ്വീകരിച്ചു. ഭാരതീയ രാജസദസ്സു
ജ്ലൂണ് 2007...
ത,
3 ദാ
കളിലെ നാട്യാങ്കണത്തെ സ്റ്റേജാക്കി പരിവര്‍ത്തനപ്പെടുത്താനും
പാശ്ചാത്യര്‍ക്ക് അവസരമുണ്ടായി. യവനന്മാരുമായുള്ള സാംസ്കാരിക
കൈമാറ്റങ്ങള്‍ ഭാരതീയകലകളെ ഏറെ വികസിപ്പിക്കുകയുണ്ടായി.
അപ്പോഴും ഭാരതീയ സര്‍ഗ്ഗാത്മകത (പമാണങ്ങളുടെ ആധിപത്യത്തിന്
കീഴില്‍ അടഞ്ഞ അവസ്ഥയില്‍തന്നെ തുടര്‍ന്നു.
രണ്ട്
വ്യവസായയുഗത്തോടെ പാശ്ചാത്യനാഗരികതയും സംസ്കാര
വും അനേകം മാറ്റങ്ങള്‍ക്ക് വിധേയമായി. മതവും രാഷ്ട്രീയവും വിഭിന്ന
വഴികളെ സ്വീകരിച്ചു. മതാത്മക (പമാണങ്ങള്‍ അപ്രസക്തമായി.
സര്‍ഗ്ഗാത്മകത ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വെല്ലുവിളികളെ നേരിട്ടു.
വ്യാവസായിക യുഗത്തിന്റെ സൃഷ്ടിയായി നോവലുകളും ചെറുകഥകളും
ഉണ്ടായി. അച്ചടിയും വിപുലമായ സാക്ഷരതയും നോവലിനേയും
ചെറുകഥയേയും ജനങ്ങളുടെ പ്രിയപ്പെട്ട കലാരൂപമാക്കി. ഇതിനു കാരണം
സെമിറ്റിക്ക് മതദര്‍ശനത്തിന്റെ പ്രത്യക്ഷത്തില്‍ ഉഈന്നിയ പ്രമാണങ്ങളാണ്.
എഴുത്തും രചനയും സ്വത്വത്തിന്റെ (പകാശനമായപ്പോള് വ്യത്യസ്തമായ
ആഖ്യാനവും ശൈലിയും ഭാഷയും ഓരോരുത്തരുടേയും സവിശേഷത
യായി. ശാസ്ത്രസാങ്കേതികതയുടെ വികാസം അക്ഷരങ്ങളുടെ പ്രസക്തി
യെയും മാധ്യമത്തിന്റെ സവിശേഷതയെയും കുറിച്ച് എഴുത്തുകാരന്മാരെ
ബോധവാന്മാരാക്കി.
വ്യാവസായിക യുഗത്തിന്റെ സൃഷ്ടിയായ കോളനിവല്‍ക്കരണം
മറ്റൊരു സാംസ്കാരിക വിനിമയ ക്രമത്തെയാണ് ഭാരതീയ സാഹിത്യ
ത്തിനു നല്‍കിയത്. പ്രമാണങ്ങളെ നിഷേധിച്ച പുത്തന്‍ സാംസ്കാരിക
പ്രവണത വ്യാവസായിക യുഗത്തിന്റെ സംസ്കാരത്തെ ഉന്മാദത്തോടെ
സ്വീകരിച്ചു. ഇംഗ്ലീഷ് അഭ ൃസിച്ച എഴുത്തുകാര്‍ മൂലകൃതിയെ അനുകരിച്ച്
കേരളീയ പരിസരത്തെ കേന്ദ്രമാക്കി രചനകള്‍ ഉണ്ടാക്കി. സി. വി. രാമന്
പിള്ളയും ഒ. ചന്തുമേനോനും മാതൃകയാക്കിയ ഇംഗ്ലീഷ് രചനകളെ
നമുക്ക് കണ്ടെത്താനാകും. പുതിയൊരു മാധ്യമത്തെ; നോവലിനെ,
സ്വീകരിച്ച അവര്‍ പാശ്ചാത സാഹിത്യത്തിന്റെ വികാസപരിണാമങ്ങളെ
അറിയാതെ; പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ, നോവല്‍ എഴുതി.
നോവലിനെ ജനപ്രിയമാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ പില്ക്കാലത്ത്
ധൈഷണികമായ അടിമത്തമായിത്തീര്ന്നു.
മലയാളി മെമ്മോറിയലിന്റെ വക്താവായ സി. വി. രാമന്‍പിള്ള
നായന്മാരുടെ ഉന്നമനത്തിനുവേണ്ടിയാണ് എഴുതിയത്. തിരുവിതാംകൂറി
ലെ രാഷ്ട്രീയ പരിസരമാണ് സി. വി. യുടെ വായനക്കാരുടെ പശ്ചാത്തലം.
(ബീട്ടീഷ് പ്രവിശ്യയിലെ ഒ. ചന്തുമേനോന്‍ ദേശീയതയ്ക്കും പുരോഗതി
ക്കും ഈന്നല്‍ നല്കി. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മലയാളികള്‍ക്കു
വേണ്ടി രചന നിര്‍വ്വഹിച്ച ചന്തുമേനോന്‍ മറ്റൊരു വായനാസമുഹത്തെ
പ... വാ്ടറ്റിവ്
പി
ചി
ര്‍
ി
൯
യാണ് മുന്നില്‍ കണ്ടത്.
സി. വി. രാമന് പിള്ളയും ഒ. ചന്തുമേനോനും മാതൃകാപുസ്തക
ങ്ങളുടെ ആഖ്യാനരീതിയെയും സങ്കേതത്തെയും അതെപടി അനുകരി
ക്കുകയാണ് ചെയ്തത്. വിഷയം കേരളീയമായെന്നുമാത്രം. തന്റെ
സമുദായത്തെയും വായനാസമുഹത്തെയും ഇവര്‍ മുന്‍കൂട്ടി കാണുകയു
ണ്ടായി. ഭാരതീയ പ്രമാണങ്ങളെ തിരസ്കരിച്ച് പുത്തന്‍ ഗദ്യമാധ്യമത്തെ
സ്വീകരിച്ച അവര്‍ പാശ്ചാത്യസാഹിത്യത്തിന്റെ ദാര്‍ശനികതലത്തെ
ഉള്‍ക്കൊണ്ടില്ല. കടമെടുക്കുമ്പോഴും പറിച്ചുനടുമ്പോഴും ഉണ്ടാകുന്ന
സ്വാഭാവിക പിഴവുകളാണ് ഇവിടെ സംഭവിച്ചത്. സ്വാംശീകരിക്കലും
പുനഃസൃഷ്ടിയും ഉണ്ടായില്ലെന്നുപറയാം.
യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടത് മറ്റുചിലതാണ്. പുത്തന്‍
മാധ്യമത്തെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ സാങ്കേതിക പകര്‍പ്പിനെ
ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. വിഷയത്തോടൊപ്പം നവീനമായ സാങ്കേതിക
രീതിയെയും കണ്ടെത്തണം. തനത് സംസ്കാരത്തിന്റെ ഉര്‍ജ്ജം
ആവാഹിച്ച് സൃഷ്ടി നടത്തുമ്പോഴാണ് രചനകള്‍ ലോകനിലവാരത്തി
ലേക്ക് ഉയരുക. അനുകരണങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ കാലഹരണ
പ്പെട്ട വിഷയവും സങ്കേതവുമാണ് ഇംഗ്ലീഷിലേക്ക് കടന്നുചെല്ലുക.
അത്തരം രചനാപിണ്ഡങ്ങളെ മാതൃകാഭാഷ അവഗണിക്കുക സ്വാഭാവിക
മാണ്.
ലോകസാഹിത്യം അതിരുകള്‍ ഇല്ലാതെ വികസിക്കുമ്പോള്‍
നവീനമായ സങ്കേതവും ദാര്‍ശനികമായ പുത്തന്‍ കാഴ്ചയുമാണ് നമ്മള്
ഉള്‍ക്കൊള്ളേണ്ടത്. കടം കൊണ്ട് സ്വയം സൃഷ്ടിക്കലാണ് കലയെ
കാലാതീതമാക്കുക. പുത്തന്‍ മാധ്യമത്തെ സ്വീകരിച്ച സി. വി. രാമന്‍പിള്ള
യും ഒ. ചന്തുമേനോനും വായനക്കാര്‍ക്കു വേണ്ടിയാണ്; അവരുടെ
അഭിരുചികള്‍ക്ക് അനുസരിച്ചാണ്, നോവല്‍ എഴുതിയത്. (സഷ്ടാവ്
അനുവാചകനെ പിന്തുടരുക മൌലികമായ സമീപനമല്ല. വായനക്കാര്‍
സൃഷ്ടിയുടെ ഉദാത്തതയിലേക്ക് പ്രവേശിക്കുകയാണ് വേണ്ടത്.
നവീനസങ്കേതത്തെയും സന്ദര്യബോധത്തെയും പുത്തന്‍ ഭാവരൂപ
ങ്ങളോടെ വായനക്കാര്‍ മനസ്സിലാക്കണം. വായനക്കാരെ മുമ്പില്‍
കാണുമ്പോള്‍ എഴുത്ത് മുന്‍നിശ്ചിതമായ സങ്കേതത്തിലും വിഷയത്തിലും
ഒതുങ്ങുന്നു.
മുന്ന്
സി. വി.ക്കും ചന്തുമേനോനും ശേഷം വ ൃത്യസ്തമായ സാമൂഹിക
പരിസരവും വായനാസമൂഹവുമാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്നത്.
ജനാധിപത്യത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പക്ഷം പിടിക്കുന്ന
വായനക്കാരുണ്ടായി. മാറിയ രാഷ്ര്രീയ സാഹചര്യത്തിന് അനുയോജ്യ
മായ ആഖ്യാനത്തെയും സങ്കേതത്തെയും വിഷയത്തെയും തകഴിയും
ഖ്ൂണ് 2007. ക?
6
കേശവദേവും കൂട്ടരും സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പ്രത്ൃയയശാസ്ത്രത്തില്
ന്നി രചനകള്‍ നിര്‍വ്വഹിച്ചു. ഇവര്‍ രാഷ്ദ്രീയാവബോധമുള്ള
വായനക്കാര്‍ക്ക് വേണ്ടിയാണ് അക്കാലത്ത് എഴുതിയത്. കമ്മ്യൂണിസത്തെ
സമത്വസുന്ദരലോകമായി സ്വപ്നംകണ്ട വായനക്കാര്‍ അകമഴിഞ്ഞ
സന്തോഷത്തോടെ തകഴിയേയും കേശവദേവിനെയും മറ്റും സ്വീകരിച്ചു.
ജനാധിപത്യവാദിയായ ബഷീറും മറ്റും മറ്റൊരു വായനാസമൂഹത്തിനു
വേണ്ടി എഴുത്തു തുടര്‍ന്നു.
സര്ഗ്ലാത്മതയെ സ്വാതന്ത്ര്യപ്രഖ്യാപനമായി കണ്ട എഴുത്തുകാരും
കമ്മ്യൂണിസ്റ്റ് സാഹിത്ൃകാരന്മാരും അടിസ്ഥാനപരമായ തെറ്റുകളെ
ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇവിടെയും സര്‍ഗ്ഗാത്മകത മുന്നേറ്റങ്ങളും
മുന്ചുവടുകളുമില്ലാതെ വിറങ്ങലിച്ചു. വായന സ്വപ്നങ്ങളുടെ
പൂര്‍ത്തീകരണമായി, പരിസരബോധത്തിന്റെ കാഴ്ചയായി അധഃപതിച്ചു.
പാശ്ചാതൃസാഹിത്യ മാതൃകകളുടെ അനുകരണങ്ങള്‍ കേരളത്തിന്റെ
ഇടുങ്ങിയ പരിസരത്തില്‍ ഒതുങ്ങുകയും ചെയ്തു.
അച്ചടിയുടെ കടന്നുവരവ് പാശ്ചാത്യസാഹിത്യത്തെ പൌരോഹി
തൃത്തില്നിന്ന് മോചിപ്പിച്ച് ജനകീയമാക്കി. ഇവിടെ മറ്റൊന്നാണ്
സംഭവിക്കുന്നത് കോളനി ഭരണത്തിന് അനുബന്ധമായാണ് അച്ചടി
ഇന്ത്യയിലേക്ക് കടന്നുവരുന്നത്. അതുവരെ പ്രമാണബദ്ധമായ
സാഹിത്യമാണ് ഉണ്ടായിരുന്നത്. അത് ബ്രാഹ്മണൃത്തിന്റെ; പ്രത്യകിച്ച്
ശങ്കരദര്‍ശനത്തിന്റെ, താല്പര്യങ്ങളെ സംരക്ഷിച്ചു. സവര്‍ണ്ണന്റെ
കുത്തകയായ അക്ഷരങ്ങളെ അവര്‍ണ്ണരിലേക്കും ദളിതരിലേക്കും
എത്തിക്കാന്‍ അച്ചടിക്ക് കഴിഞ്ഞു. തുടര്‍ന്ന് അവര്‍ണ്ണരുടെയും
ദളിതരുടെയും രചനകള്‍ വായനക്കാരെ തേടിയെത്തുന്നു. ഇതിനു
പശ്ചാത്തലം ഒരുക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസം മാതൃകാപുസ്തക
ങ്ങളെയും അവതരിപ്പിച്ചു. അതുവരെ ബ്രാഹ്മണ്യത്തിന്റെ സ്വകാര്ൃയതയായി
രുന്ന അക്ഷരങ്ങളെ അച്ചടിയന്ത്രം പൊതുമണ്ഡലമാക്കിത്തീര്ക്കുകയാണ്
ചെയ്തത്.
പ്രത്യക്ഷത്തില്‍നിന്ന് റ്റം ആവാഹിച്ച് വികസിച്ച പാശ്ചാത്യ
സാഹിത്യം കാല്പനികതയെ സ്വീകരിക്കുമ്പോള്‍ അതിനുതക്ക
സാമൂഹിക, രാഷ്ര്രീയ, സാമ്പത്തിക അവസ്ഥയാണ് നിലനില്ക്കുക.
പുത്തന്‍ പ്രസ്ഥാനത്തെ സൃഷ്ടിക്കുന്ന എഴുത്തുകാരന് അവസ്ഥയെ
തിരിച്ചറിഞ്ഞ് മറ്റൊരു സാഹചര്ൃത്തിനുവേണ്ടിയാണ് സങ്കേതത്തേയും
ഭാഷയേയും വിഷയത്തേയും നവീകരിക്കുന്നത്. ശാസ്ത്രത്തിന്റെ
സാങ്കേതികതയാണ് പാശ്ചാത്യസാഹിത്യകാരന്മാരുടെ എക്കാലത്തേയും
പ്രതിയോഗി. കേരളീയ സാഹിത്യകാരന്മാര് വൈവിധ്യത്തിനും
നവീനതയ്ക്കും വേണ്ടിയാണ് മാതൃകാരചനകളെ പിന്തുടരുന്നത്. പിന്നീട്
വായനാസമൂഹത്തേയും മുമ്പില്‍ കാണുന്നു. ഇതോടെ നമ്മുടെ രചനകള്‍
ദേശത്തിന്റെ അതിരുകളില്‍ ഒതുങ്ങുന്നു. കാലത്തിന്റെ അടക്കുപെട്ടിയില്
൩... വാക്ുറ്റിവ്
ി
നിത്യശാന്തി തേടുന്നു.
കാല്പനികരായ എം. ടി. വാസുദേവന്‍നായരും ടി. പത്മനാഭനും
ജാതീയ ലൈംഗികതയിലേക്ക് പ്രണയത്തെ നിവേശിക്കുകയാണ്
ചെയ്തത്. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിന്റെ
സന്നിഗ്ദ്ധാവസ്ഥയിലേക്ക് എത്തിയ കേരളീയ സമൂഹം പ്രണയത്തേയും
സ്വകാരൃതയേയും ഹാര്‍ദ്ദമായി സ്വീകരിച്ചു. വായനക്കാരെ മുന്‍കണ്ടുള്ള
ഇവരുടെ രചനകളോട് മികച്ച ആസ്വാദകര്‍ ഖേദത്തോടെ മുഖം തിരിച്ചു.
അവര്‍ പാശ്ചാത്യ മാതൃകാ പുസ്തകങ്ങളില്‍ നിന്ന് വികസിച്ച പുത്തന്‍
സാഹിത്യ, ദാര്ശനികാവബോധങ്ങളെ സ്വീകരിച്ചു. വായനക്കാര്‍ക്ക്
വേണ്ടി രചന നടത്തുമ്പോഴുള്ള ദുരന്തം ഇവിടേയും ആവര്‍ത്തിച്ചു.
പാര്ലിമെന്ററികമ്മ്യൂണിസം നല്കിയ പ്രതീക്ഷാശുന്യത യുവത്വ
ത്തെ രാഷ്ര്രീയത്തില്‍ നിന്ന് പിന്തിരിപ്പിച്ചപ്പോള്‍ ഇറക്കുമതിചെയ്ത
അസ്തിത്വവാദം ധൈഷണികമായി ആധിപത്യം നേടി. ജീവിതത്തിന്റെ
ക്ഷണികതയും ഫലശുൂന്യതയും യുവത്വത്തെ പലായനബോധത്തില്
എത്തിച്ചു. ഭരണകൂടം കൂടുതല്‍ ഭീകരമാകുന്നു. രാഷ്ട്രീയം അവസരവാദി
കളുടെ ധനാഗമത്തിനുള്ള അവസരമാകുന്നു. സാമൂഹികവും സാമ്പത്തിക
വുമായ മാറ്റങ്ങള്‍ വ്യാമോഹങ്ങളായി തീരുന്നു. ഈ സാഹചര്യത്തില്‍
അരാഷ്ര്രീയതയും ശൂന്യതാവാദവും ലൈംഗിക അരാജകത്വവും
ആധിപത്യം നേടുക സ്വാഭാവികമാണ്. ഇത്തരമൊരു വായനാസമൂഹ
ത്തിന്റെ ആവശ്യം അറിഞ്ഞ് രചന നടത്തിയ അസ്തിത്വവാദികള്‍
ഇവിടേയും മാതൃകാപുസ്തകങ്ങളെ പിന്‍പറ്റി. ഒ. വി. വിജയനും
എം. മുകുന്ദനും കാക്കനാടനും മറ്റും പ്രശസ്തരായത് മൌലികമായ
കണ്ടെത്തലുകളെ തുടര്‍ന്നല്ല. വായനക്കാരുടെ ആവശ്യം അറിഞ്ഞ്
അവര്‍ക്കുവേണ്ടി രചന നടത്തിയതുകൊണ്ടാണ്.
വായനക്കാര്‍ക്കുവേണ്ടി സൃഷ്ടി നടത്തുമ്പോള്‍ മൌലികമായ
പരിവര്‍ത്തനം സംഭവിക്കുന്നില്ല. മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ സംവിധാന
ത്തിലേക്ക്; ആസ്വാദകന്റെ പരിമിതമായ അഭിരുചിയിലേക്ക്; എഴുത്ത്
ചുരുങ്ങുന്നു. ഇത്തരം രചനകള്‍ എഴുത്തുകാരനെ സമ്പന്നനും
ര്രശസ്തനുമാക്കുന്നു. സര്‍ഗ്ഗാത്മകമായ മുന്നേറ്റമില്ലാത്ത രചനകള്‍
ഭാഷയുടെ അതിരുകള്‍ ലംഘിക്കുമ്പോള്‍ ദാരുണമായി മരണമടയുന്നു.
ഭാഷയുടെ പൈതൃക സംസ്കാരം പോലും അപഹാസ്യമായി തീരുന്നു.
എം. സുകുമാരന്റെയും യു. പി. ജയരാജിന്റെയും സി. ആര്.
പരമേശ്വരന്റെയും രചനകളെ പരിശോധിക്കുമ്പോള്‍ മറ്റൊരു വായനാ
സമൂഹത്തെയാണ് നമുക്ക് കണ്ടെത്താന്‍ കഴിയുക. പാര്‍ലിമെന്ററി
കമ്മ്യൂണിസം പരിവര്‍ത്തന വിരുദ്ധമായപ്പോള്‍ തീര്രവാദ കമ്മ്യൂണിസം
സമൂഹത്തിന്റെ; യുവത്വത്തിന്റെ, പ്രത്യാശയായി. ഇത്തരമൊരു രാഷ്ട്രീയ
പരിസരത്തിലേക്കാണ്; വായനാസമൂഹത്തിലേക്കാണ്; മേല്‍പ്പറഞ്ഞ
എഴുത്തുകാര്‍ തീവ്രവാദ രാഷ്ട്രീയകഥകള് നല്‍കുന്നത്. വായനക്കാര്‍ക്കു
ജ്യൂണ് 2007.
വേണ്ടി എഴുതപ്പെട്ട ഇവരുടെ രചനകള്‍ ഏറെ അംഗീകാരവും നേടി
യെടുത്തു.
ഉത്തരാധുനിക സാഹിത്യവും വായനക്കാരന്റെ പണിയാളായി
യാത്രതുടരുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന സിദ്ധാവും സങ്കേതങ്ങളും
ഒരിക്കലും ലോകസാഹിത്യത്തില്‍ മാതൃകയാവില്ല. അനുകരണങ്ങള്‍
സ്വത്വബോധമുള്ളവന്റെ കണ്ടെത്തലുമല്ല.
ര്രതൃക്ഷദര്ശനത്തില് ഈന്നിയ പാശ്ചാത്യസാഹിത്യത്തിന്
നൂറ്റാണ്ടുകളുടെ വികസന പരിണാമ ചരിത്രമുണ്ട്. നിഷേധത്തിന്റേയും
നിര്‍മ്മാണത്തിന്റേയും മാര്‍ഗ്ഗമാണിത്. (്രമാണബദ്ധമായ ഭാരതീയത
സാഹിത്യത്തേയും ഇതര കലകളേയും സമൂഹത്തേയും പരിവര്‍ത്തന
ങ്ങളില്ലാതെ നിലനിര്‍ത്തി. അവസ്ഥയെ മാറ്റിത്തീര്‍ക്കുന്ന വിമോചകന്മാരാ
ണ് പാശ്ചാത്യരുടെ ആദ്ധ്യത്മികത. മാറിയ അവസ്ഥയെ പൂര്വ്വരുപത്തില്
സ്ഥാപിക്കുന്ന അവതാരങ്ങളാണ് ഭാരതീയന്റെ ആദ്ധ്യാത്മികത. വ്യത്യസ്ത
മായ ദാര്‍ശനികതയെ; സൈദ്ധാന്തികതയെ സ്വീകരിക്കുമ്പോള്‍
ഉണ്ടാകുന്ന അപജയമാണ് നമ്മുടെ മൌലികമായ സര്‍ഗ്ഗാത്മക ദുരന്തം.
ജാതി ഉല്പന്നമായ എഴുത്തിനെ പൊതുസമൂഹം സ്വീകരിച്ചപ്പോള്‍
പൈതൃകസംസ്കാരത്തിന്റെ തിരസ്കാരവും സംഭവിച്ചു. വേരുകളുടെ
നീരുറവകളും നവബോധശത്തിന്റെ ജൈവസംസ്കൃതിയും കൂടിച്ചേരുമ്പോ
ഴാണ് മൌലികമായ സൃഷ്ടികള്‍ ഉണ്ടാകുക.
നാല്
ധൈഷണികമായ അടിമത്തത്തില്‍ നിന്നും മാതൃകാപുസ്തക
ങ്ങളുടെ അനുകരണത്തില്‍ നിന്നും നമുക്ക് മോചനം നേടാന്‍ കഴിയുമോ ?
ഇവിടെയാണ് വി. കെ. എന്റെ പ്രസക്തി. മലയാള നിരൂപകന്റെ
അളവുകോലുകള്‍ക്ക് വി. കെ. എന്‍. ഒതുങ്ങാത്തത് അദ്ദേഹത്തിന്റെ
മൌലികത കൊണ്ടാണ്. അദ്ദേഹത്തിന്റെ രചനകളെ ആക്ഷേപഹാസ്യ
ത്തില്‍ ചുരുക്കുന്നവര്‍ തന്റെ ധൈഷണികമായ പരാശ്രയത്തെ
വെളിപ്പെടുത്തുന്നു. ഭാഷ, സങ്കേതം, വിഷയം, ആഖ്യാനരീതി ഇവ വി.
കെ. എന്‍. സ്വന്തമായി കണ്ടെത്തി വികസിപ്പിച്ച സര്ഗ്ലാത്മക
സവിശേഷതയാണ്. വി. കെ. എന്‍ കൃതികളുടെ മറുഭാഷകളിലേക്കുള്ള
(പവേശനം മലയാളത്തിന്റെ മഹത്വത്തെയാണ് വെളിപ്പെടുത്തുക;
ശോചനീയാവസ്ഥയെ അല്ല.
നല്ല സാഹിത്യം വായനക്കാരന് പരിസരബോധമുണ്ടാക്കുന്നു.
മികച്ച സാഹിത്യം വായനക്കാരന്റെ ജീവിതാവബോധത്തെ, സൌന്ദര്യ
സങ്കല്പത്തെ മാറ്റിപ്പണിയുന്നു. അതിന് സ്രഷ്ടാവ് അനുകര്ത്താവാകാതെ
പരിവര്‍ത്തനത്തിന് കാരണക്കാരനാകണം. വളരെ പതുക്കെ ആണെങ്കിലും
വായനക്കാരന് മലയെ കീഴടക്കുകതന്നെ ചെയ്യും. സര്ഗ്ലാത്മകത
സമതലങ്ങളെ ഉണ്ടാക്കലല്ല; കൊടുമുടികളെ സൃഷ്ടിക്കലാണ്. ം
വ്വാമ്൭റ്റിവ്
അഭിമുഖം
പ്രകൃതിഖുടെ ഭവെരുദ്ധ്യാത്മകുത
കെ.വേണു/ഏം.വി.ഹരിദാസന്
കാകക്തുദ്ധ്യവാദം അശാസ്(ത?യമാണെനാ അഭി;ചായം
മാരക്സിസ്റ്റുകള്ള്ലാത്ത ഭതതികവാദികശിക്കുങണ്ട് ഏംഗല്‍സ് ആമ്മി1-
ഡ്യുറിംഗിലും, ഡ്ധയലറ്റിക്സ് ഓഫ് രേച്ച്നിലും വൈരുദ്ധ്യവാദത്തെ
ന്ഥാചിക്കു നാത?നായ? വിവിധ ശാസ്ധഗ്തശാഖകകള്?ല്‍ നിന്ന്
ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട് അവയില്‍ പലതും ശാസ്(തറയമമള്ല/
എന്ന അഭി(/ചായമാണ് അവരിക്കുക്കൂത്. തമ്റെ സ്ധിദ്ഥാന്തത്ത?ന്
അനു മമേോജ്യമാണെന്നു തോന്നുന്ന ഉദാഹരണങ്ങള്‍ മാധതരമാണ്
ഏംഗല്‍സ് അവതരിച്ചിക്കുന്നത്. ആ നിലയ്ക്ക് വൈശരുദധഥ്യവാദത്തെ
ശാസ്ധത?യമെന്നു പറയാനാവുമോ 7
വൈരുദ്ധ്യദര്‍ശനം വളരെ പ്രാഥമികമായ ഘട്ടത്തിലേ
എത്തിയിട്ടുള്ളൂ. അത് പലപ്പോഴും ശൈശവദശയില്‍ത്തന്നെയാണ് എന്ന്
ഞാനൊരിടത്ത് എഴുതിയിട്ടുണ്ട്. ഏംഗല്സിന്റേത് തികച്ചും അപര്യാപ്ത
മായ ഒരു (പാരംഭശ്രമം മാത്രമാണ്. അതുകൊണ്ടുതന്നെ അതേക്കുറിച്ച്
എനിക്ക് വലിയ അഭിപ്രായമൊന്നുമില്ല.
എന്നാല്‍ മനുഷ്യന്റെ അന്വേഷണത്തെയും വിജ്ഞാനത്തെയും
അനുഭവികശാസ്ത്രത്തിന്റെ തലത്തില്‍മാത്രം ഒതുക്കിനിര്‍ത്താനാവില്ല.
വൈരുദ്ധ്യദര്‍ശനം കൈകാര്യം ചെയ്യുന്നത് (്രാപഞ്ചികവും സാര്‍വ്വത്രിക
വുമായ നിയമങ്ങളുമായി ബന്ധപ്പെട്ട മേഖലകളെയാണ്. അത്തരം
യുൂണിവേഴ്സലായ കാര്യങ്ങളെയൊന്നും പ്രായോഗികതലത്തില്‍
തെളിയിക്കാനാവില്ല. ആ അര്‍ത്ഥത്തില്‍ അവയെല്ലാം അശാസ്ത്രീയവും
മെറ്റാഫിസിക്കലുമായ നിഗമനങ്ങളാണ്.
എങ്കിലും ആധുനികശാസ്ത്രം ഉന്നയിക്കുന്ന പ്രശ്നങ്ങളെ
യുക്തിസഹമായി വിശദീകരിക്കാന്‍ വൈരുദ്ധ്യാത്മക ദര്‍ശനത്തിനു
മാത്രമേ കഴിയൂ എന്നാണ് എന്റെ അഭിപ്രായം. സയന്‍സിന്റെ പുതിയ
പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെ നേരിടാന്‍ വൈരുദ്ധ്യ
വാദത്തിനു എത്രത്തോളം കഴിയുമെന്നറിയില്ല. കുറെക്കൂടി സങ്കീര്‍ണ്ണമായ
രീതിയിലേക്ക് കാര്യങ്ങള്‍ പോകുമ്പോള്‍ ഇപ്പോള്‍ പറയുന്ന
വൈരുദ്ധ്യവാദതത്വങ്ങള് തള്ളപ്പെട്ടു പോയേക്കാം.
ജൂണ്‍ 2007. കഷ്;
മഠരക് സ്ധിസ്റ്റുക ശീക്ക?ടയ?ല്ത്തനൊ വൈരുദ്ധ്യ വാദത്തിന്റെ
അടിസ്ഥാന നിയമങ്ങളെപ്പറ്റി വ്യത്യസ്ത അഭി(പായങ്ങളാണല്ലേോ
ഉക്കൂത്. എംഗല്‍സിന്റെ നിരീവൃചന(/ചകാരം മുന്നു നിയമങ്ങളാ
ണുക്കൂത്. അകവു ഗുണമായും ഗുണം അകൂവായും മാറുന്ന നിയമം,
വിപര?തങ്ങളുടെ പരസ്ചര നുഴഞ്ഞുകയറ്റം, നിഷേധത്തിന്റെ
നി7ഷേഗം, എന്‍!വ. ഏംഗല്സ്സിന്റെ അഭി/പായത്ത?ല്‍ നിഷേഗ
ത്തിമ്റെ ന7ഷേശഥമാണ് (പഥാനം. സ്ത്റാലിനാകട്ടെ നിഷേധത്തിന്റെ
നിഷേധത്തെ അംഗികതിച്ചിള്ല. മാവോയും നിഷേധത്തിന്റെ നിഷേധ
ത്തെ നിരാകരിക്കുകയും, വിചര?തങ്ങളുടെ ചരസ്ചര നുഴഞ്ഞു
കയറ്റം എന്ന നിയമത്തെ മാ(തം അംഗികരിക്കുകയും ചെയ്തു.
അടിസ്ഥാനനിയമങ്ങളുടെ കാര്യത്തില്‍ത്തന്നെ വ്യക്തതയില്ലാത്ത
ഒരു സ്ധിദ്ധാന്തത്തെ എങ്ങനെ ആ/ശയിക്കാനാവും ?
അതില്‍ ഞാന്‍ വലിയൊരു പരിധിവരെ മാവോയുടെ കാഴ്ചപ്പാടി
നോടാണ് യോജിക്കുന്നത്. ഏംഗല്സൊക്കെ ഒരുതരത്തില്‍, വളരെ
പ്രിമിറ്റീവ് ആയ തലത്തില്‍ മുന്നു നിയമങ്ങള്‍ എന്നൊക്കെ പറഞ്ഞ്
നിര്‍വ്വചിക്കാനാണ് ശ്രമിച്ചത്. വിപരീതങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യാത്മക
ബന്ധത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊണ്ട് അതിന് ശരിയായ ഒരു
നിര്‍വ്വചനം നല്‍കിയത് ലെനിനാണ്. പരസ്പരാശ്രിതവും പരസ്പരം
മാറാന്‍ കഴിയുന്നതുമായ വൈരുദ്ധ്യങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ്
വൈരുദ്ധ്യാത്മകതയുടെ കാതല്‍. വൈരുദ്ധ്യം എന്നത് കേവലമായ
പരസ്പര വിരുദ്ധതയല്ല. മറ്റുള്ളവയെല്ലാം അതിന്റെ ഉപോല്‍പ്പന്നങ്ങളാണ്.
ഈ നിര്‍വ്വചനം വരുന്നത് ലെനിന്റെ ഫിലോസഫിക്കല്‍ നോട്ട്ബുക്ക്സി'
ലാണ്. 1914-ല്‍ ഹേഗലിന്റെ കൃതികള്‍ വായിച്ചപ്പോള്‍, ലെനിന്
അതേക്കുറിച്ച് എഴുതിവെച്ച കുറെ കുറിപ്പുകളാണ് പിന്നീട് ദാര്‍ശനിക
നോട്ടുപുസ്തകങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധമായത്. ലെനിന്റെ സമാഹൃത
കൃതികളുടെ 38-ാം വാള്യം മുതല്‍ അതാണ്. അതുവളരെ വൈകിയാണ്
റഷ്യയില്‍ത്തന്നെ പ്രസിദ്ധീകരിക്കുന്നത്. സ്റ്റാലിന്‍തന്നെ അത് ശരിക്കു
മനസ്സിലാക്കിയിട്ടില്ല. സ്റ്റാലിന്റെ കൃതികളിലൊന്നും ലെനിന്റെ ആ
കാഴ്ചപ്പാട് കാണാനാവില്ല. (്രിട്ടീഷ് കമ്മൃണിസ്റ്റുകള് അതൊന്നും ചര്‍ച്ച
ചെയ്യുന്നതേയില്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അതേക്കുറിച്ച്
അറിയുകപോലുമില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ മുമ്പിലുണ്ടായി
രുന്നത് ബ്രിട്ടീഷ് ഫിലോസഫറായ മോറീസ് കോണ്‍ഫോര്‍ത്തിന്റെ
പാഠപുസ്തകം പോലുള്ള കുറെ പുസ്തകങ്ങളായിരുന്നു. ഇദ്ദേഹത്തിന്റെ
കൃതികളുടെ മൂന്നു വാള്യങ്ങള്‍ ദേശാഭിമാനി ബുക്ക് ഹസിനുവേണ്ടി
തര്‍ജ്ജമ ചെയ്യാന്‍ പണ്ട് പി. ഗോവിന്ദപിള്ള എന്നെ ഏല്‍പ്പിച്ചിരുന്നു.
വാസ്തവത്തില്‍ അടിസ്ഥാനതത്വങ്ങള്‍ ഞാനും പഠിക്കുന്നത്
അങ്ങനെയാണ്. വൈരുദ്ധ്യവാദത്തെക്കുറിച്ച് വളരെ ്രിമിറ്റീവ് ആയ,
യാന്ത്രികമായ ഒരു വ്യാഖ്യാനമാണ് കോണ്ഫോര്ത്തിന്റേത്. ഇന്ത്യയിലെ
ംമ്മ്യൂണിസ്റ്റുകാര് മുഴുവന്‍ പഠിച്ചിട്ടുള്ളത് അതുമാത്രമാണ്. ലെനിന്റെ
.. വറക്റ്റിവ്
10
നിര്‍വ്വചനമൊന്നും അവരുടെ ചര്‍ച്ചയില്‍ കടന്നുവരുന്നേയില്ല. ലെനിന്റെ
ആ പോയിന്റിനെ വികസിപ്പിക്കാന്‍ ശ്രമിച്ചത് മാവോ മാത്രമാണ്.
വൈശരുദ്ധ്യവാദം ഒരു ഭാഷയാണെന്ന് ഒരു വാദഗത?യുണ്ടല്ലേോ 7
ഉദാഹരണത്തിനു, മാരക്ന്സിന്റെ തന്നെ ആശയങ്ങളെ വൈരുദ്ധ്യ
വാദത്തിന്റ്തക്ാതത പദാവലിയിതി മാറ്റിയെഴുതാമെന്ന് ഡ്േഷിഡ്
ഹ7ചെര്-റു ബനെപ്പോലുക്കവരി ചുണ്ടിക്കാണ്ച്ചിടു ണ്ട്. ആ
ന7ചയ്ക്ക് വൈരുദ്ധ്യവാദം പോചുക്ള സന്ദിഗ്മമായ ഒരു
ന്ധിദ്ധാന്തത്തെ തആആ/ശയിക്കേണട ആവശ്യമുണ്ടോ 7
അങ്ങനെയൊരു വാദമുണ്ട്. എനിക്ക് അതിനോടുള്ള വിയോജിപ്പ്
എന്താണെന്നുവെച്ചാല്‍ ആധുനികശാസ്ത്രം നേരിടുന്ന ചില അടിസ്ഥാന
പ്രശ്നങ്ങളുണ്ട്. ക്വാണ്ടം ബലതന്ത്രവും ആപേക്ഷികസിദ്ധാന്തവും
സൃഷ് ടിച്ചിട്ടുളള വലിയൊരു ശൂന്യതയാണ് അതില്‍ പ്രധാനം.
പത്തൊമ്പതാം നൂറ്റാണ്ടിലെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനം
പൂര്‍ണ്ണമായും ന്യൂട്ടോണിയന്‍ ബലതന്ത്രമായിരുന്നു. ന്യൂട്ടോണിയന്‍
ചലനനിയങ്ങളുപയോഗിച്ച് പ്രപഞ്ചത്തിലെ മുഴുവന്‍ കണികകളുടെയും
ചലന സാദ്ധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും എന്നായിരുന്നു
അന്നത്തെ ധാരണ. നെപ്പോളിയന്റെ കാലത്തു ജീവിച്ചിരുന്ന ഫ്രഞ്ചു
ഗണിതജ്ഞനായ ലാപ്ലേസാണ് ഈ നിര്‍ണ്ണയവാദത്തിന്റെ ഉപജ്ഞാതാവ്.
എകള്ള2 കണികകകുടെയും ചലനം /ചവചിക്കാറി കഴിയും
എന്നതിമ്ററി അരിത്ഥം എല്ലാം പുരിവ്ൃനിരിണ്ണിതമാണ് (2/൭-റ്6്ലന്വ്ഗദഥി
എന്നുള്ളേ/ 7
അതെ എല്ലാം നിര്‍ണ്ണയിക്കപ്പെട്ടതാണ്. ഒരു ക്ലോക്ക് വൈസായ
രീതിയില്‍ എല്ലാം ചലിച്ചുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചം കൃത്യമായ
രീതീയില്‍, യ്രന്തം കണക്കെ ചലിച്ചുകൊണ്ടിരിക്കുന്നു എന്നാണ്
നിര്ണ്ണയവാദികളുടെ ധാരണ. അവിടെ ദൈവത്തിനൊന്നും സ്ഥാനമില്ല.
ഒരുതരം വിധിവിശ്വാസപരമായ ലോകവീക്ഷണമാണ് നിര്‍ണ്ണയവാദത്തില്‍
നിന്ന് രൂപംകൊണ്ടത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍
ക്വാണ്ടം ബലത്രന്ത്രത്തിന്റെ വരവോടുകൂടി എല്ലാം പൂര്വ്വനിര്ണ്ണീതമാണ്
എന്ന ധാരണയ്ക്ക് കനത്ത പ്രഹരമേറ്റു. അതോടെ പ്രപഞ്ചത്തെ
ഭരിക്കുന്നത് അനിശ്ചിതത്വവും യാദൃച്ഛികതയും ആണെന്നുവന്നു.
ഒരു കണികയുടെ സ്ഥാനവും (വേഗവും ഒരുമിച്ച് നിര്‍ണ്ണയിക്കാന്‍
കഴിയി! എന്നതാണങള്ളേോോ ശഹൈസന്ബെരഗിദ്റെ അനിശ്ചിതത്വ
സദ്ഥാത്തത്ത?ന്റെ കാതല്‍. യഥാര്‍ത്ഥത്തില്‍ (പചഞ്ചത്തില്
അനിശ്ചിതത്വം നിലനിതിക്കുന്നുണ്ടോ 7 നിലവിലുക്കൂ നിര?ക/ണോ
ചകരണ ങ്ങളുടെ പരിമിതിയെ അല്ലേ! അതു സുചിച്ഛിക്കുന്നത് 7
അനിശ്ചിതത്വം എന്നത് മെക്കാനിക്കലായ ഒരു പ്രശ്നമാണ്.
അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കാവുന്ന
പ്രശ്നമാണ് എന്ന ഒരു വാദമുണ്ട്. എന്നാല്‍ അതില്‍ മാത്രമൊതുങ്ങുന്ന
ഒന്നല്ല അതെന്ന നിഗമനത്തിലാണ് ഞാനെത്തിയിട്ടുള്ളത്. കാരണം
അനന്തത (അബ്) യുമായി ബന്ധപ്പെട്ടതാണ്. യാദൃച്ഛികത (൦൭൦൧൭) ടെ
(്രശ്നം. അനിവാരൃതയും യാദൃച്ഛികതയുമായി ബന്ധപ്പെട്ട ഈ
പ്രശ്നത്തെ ഞാനന്ന് സ്വന്തമായ രീതീയില്‍ പരിഹരിക്കുകയുണ്ടായി.
എല്ലാം ക്രമരഹിതാവസ്ഥ (൦0300൦ ടദ/ദ) യിലാണെന്ന ഒരു ധാരണയാണ്
എഡിംഗ്ടണ്‍, ജെയിംസ്ജീന്സ് തുടങ്ങിയവരൊക്കെക്കൂടി ഉണ്ടാക്കി
ക്കൊണ്ടുവന്നത് ആ അടിസ്ഥാനത്തില്‍ ഭാതികവാദം മുഴുവന്‍
തകര്‍ന്നുപോയി എന്ന വാദവും ശക്തിപ്പെട്ടുവന്നു. (്രപഞ്ചത്തില് എല്ലാം
അനിശ്ചിതത്വത്തിലും അരാജകാവസ്ഥയിലുമാണെന്ന ചിന്താഗതിക്ക്
അടുത്ത കാലത്തായി മാറ്റം വന്നിട്ടുണ്ട്. പ്രകൃതി കുറച്ചുകൂടി സന്തുലിത
മാണെന്ന യാഥാര്‍ത്ഥ്യം ശാസ്ത്രജ്ഞന്മാര്ക്ക് അംഗീകരിക്കേണ്ടിവന്നു.
അങ്ങനെയാണ് ഇലിയ പ്രിഗോഗിന്റെ "(കമരഹിതാവസ്ഥയില് നിന്നുള്ള
ക്രമം (ഠില ഠധ 0 ഠിദഠ0ട) പോലുള്ള പുസ്തകങ്ങള്‍ വരുന്നത്. എങ്കിലും
അദ്ദേഹത്തിനു ക്രമരാഹിത്യവും ക്രമവും തമ്മിലുള്ള ബന്ധം സൈദ്ധാന്തി
കമായി സ്ഥാപിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത.
(പിഗോഗിന്റെയൊക്കെ നിലപാട് ഒരുതരം ആശയക്കുഴപ്പമാണ്
ജനിപ്പിക്കുന്നത്. അനിവാരൃതയും യാദൃച്ഛികതയും തമ്മിലുള്ള
വൈരുദ്ധ്യാത്മകബന്ധം അവര്‍ക്ക് കഴിയാത്തതാണ് അതിനു കാരണം.
അവിടെയാണ് വൈരുദ്ധ്യാത്മകരീതിയുടെ പ്രസക്തി.
(പചചഞ്ചം ന7യമനിബക്ഥമായ ഒരു സംവിധാനം (4/8 001൧൩൭0൧
ട൮൫൧൭൩) അല്ലേ 7 /പചഞ്ച/ച്രക?യകക്കെല്ലാം കാര്യകാരണബന്ധഥ
ങ്ങളുടെ അടിസ്ഥാനത്തിലള്ലേ നടക്കുന്നത് 7
അതെ. പ്രകൃതിയിലെ മുഴുവന്‍ കാര്യങ്ങള്‍ക്കും കാര്യകാരണ
ബന്ധമുണ്ട്. ഓരോന്നിനും നിശ്ചിതമായ കാരണമുണ്ട്. പക്ഷെ അവജെല്ലാം
പരസ്പരം ബന്ധിപ്പിക്കുന്നിടത്ത് അനന്തമായ സാദ്ധ്യതകള്‍ വരുന്നു. ആ
സാദ്ധ്യതകളിലാണ് യാദ്ൃച്ഛികതയ്ക്ക് സ്ഥാനമുള്ളത്. അവിടെ നമ്മുടെ
പഴയ ആളുകള്‍ ദൈവം എന്ന സങ്കല്പത്തിലൂടെ യാദൃച്ഛികതയെ
വ്യാഖ്യാനിക്കാന്‍ ശ്രമിക്കും. ദൈവത്തില്‍ വിശ്വസിക്കാത്ത ഒരാളെ
സംബന്ധിച്ചിടത്തോളം അതൊരു പരിഹാരമാവില്ല. വിപ്ലവത്തിന്റെ
ദാര്‍ശനിക പ്രശ്നങ്ങളില്‍ ഈ പ്രശ്നം ഞാന്‍ വിശകലനം ചെയ്തിട്ടുണ്ട്.
വളരെ പേഴ്സണലായ ഒരു അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഈ
പ്രശ്നത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നത്. അടിയന്തിരാവസ്ഥ
കാലത്ത് ഒളിവില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഞാന്‍. ഞങ്ങളുടെ ഒരു
സഖാവായിരുന്ന അങ്ങാടിപ്പുറം ബാലകൃഷ്ണനെ കാണാന്‍ പോവുക
യായിരുന്നു. ബാലകൃഷ്ണന്റെ മരണത്തെക്കുറിച്ചൊക്കെ അറിയാമല്ലോ.
അദ്ദേഹം അന്ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ ചെയിന്മാനായി
രുന്നു. ബീഡി തൊഴിലാളികളുടെ ഒരു സഹകരണ സംഘമൊക്കെ
രൂപീകരിച്ചിട്ടുണ്ടായിരുന്നു. ബാലകൃഷ്ണന്റെ വീട്ടിലേയ്ക്ക് രണ്ടു
വഴികളുണ്ട്. പാടത്തിന്റെ നടുവില്‍ക്കൂടിയുള്ള വഴിയും ഒരിടവഴിയും.
വ്വാമ്൭റ്റിവ്
പ്രതേകിച്ച് ഒരു കാരണവുമില്ലാതെ ഞാന്‍ തെരഞ്ഞെടുത്തത് പാടത്തു
കൂടിയുള്ള വഴിയാണ്. ഞാന്‍ പാടത്തുകൂടി നടക്കുമ്പോള്‍
ബാലകൃഷ്ണന്റെ വീടിനുചുറ്റും സെര്‍ച്ചു ലൈറ്റുകള്‍ കാണാനായി. വീട്
പോലീസ് വലയത്തിലാണെന്ന് എനിക്ക് ബോദ്ധ ൃമായി. മറ്റേ ഇടവഴിയില്‍
നിറയെ പോലീസുകാരായിരുന്നു. ഞാന്‍ ഉടനെ തിരിച്ചുനടന്നു. മറ്റേ
വഴിയില്‍ക്കൂടിയായിരുന്നു പോയിരുന്നതെങ്കില്‍ തീര്‍ച്ചയായും
പോലീസിന്റെ കൈയില്‍ അകപ്പെടുമായിരുന്നു. അങ്ങനെ തലനാരിഴയുടെ
വ്യത്യാസത്തില്‍ രക്ഷപ്പെട്ട കുറെ സംഭവങ്ങളുണ്ട്.
വൈരുദ്ധ്യാത്മക ഭാതികവാദികളല്ലാത്ത ഭാതികവാദികളും
യാദൃച്ഛികതയെ അംഗീകരിക്കുന്നുണ്ടല്ലേോ. പരസ്പരബന്ധമില്ലാത്ത,
എന്നാല്‍ കാരൃകാരണബന്ധത്താല് നിയന്ത്രിതമായ രണ്ടു സംഭവ
ശൃംഖലകള്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സംയോജിക്കുമ്പോഴാണ്
യാദൃച്ഛികത ഉണ്ടാകുന്നതെന്ന് അവര്‍ ചുണ്ടിക്കാണിക്കുന്നു. അനിവാര്യ
തയും യാദൃച്ഛികതയും തമ്മിലുള്ള ബന്ധത്തെ വിശദമാക്കുന്ന പല
ഉദാഹരണങ്ങളും അവരുടെ ഗ്രന്ഥങ്ങളില്‍ കണ്ടിട്ടുണ്ട്.
"വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്നങ്ങള്‍' എന്ന കൃതിയില്‍ ഞാന്‍
ചുണ്ടിക്കാണിക്കുന്നത് വേറൊരു സംഭവമായിരുന്നു. ഒരു ട്രെയിന്‍
യാത്രയ്ക്കായി ഞാന്‍ പോവുകയായിരുന്നു. ടിക്കറ്റ് നേരത്തേതന്നെ
റിസര്‍വ് ചെയ്തിട്ടുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന
വഴിക്ക് ഒരു ചെറിയ ആക്സിഡന്റ് പറ്റി. സമയത്ത് എത്തിച്ചേരാന്‍
കഴിഞ്ഞില്ല. എത്തുമ്പോഴേക്കും ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു.
മണിക്കൂറുകള്‍ക്കുശേഷം ആ ട്രെയിന്‍ അപകടത്തില്‍പ്പെട്ടതായി വിവരം
കിട്ടി. ഞാന്‍ റിസര്വുചെയ്തിരുന്ന ബോഗിയൊക്കെ തകര്‍ന്നു തരിപ്പണ
മായിരുന്നു. മുമ്പുണ്ടായ സംഭവവും ഇതും തമ്മില്‍ യാതൊരു
ബന്ധവുമില്ല. എന്നാല്‍ ബന്ധമില്ലാത്ത രണ്ടു സംഭവങ്ങള്‍ തമ്മില്‍
വേറൊരു രീതിയിലുള്ള ബന്ധം ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ടു
മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്. ആ ബന്ധം ഉണ്ടാക്കിയത് ദൈവമാണെന്ന്
വിശ്വാസികള്‍ക്ക് പറയാം; അല്ലാത്തവര്‍ക്ക് യാദൃച്ഛികത എന്നും.
അപ്പോള്‍ യാദ്യച്ഛികതയെന്നത് സംഭവങ്ങള്‍ക്ക് കാര്യകാരണ
ബന്ധമില്ലായ്മയോ, കാര്യകാരണബന്ധം അറിയാത്തതുകൊണ്ടുള്ള
പ്രശ്നമോ ഒന്നുമല്ല. ഓരോന്നിനും അവയുടെതായ കാരൃകാരണ
ബന്ധമുള്ളതും എന്നാല്‍ പരസ് പരബന്ധമില്ലാത്തതുമായ രണ്ടു
സംഭവങ്ങള്‍ സന്ധിക്കുന്നതാണ് യാദ്യച്ഛികത.
യാദ്യച്ഛികതയും സ്വാതന്ത്യവും തമ്മിലുക്ള ബന്ധമെന്താണ് 27
എന്റെ അടിസ്ഥാനപരമായഅന്വേഷണങ്ങളെക്കുറിച്ച് ആദ്യം
പറഞ്ഞുവല്ലോ. ഞാനീ യാദൃച്ഛികതയെക്കുറിച്ചുള്ള കാഴ്ചപ്പാടിലേക്ക്
എത്തിച്ചേരുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നാണ്.
ഇതുമായി ബന്ധപ്പെട്ട് ഞാന്‍ അതിനു നല്ലൊരു ഉത്തരം കണ്ഞെത്തുന്നുണ്ട്.
അതായത്, അനിവാര്യതയുടെ അംഗീകരണമാണ് സ്വാതന്ത്ര്യം എന്ന
ഏംഗല്‍സിന്റെ നിലപാടിനു പകരം, മാവോ പറഞ്ഞതുപോലെ
അനിവാര്യതയെ മാറ്റിത്തീര്‍ക്കലാണ് സ്വാതന്ത്ര്യം എന്നുപറയാം. അപ്പോള്‍
അനിവാര്യതയെ എങ്ങനെ മാറ്റിത്തീര്‍ക്കാം എന്ന ചോദ്യം വരുന്നു.
അനിവാര്യതയും യാദുച്ഛികതയും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ
പ്രതിപ്രവര്‍ത്തനത്തിലൂടെ അനിവാര്യത നിരന്തരം മാറ്റപ്പെട്ടു കൊണ്ടിരി
ക്കുന്നു. പക്ഷെ, ഇതിനെ സ്വാതന്ത്ര്യവുമായിട്ട് എങ്ങനെ ബന്ധിപ്പിക്കാം
എന്നുള്ളതാണ് ചോദ്യം. നിങ്ങള്‍ക്ക് അനിവാര്യതയ്ക്ക് കീഴ്പ്പെടേണ്ടതില്ല
എന്നുള്ളൊരു സാദ്ധ്യതയുണ്ട്. കാരണം, അനിവാരൃത നിരന്തരം
യാദൃച്ഛികമായ ഇടപെടലുകളിലൂടെ മാറ്റിത്തീര്‍ക്കപ്പെടുന്നു. ഈ
യാദ്ൃച്ഛികതയുടെ മേഖലയില്‍ നമുക്ക് ഇടപെടാന്‍ അവസരമുണ്ട്
എന്നുള്ള തിരിച്ചറിവാണ് ലഭിക്കുന്നത്.
അതില്‍ നമുക്കെങ്ങനെ ഇടചെടാന് കഴിയും 7
(്രകൃതിയിലും സമൂഹത്തിലും കൃത്യവും അനിവാര്യവുമായ
ചട്ടക്കൂടുണ്ട്. നമുക്കറിയേണ്ടത് ഈ ചട്ടക്കൂടിന്റെ പരിമിതികളെ
മറികടക്കാനുള്ള സാധ്യതകളുണ്ടോ ഇല്ലയോ എന്നാണ്. ഈ അനിവാര്യ
മായ ചട്ടക്കൂട് മാറ്റാന്‍ പറ്റാത്തതാണെങ്കില്‍ പിന്നെ അതിനു ശ്രമിച്ചിട്ട്
കാര്യമില്ലല്ലോ ! അനിവാര്യമായ ചട്ടക്കൂടിന്റെ മാറ്റത്തിനുള്ള യാദൃച്ഛികമായ
സാഹചര്യങ്ങളും സാദ്ധ്യതകളും ധാരാളമുണ്ടെന്നും, അതില്‍ നമുക്കൊരു
പങ്കുവഹിക്കാന്‍ ഇടമുണ്ടെന്നും തിരിച്ചറിയണം. അപ്പോള്‍ അതിനെ
കാത്തിരിക്കുകയും, കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയുമാണ്
നമ്മുടെ ആവശ്യം.
ദാര്‍ശനികമായി സ്വാതന്ത്ര്യാന്വേഷണത്തിന് സാദ്ധ്യതയുണ്ട്
അത്രയേ ഞാന്‍ പറയുന്നുള്ളു. അതില്‍ വിജയിക്കുന്നവര്‍ക്ക്, മുന്‍കൈ
നേടുന്നവര്‍ക്ക് ആ അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യാനുഭവം ഉണ്ടാകുന്നതാണ്.
അതായത് മെക്കാനിക്കലായ ഒരു ചട്ടക്കൂടിന് കീഴ്പ്പെട്ടു പോകുന്ന
സാഹചര്യമല്ല പ്രകൃതി നമുക്ക് നല്‍കുന്നത്. മൃഗങ്ങളില്‍ നിന്നു വ്യത്യസ്ത
മായി ഓരോരുത്തരുടെയും അഹംബോധത്തിലൂടെ ഇടപെടാനുള്ള കഴിവ്
നമുക്കുണ്ട്. ആ കഴിവ് ഉപയോഗിക്കാനുള്ള സാഹചര്യവും ഇവിടെയുണ്ട്.
അതിലൂടെ സ്വാത്ന്ത്ര്യാന്വേഷണവും സ്വാത്ന്ത്ര്യത്തിന്റെ സാക്ഷാത്കാര
വും സാദ്ധ്യമാണ്.
ഇതില്‍ കെക്നോക്ജിയുടെ പങ്കെന്താണ് 7 അനിവാര്യതയെ
ടെക്നോളജി കൊണ്ട് മറികടക്കാനാവിമ്ളേ 7
പക്ഷേ, വ്യക്തികളുടെ സ്വാതന്ത്രയാന്വേഷണവുമായി അതിനെ
ബന്ധിപ്പിക്കാനാവില്ല. സ്വാത്ര്ര്യത്തിന്റെ സാക്ഷാത്കാരം എന്നു
പറയുന്നത് വൃക്തിതലത്തിലാണ് നടക്കുന്നത്. പ്രകൃതിയിലെ
അനിവാര്യമായ നിയമങ്ങളുടെ പരിവര്‍ത്തനത്തിന്റെ ഭാഗമായി
ഉത്പാദനശക്തികള്‍ രൂപംകൊള്ളുന്നു. സാങ്കേതികവിദ്യകള്‍ വികസി
൦ പ
ക്കുന്നു എന്നൊക്കെ പറയാം. അതൊക്കെ ഇതിന്റെ ഇടയിലെ നിമിത്തമായി
മാറാമെന്നല്ലാതെ അപ്പുറത്തേയ്ക്ക് പോകുന്നില്ല.
താങ്കളുടെ അന്വേഷണമണ്ഥചത്തിന്റെ ക്േദ്ദബിന്ദു സ്വാത്ൃത്ത്യം
എന്ന സങ്കല്ചമാണെന്നു തോകന്നിയിടുങ്ട്. എന്താണ് അതേക്കുറിച്ച്
ചറയാനുക്കത് 7
ഞാന്‍ കമ്മ്യൂണിസത്തെക്കുറിച്ച് ചിന്തിക്കുവാന്‍ തുത്തുന്നതു
തന്നെ സ്വാതന്ത്ര്യം, സമത്വം എന്നിവയുമായി ബന്ധപ്പെട്ടാണ്. “പ്രപഞ്ചവും
മനുഷ്യനും' എന്ന പുസ്തകത്തിന്റെ ആദ പതിപ്പില്‍ സ്വാതന്ത്ര്യത്തേയും
അനിവാരൃതയെയും കുറിച്ച് ഒരു ലേഖനമുണ്ടായിരുന്നു. അതില്‍
സ്വാത്രനത്യത്തെക്കുറിച്ചുള്ള ഏംഗല്‍സിന്റെ നിര്വ്ൃവചനത്തെയാണ്
പിന്തുടര്ന്നിരുന്നത്. അനിവാര്യതയുടെ അംഗീകാരമാണ് സ്വാതന്ത്ര്യം എന്ന
നിര്‍വ്വചനം. ഹേഗലിനെ അടിസ്ഥാനമാക്കിയുള്ള നിര്‍വ്വചനമായിരുന്നു
അത്. അനിവാര്യമായ പ്രകൃതിനിയമങ്ങള്‍ നിലനില്ക്കുന്നു; അവയെ
തിരിച്ചറിയുന്നതുവഴി നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടാകുന്നു എന്നര്‍ത്ഥം.
മൃഗങ്ങള്‍ പ്രകൃതിനിയമങ്ങള്‍ തിരിച്ചറിയാതെ അതിനു കീഴ്പ്പെടുന്നു.
മനുഷ്യനു അവയെ തിരിച്ചറിയാന്‍ കഴിയുന്നതുവഴി പ്രകൃതിക്കുമേല്‍
യജമാനത്തം സ്ഥാപിക്കാമെന്നാണ് ധ്വനി. അതാണ് സ്വാതന്ത്ര്യം എന്ന
ധാരണയാണ് ആ ലേഖനത്തില്‍ ഉണ്ടായിരുന്നത്. പിന്നീടുള്ള പതിപ്പു
കളില്‍ ആ ലേഖനം ഒഴിവാക്കിയിട്ടുണ്ട്.
സ്വാത്ത്ത്യത്തെക്കുറിച്ചുക്ക ധാരണയില്‍ ഫിന്നടുണ്ടായ മാറ്റം
എത്താണ് 2
എന്റെ ആദ്യത്തെ ജയില്‍വാസകാലത്ത്, 1970 മുതല്‍ 75
വരെയുള്ള കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് ജയിലില്‍ കഴിയു
മ്പോഴാണ് അനിവാര്യതയുടെ അംഗീകാരമാണ് സ്വാതന്ത്ര്യം എന്ന
ധാരണയെക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ സജീവമായ ചര്‍ച്ച ഉയര്‍ന്നുവന്നത്.
മാര്‍ക്സിസത്തെക്കുറിച്ച് സഹതടവുകാരായ സഖാക്കള്‍ക്ക് ക്ലാസ്സെടുക്കു
മ്പോള്‍ ഈ പ്രശ്നം ഉയര്‍ന്നുവരാറുണ്ടായിരുന്നു. മുതലാളിത്തം,
സോഷ്യലിസം, കമ്മ്യൂണിസം എന്നിങ്ങനെയുള്ള പരിവര്‍ത്തനങ്ങള്‍
അനിവാര്യമാണെന്നു മാര്‍ക്സിസം (പഖ്യാപിക്കുന്നു. കമ്മ്യൂണിസം
അനിവാര്യമാണെങ്കില്‍ പിന്നെ അതിനുവേണ്ടി നമ്മള് എന്തിനാണ് ഇത്ര
കഷ്ടപ്പെടുന്നത് ? ഈ ജയില്‍വാസവും പീഡനങ്ങളും എന്തിനാണ് ?
ഈ ചോദ്യങ്ങള്‍ക്ക് സാധാരണ പറയാറുള്ള കമ്മ്യൂണിസ്റ്റ് വിശദീകരണ
ങ്ങളുണ്ട്. മനുഷ്യന്റെ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെയും
പ്രവര്‍ത്തനങ്ങളിലൂടെയും പരിവര്‍ത്തനത്തെ ത്വരിപ്പിക്കണം എന്നൊക്കെ.
ആ ഉത്തരങ്ങളൊക്കെ തൃപ്തികരമല്ലെന്ന് എനിക്ക് അപ്പോള്‍ത്തന്നെ
തോന്നിയിരുന്നു. അന്നുമുതലാണ് ഞാന്‍ ഈ പ്രശ്നത്തെക്കുറിച്ച്
ഗൌരവമായി അന്വേഷിക്കാന്‍ തുടങ്ങിയത്.
സ്വാതന്ത്ര്യം എന്നത് അനിവാര്യതയുടെ അംഗീകാരമാണെങ്കില്‍
ള്ൂണ് 2007. കറം
അത് ഒരുതരത്തില്‍ പ്രകൃതിക്കു കീഴ് പ്പെടലാണ്. അതിനപ്പുറത്ത്
സ്വാതന്ത്ര്യം സാദ്ധ്യമല്ലേ എന്നാണ് എന്റെ അന്വേഷണം. അങ്ങനെയിരിക്കു
മ്പോഴാണ് ഞങ്ങള്‍ക്ക് മാവോയുടെ ഒരു പുസ്തകം ജയിലില്‍ കിട്ടുന്നത്.
'മാവോസേതുങ്ങ് അണ്റിഹേഴ്സഡ്' എന്ന അമേരിക്കന്‍ പുസ്തകം.
മാവോയുടെ ജീവചരിത്രകാരനായ സ്റ്റുവര്‍ട്ട് (ഷാം ആണ് അതു
സമാഹരിച്ച് (്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മാവോയുടെ കൃതികളെല്ലാം
തെരഞ്ഞെടുത്ത കൃതികളായിട്ടാണ് വന്നിട്ടുള്ളത്. ആദ്യം നാലു
വാഭ്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് അഞ്ചാമതൊരു വാളജ്യവും
വന്നിട്ടുണ്ട്. അങ്ങനെ സമാഹരിക്കപ്പെടാത്ത, ഓദ്യോഗികമായി എഡിറ്റു
ചെയ്യപ്പെടാത്ത, സാംസ്കാരികവിപ്പവകാലത്തെ മാവോയുടെ പ്രസംഗ
ങ്ങളുടെ സമാഹാരമായിരുന്നു ഞങ്ങളുടെ കൈയില്‍ കിട്ടിയത്.
അതിലൊരിടത്ത് രസകരമായ ഒരു നിരീക്ഷണം മാവോ നടത്തുന്നുണ്ട്.
സ്വാതന്ത്ര്യം എന്നത് അനിവാര്യതയെ അംഗീകരിക്കല്‍ മാത്രമല്ല, അതിനെ
മാറ്റിത്തീര്‍ക്കുക കൂടിയാണ് എന്നാണ് മാവോ പറയുന്നത്.
അന?വാര്യതയെന്നാല് മാറ്റാന്‍ പറ്റാത്തത് എന്നാണള്ളേോ
അഭരീത്ഥം 7 അപ്പോശീ ഈ നിരിവ്ൃചനത്തില് ഒരു പൊമരുത്തക്കേടിക്ളശേ 7
അത്തെ, ആ നിര്‍വ്വചനം വളരെ രസകരമായിട്ടെനിക്ക് തോന്നി. അത്
ആന്തരിക വൈരുദ്ധ്യം ഉള്ള ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. അനിവാ
രൃതയെന്നത് മാറ്റിത്തീര്‍ക്കാന്‍ പറ്റാത്തതാണ്. അതിനെയാണ് മാറ്റിത്തീ
ര്‍ക്കേണ്ടത്. അവിടെയാണ് ഞാന്‍ അനിവാര്യതയുടെ വിപരീതം അന്വേഷി
ക്കുന്നത്. അനിവാര്യതയുടെ വിപരീതം യാദ്ൃച്ഛികതയാണ്. അനിവാര്യ
തയും യാദ്യച്ഛികതയും തമ്മിലുള്ള ബന്ധം എന്താണെന്നതായി പിന്നെ
ചിന്ത. അങ്ങനെ ഉടനെ ഞാന്‍ പോകുന്നത് യാദ്യച്ഛികതയെക്കുറിച്ചുള്ള
നിര്വ്വചനങ്ങളിലേയ്ക്കാണ്. സോവിയറ്റ് തത്വശാസ്ത്ര നിഘണ്ടുവൊക്കെ
ഇതിനെ നിര്‍വ്വചിച്ചിട്ടുണ്ട്. അവര്‍ ഇതിനെ നിര്‍വ്വചിച്ചിരിക്കുന്നത്,
അജ്ഞതയുടെ പര്യായം എന്നാണ്. നേരത്തേ ഹരിദാസന് ചോദിച്ച,
ക്വാണ്ടം ബലത്ന്ത്രത്തിലെ അനിശ്ചിതത്വ സിദ്ധാന്തവുമായി ബന്ധപ്പെട്ട
ചോദ്യമുണ്ടല്ലോ, ഉപകരണങ്ങളുടെ പരിമിതിയല്ലേ അനിശ്ചിതത്വത്തിനു
കാരണം എന്നത്. ആ ധാരണയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു
അജ്ഞതയുടെ പര്യായം എന്ന നിര്‍വ്വചനം. അതായത്, നമുക്ക്
മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍, മനസ്സിലാക്കാന്‍ കഴിയുന്ന
ഒരവസ്ഥ വന്നാല്‍, മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതു ജ്ഞാനമായി,
പുതിയ വിവരമായി. ആ വിവരം അറിയു ന്നതുവരെയുള്ള അജ്ഞതയാണ്
യാദൃച്ഛികത. സോവിയറ്റ് നിര്‍വ്വചനം യാദൃച്ഛികതയ്ക്ക് അത്രയെ സ്ഥാനം
നല്‍കുന്നുള്ളൂ.
ഈ നിര്‍വ്വചനത്തില്‍ തകരാറുണ്ടെന്ന് എനിക്കുടനെ മനസ്സിലായി.
വൈരുദ്ധ്യവാദത്തിന്റെ നിയമമനുസരിച്ച്, അനിവാര്യത എന്നൊന്നു
ണ്ടെങ്കില് അതിന് ഒരു വിപരീതവും ഉണ്ടായിരിക്കണം. അങ്ങനെയാണ്
വ്വാമ൭റ്റിവ്
യാദ്യച്ഛികതയ്ക്ക് ഒരു പദവിയുണ്ടെന്ന് മനസ്സിലായത്. ആദ്യം ഹേഗലും,
പിന്നീട് ഏംഗല്‍സും അനിവാര്യതയെയും യാദ്ൃച്ഛികതയെയും ഒരു
അടിസ്ഥാനവൈരുദ്ധ്യമായിട്ട് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അവര്‍ കൂടുതല്‍
വിശദാംശങ്ങളിലേയ്ക്കൊന്നും പോകുന്നില്ല. അത് യാദുൃച്ഛികതയെ
ക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രേരണയായി. അനന്തത ന്തീബ്ധ)
യുമായി ബന്ധപ്പെട്ടതാണ് യാദൃച്ഛികത എന്ന നിഗമനത്തിലേക്കാണത്
നയിച്ചത്. അനന്തമായ പ്രകൃതിയുടെ അനിവാര്യമായ ഘടകമാണ്
യാദൃച്ഛികത. യാദൃച്ഛികതയെ ആദ്യം നിര്‍വ്വചിച്ചിരുന്നത് കാരൃകാരണ
ബന്ധം അറിഞ്ഞുകൂടാത്ത സംഭവങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ്. അത്
അങ്ങനെയല്ല എന്നാണ് പിന്നെ ഞാന്‍ മനസ്സിലാക്കിയത്. ടം
ാനത്തത്തതതത്തത്തത്ത്തെ
മുഖമൊഴി
എം. സുകുമാരനുമായുള്ള മുപ്പത്തേഴ്
വര്‍ഷത്തെ സുദീര്‍ഘമായ ആത്മബന്ധത്തിന്റെ
ചരിത്രലിഖിതങ്ങളാണ് ഈ വാമൊഴി ആത്മകഥ.
പല അവസരങ്ങളിലായി പരസ്പരം കൈമാറിയ
ജീവിതാനുഭവങ്ങളെ ഓര്‍മ്മയില്‍ നിന്ന് പകര്ത്തെഴു
തുകയാണുണ്ടായത്. സംശയ നിവാരണങ്ങള്‍
എം. സുകുമാരനുമായി കൈമാറുകയും ചെയ്തു.
തുറന്നെഴുത്തിന്റെ പരിധിലംഘനം നട
ത്താന് കഴിഞ്ഞത് എന്റെ വ്യക്തിജീവിതത്തില്‍
മാധരതമാണ്. സ്വതവെ അന്തര്‍മുഖനായ എം.
സുകുമാരന്റെ ജീവിതം ഇവിടെ കടന്നുവരുന്നത്
കാപട്യങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടമായാണ്.
മലയാളത്തില്‍ ഇത്തരമൊരു അനുഭവം വായന
ക്കാര്‍ക്ക് ആദ്യമാണെന്ന വിശ്വാസ്യതയോടെ...
- മനോജ്
ജ്യൂണ് 2007. ക
18
ഓര്‍മ്മ-ആത്മകഥ
സ്ഥാന്തരകാത്രകശ
എം. സുകുമാരന്‍ /മനോജ്
7 രമ്ഛന എനിക്ക് കേട്ടുകേള്വ? മാത്രമാണ്. രാഷ്ട്രീയ
ബോഗമുകൂള കണിശക്കാരന്‍. മുന്കേോചി. വൃത്തിയായ്? വസ്(തം
ധരിക്കും. ഇതെല്ലാം അമ്മ പറഞ്ഞ ചിത്രങ്ങള്‍. എന്റെ മുന്നാം വയസ്സില്‍
അച്ഛ/റര് മരിച്ചു. ച്ഭനത്തിരിയുടെ ഗന്ഥവും നിലവിളക്കിന്റെ മങ്ങിയ
(പചകാശവും മരണസ്ധാന്നിദഥ്യമായ? ഇപ്പേോും ഞാന അനുഭവിക്കുന്നു.
ഇന്നും ഞാന്‍ വിട്ടില്‍ ചന്ദനത്തിര? ഉപയോഗിക്കാറില്ല. വള്ലാത്ത
അസ്വസ്ഥതയാണ് ചന്ദനത്തിരിയുടെ മണം എനിക്കുണ്ടാക്കുക.
അച്ഛന് മരിച്ചതിനുശേഷം അധികം വൈകാതെ ഒരേട്ടനും മരിച്ചു.
അപ്പോഴും ചന്ദനത്തിരിയും നിലവിളക്കും മരണത്തിന് അകമ്പടിക്കാരായി.
കുട്ടിക്കാലത്ത് കണ്ട മരണങ്ങള് എന്റെ ജീവിതബോധത്തെ ഗാഡ്മമായി
സ്വാധീനിച്ചിട്ടുണ്ട്. മരണബോധത്തില്‍ ഈന്നി ജീവിതത്തെക്കുറിച്ചു
ചിന്തിക്കാന്‍ വേണ്ടപ്പെട്ടവരുടെ മരണമാണ് എന്നെ പ്രാപ്തനാക്കിയത്.
മരണവും ജിവിതവും താങ്കളുടെ മനസ്ത്റിലേക്ക് എങ്ങനെയാണ്
കടന്നുവരുന്നത് ?
ജീവിതത്തിന്റെ ആകര്‍ഷണീയതയില്‍ കൂടെയാണ് ഞാന്‍
വളര്‍ന്നു വലുതാകുന്നത്. വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും
ലോകമാണ് എന്റെ ബാല്യം. അമ്മ, അച്ഛന്, ചെറിയച്ഛന്, മുത്തശ്ശീ ഇവരുടെ
എല്ലാം പ്രിയപ്പെട്ടവനായിരുന്നു ഞാന്‍. ഓാര്മ്മിക്കത്തക്ക; എടുത്തു
പറയാന്‍ മാത്രമുള്ള കഠിനമായ അനുഭവങ്ങളൊന്നും എന്റെ ബാല്യത്തില്‍
ഇല്ല. വേലയും വെടിക്കെട്ടും നിറഞ്ഞ പുരുഷാരം മനസ്സിലുണ്ട്. കൊങ്ങന്‍
പടയും ഓണവും വിഷുവുമെല്ലാം അക്കാലത്തെ എന്റെ ആഘോഷ
ങ്ങളാണ്.
ജിജ്ഞാസയും കൌതുകവും നിറഞ്ഞതായിരുന്നു എന്റെ ബാല്യം.
പുതിയ ലോകം. വലിയവര്‍ക്കു പോലും അറിയാത്ത പല കാര്യങ്ങള്‍.
കേള്വികളില് മുഴുക്കെ അതിശയോക്തി നിറഞ്ഞ കഥകള്‍. ജീവിതം
൦... വാക്ടറ്റിവ്
ഇന്നത്തെപ്പോലെ ധൃതിപിടിച്ചതല്ല. മിക്കവര്‍ക്കും ധാരാളം ഒഴിവു
സമയങ്ങള്‍. അതുകൊണ്ട് വീട്ടില്‍ വരുന്നവരെല്ലാം അനുഭവങ്ങളുടെ
പരമ്പരകള്‍ നിരത്തി സമയം കളയും. ജനങ്ങള്‍ക്ക് അമിതമോഹങ്ങളു
മുണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ മോഹിക്കാനുള്ള അവകാശം പോലും
ആര്‍ക്കുമുണ്ടായിരുന്നില്ല.
ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. എല്ലാവര്ക്കും ഒരുപാടു
മോഹങ്ങളുണ്ട്; ഒരുപാട് മനസ്താപങ്ങളും.
ശൈശവവും ബാല്യവുമില്ലാത്ത കുട്ടികളാണ് ഇന്നത്തെ തലമുറ.
അവര്‍ക്ക് വലിയ സ്വപ്നങ്ങളുണ്ട്. ജിജ്ഞാസയും കൌഈതുകവുമില്ല.
കാഴ്ചകളെല്ലാം അവര്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ്. മാധ്യമങ്ങളുടെ
നടുക്കാണ് ഓരോ കുട്ടിയുടെയും ജനനമുഹുര്ത്തങ്ങള്.
കയമാരം കഴിയുന്നതുവരെ മരണത്തെക്കുറിച്ച് അറിവില്ലെന്നു
തന്നെ പറയാം. വേണ്ടപ്പെട്ടവരുടെ വിയോഗം പോലും ചെറിയ
കാലയളവില്‍ മാത്രം ഒതുങ്ങുന്നു. വായനയോടൊപ്പമാണ് ഞാന്‍ ജീവിത
ത്തിന്റെ ആഴത്തിലേക്ക് പ്രവേശിക്കുന്നത്. അപ്പോഴും ജീവിതമാണ് എന്നെ
അലട്ടിയത്; മരണമല്ല.
? അച്ഛന്റെ വീട് കഞ്ചിമക്കാടാണ്. അച്ഛന് ഒരു പെങ്ങളുണ്ട്. അവരി
തമിഴ്നാട്ടില്‍ എവിടെയോ ആണ്. ചെറുപ്ഛത്തില് ഒരിക്കല്‍ അവരെ
കണ്ടിട്ടുണ്ട്. അമ്മയുടെ വീടിനെക്കുറിച്ച് വ്യക്തമായ ധാരണ എനിക്കില്ല;
ബന്ധുക്കളെ അറിയഠം. താക്കളുടെ അച്ഛ/ന്റെയും അമ്മയുടെയും
ബന്ധുക്കളെക്കുറിച്ച് വിശദ്മാക്കുമല്ലോ ?
അച്ഛന്റേത് അനുജന് മാത്രമുള്ള ചെറുകുടുംബമാണ്. ചെറിയച്ഛന്
പണ്ടുതന്നെ മരിച്ചു. പറയത്തക്ക മറ്റു ബന്ധുക്കളാരുമില്ല. അമ്മയുടെ നാട്
തൃശൂരാണ്. രണ്ടനുജത്തിമാരുണ്ടായിരുന്നു. ഒരനുജനും. അവരും കാലം
കഴിഞ്ഞ് മരിച്ചു പിരിഞ്ഞു. അവരുടെ മക്കളും മറ്റുമുണ്ട്. അവരുമായി
നല്ല സൌഹാര്‍ദ്ദമാണ് എനിക്കുള്ളത്.
ഇപ്പോള്‍ നാട്ടിലേക്കുള്ള ഓരോ വരവിലും ജീവിതത്തിന്റെ
അവസാനനാളുകളെ എണ്ണുന്ന ബന്ധുക്കളെ കാണാന്‍ ഞാന്‍
ചെല്ലാറുണ്ട്. പലപ്പോഴും അസമയത്തുള്ള ഫോണ്‍വിളിയായി
വേണ്ടപ്പെട്ടവരുടെ മരണവാര്‍ത്ത എത്തുന്നു. ഞാനും ജീവിതത്തിന്റെ
അവസാവഘട്ടത്തിലാണ്. ആര്‍ക്കും എന്തും എപ്പോഴും സംഭവിക്കാവുന്ന
അവസ്ഥ.
? അച്ഛന് ഒറ്റ മകനാണ്. അമ്മയുടെ പതിനാലാം വയസ്ത്ിലാ
യിരുന്നു വിവാഹം. കളിച്ചുകൊണ്ടിരുനാ അമ്മയെ വിവാഹപന്തലില്‍
എത്തിച്ചതാണ്. സ്പദ്യയ്ക്കും മധുരപലഹാരങ്ങശിക്കും വേണ്ടിയാണ് അമ്മ
വിവാഹത്തിന് സമ്മതിച്ചത്.
താങ്കളുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ സ്വാഹചര്യത്തെ
വിശദീകതിക്കുമല്ലോ ?
തന്റെ വിവാഹത്തെക്കുറിച്ച് അമ്മ പറഞ്ഞറിയിച്ച അനുഭവം
ജൂണ്‍ ൭
എനിക്കില്ല. തികച്ചും സാമ്പ്രദായികമായ വിവാഹമാണ് അമ്മയും അച്ഛനും
തമ്മിലുള്ളത്. അവരുടെ വൈവാഹിക ജീവിതവും പാരമ്പരൃക്രമം
അനുസരിച്ചുതന്നെ. അച്ഛന് നാരായണ മന്ദാടിയാര്‍ സര്വ്വയറായിരുന്നു.
ശാന്തപ്രകൃതന്‍. പറയത്തക്ക ദുഃശ്ശീലങ്ങളൊന്നുമില്ല. ആരോടും
അമിതമായി സംസാരിക്കുകപോലുമില്ല. അമ്മ മീനാക്ഷിയമ്മ നല്ലൊരു
വീട്ടമ്മയായിരുന്നു. അനാവശ്യങ്ങളെ ഒഴിവാക്കി ജീവിതാവശ്യങ്ങളെ
നിര്‍വ്വഹിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞു. അക്കാലത്ത് അനാവശ മോഹങ്ങള്‍
മിക്കവര്‍ക്കും ഉണ്ടായിരുന്നില്ല. ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുന്ന
൨൪. അവര്‍ മറ്റുള്ളവരെ ബോദ്ധ ൃപ്പെടുത്താന് വേണ്ടി ; പ്രദര്‍ശിപ്പിക്കാന്‍
വേണ്ടി ഒന്നും ചെയ്തില്ല. പങ്കിടലിന്റെ നന്മ അനുഭവിച്ച് ജീവിക്കാന്‍
അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്നത്തെ അപേക്ഷിച്ച് സ്വാര്‍ത്ഥത അവര്‍ക്ക്
കുറവായിരുന്നു.
? നാച്പത്തിനാചാം വയസ്സില്‍ അമ്മ പ്രസവിച്ച എട്ടാമത്തെ
സന്തതിയാണ് ഞാനീ. അപ്പേോോശി അമ്മയ്ക്കും അച്ഛനും രോഗമായിരുന്നു.
അച്ഛന് കഴ/യരോഗം. ഉദ്യോഗസ്ഥനായ മുത്ത ഏട്ടനാണ് അമ്മയുടെ
/ചസ്സവവശു/ശുഷയും മറ്റും ചെയ്തത്. അമ്മ രോഗി്യായതുകൊകണ്ട്
മുലച്ഛാലു കുടിക്കാതെയാണ് ഞാൻ വളരീനാത്. കോടതി ഉദ്യോഗസ്ഥനായ
ഏട്ടന്റെ വരുമാനം രോഗചികിത്സയ്ക്കു പോലും തികഞ്ഞിള്ല. ദാരിദ്ര്യവും
അരപട്ടിണിയുമാണ് അന്നത്തെ ഭദിവസവിശേഷങ്ങള്.
താങ്കളുടെ ബാല്യകാല ഓാരീമ്മകശി എന്തെല്ലാമാണ് ?
ബാല്യകൌമാരങ്ങളില്‍ പട്ടിണി എന്റെ ജീവിതാനുഭവമല്ല. അരക്ഷി
താവസ്ഥ, സ്നേഹരാഹിത്യം ഇവ എന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളു
മല്ല. അതുകൊണ്ട് ലോകത്തിന്റെ വൈവിധ്യത്തെ ഞാന്‍ തിരിച്ചറിഞ്ഞത്
പരിസരബോധത്തില്കൂടെയാണ്. മറ്റുള്ളവരുടെ ജീവിതമാണ് എന്റെ
ആദ്യത്തെ പാഠപുസ്തകം. എക്കാലത്തും മറ്റുവള്ള വരെ ഓര്‍ത്താണ്
ഞാന്‍ ഏറെ വ്യാകുലപ്പെട്ടിട്ടുള്ളത്.
? അഞ്ചുവയയസ്തുവരെയാണ് ഞാന്‍ ക്ഞ്ചിക്കോക്ടു
തഠമന്ധിക്കുന്നത്. ഫിന്നീട് പാലക്കാട്ടേയ്ക്ക് താമസം മാറി കടബാദ്ധ്യത
തറരീക്കാറ് ഏക്ടറര് കഞ്ചിക്കോട്ടെ ീടുപിറ്റു. ബസ്ത്്സ്ന്റോപ്പുവരെ വനാ
നായയും തട്ടിന്‍പുറത്ത് ഉപേക്ഷിച്ച! കാന്തവും മുന്നു വയസ്സുകാരി
കളിക്കൂട്ടുകാരിയും ഇപ്പോഴും എന്റെ മനസ്സിലുണ്ട്. രണ്ടു വര്‍ഷമാണ്
പഠചക്കാകട്ട് താമന്ധിക്കു ന്നത്. തുടരീന്ന് കല്ലേപ്പുള്ളി എന്‍.ജി.ഒ.
ക്വാരീട്ടേഴ്ന്ധിലേക്ക്. ബാല്യകാലത്തെ സ്ഥചംമാറ്റങ്ങള്, സാഹൃദങ്ങളുടെ
വിരാമങ്ങള്‍, എല്ലാം എന്റെ ജീവിതാവബോധത്തെ സ്വാഗിനിച്ചിട്ുണ്ട്.
അതുകൊണ്ട് സങ്കുചിതമായ (്രാദേശികത ഇളൃാതെ ചഛിറ്തിക്കാന് എനിക്കു
കഴിഞ്ഞു.
താങ്കശ്ക്ക് ഇത്തരം അനുഭവങ്ങളുണ്ടോ 7
തിരുവനന്തപുരത്ത് എത്തുന്നതുവരെ ചിറ്റൂരിനെ കേന്ന്രീകരിച്ചാ
യിരുന്നു എന്റെ ജീവിതം. വീട്ടില്‍നിന്നുള്ള മാറിതാമസം പോലും
20 റാക്കറ്റ്
അപൂര്‍വ്വം. തൃശൂരും മണ്ണൂരുമാണ് ഇടയ്ക്ക് പോയ്വരുന്ന സ്ഥലങ്ങള്‍.
ഇന്നും എന്റെ എഴുത്തിന്റെ ദൃശ്യപശ്ചാത്തലം ചിറ്റൂരും പരിസരത്തുമുള്ള
പ്രകൃതിയാണ്. കയ്പും മധുരവുമുള്ള വേപ്പിന്പഴക്കളും കൊടും
വേനലിലെ തണലായ ഉങ്ങും എന്റെ ജീവിതാവബോധമായിതീര്ന്ന
മരങ്ങളാണ്. അതുപോലെ പരിസരവാസികളായ പാവപ്പെട്ട മനുഷ്യരും
എന്റെ ജീവിതദര്‍ശനത്തെ വിപുലമാക്കി.
? ഞാനും മുത്ത ഏട്ടനും തമ്മില്‍ ഇരുപത്തിരണ്ടു വയസ്ത്ിന്റെ
വൃത്യാസ്മാണുക്കത്. സഹോദരബമന്ധത്തിന് അച്ഛുറം പിത്യൃപു(്തരബന്ഥ
ത്തിന്റെ വൈകാരികതയാണ് ഞങ്ങള്‍ തമ്മിലുക്ൂളത്. ഏട്ടന്റെ വിരലില്‍
പിടിച്ചു നടന്നും തോളില്‍ കിടന്നുമുക്ക രാര്രിദ്ധിനിമയ്ക്കുകൂള യാഗ്രകള്
ഇന്നും എന്റെ മനസ്സിലുണ്ട്. ഏട്ടന് ഉയണുകഴിക്കുന്വോള് ആദ്യ ഉരുള
എനിക്കാണ് കിട്ടുക.
താങ്കളുടെ അച്ഛനുമായുക്കു ബന്ധത്തെ വിശദീകതിക്കുമമള്ലേോ ?
ചിലര്‍ ശരീരസാന്നിദ്ധ്യമായി അനുഭവപ്പെടുമ്പോള്‍ മറ്റുചിലര്‍
ആത്മീയദാര്ഡ്യത്തോടെ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
എന്റെ അമ്മ ശരീരത്തിന്റെയും ആത്മീയതയുടെയും സാന്നിദ്ധ്യമാണ്.
അച്ഛന് ആത്മീയസാന്നിദ്ധ്യം മാത്രമാണ്. ആരേയും നോവിക്കാതെ,
നിരുപ്രദവമായി ജീവിച്ചുപിരിഞ്ഞ മനുഷ്യന്. മറ്റുള്ളവര്‍ക്ക് സ്വീകരിക്കാന്‍
ഒരുപാട് നന്മകളെ അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയി. വ്യാമോഹ
ങ്ങളില്ലാതെ അവര്‍ ജീവിച്ചു. മക്കള്‍ക്ക് വ്യാമോഹങ്ങളെ അവര്‍
നല്‍കിയതുമില്ല.
* ദാരിദ്യം, രോഗം, സ്നേഹശുന്യത ഇതാണ് എന്റെ ബാല്യകാല
സ്മരണകള്‍. അമ്മ രോഗിയും വിധവയുമായതുകൊണ്ട് മുത്ത
പെങ്ങളാണ് എന്നെ വളര്‍ത്തിയത്. ചെങ്ങളുടെ കൈയില്‍ ഇരുന്നാണ്
ഞൊ ലേഗകം കണ്ടത്. എനിക്ക് ആറു വയസ്സ്ുക്ളപ്പോശള് അവര്‍ വിവാഹിത
യായ പിന്നെ പറയത്തക്ക സ്നേഹലാളനകള്‍ ആരില്‍നിന്നും ലഭിച്ചിട്ടിള്ല
താങ്കളുടെ ചുറ്റുപാടുകള്‍ എങ്ങനെയായിരുന്നു ?
അച്ഛന്റെയും അമ്മയുടെയും വിവാഹത്തിനുശേഷം വളരെ
കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്. അതുകൊണ്ട് അമിതമായ
സ് നേഹവാത്സല്യങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്തും കൂടുതലായാല്‍
അപകടമാണല്ലോ. അമിതലാളനയുടെ കുഴപ്പം എന്റെ വ്യക്തിത്വത്തെ
പോലും ബാധിച്ചിട്ടുണ്ട്.
അമ്മയുടെ തറവാട്ടിലെ ആദ്യത്തെ ആണ്കുട്ടിയായിരുന്ന ഞാന്‍.
ചെറിയമ്മമാരും എന്നെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട്. വളരെ അധികം
സ്നേഹം കിട്ടിയതു കൊണ്ടാവാം ഞാനും സ്നേഹം നല്കുന്ന
(്പരകൃതക്കാരനാണ്. വ്യക്തികളേയും ലോകത്തെയും നിര്‍ലോഭം
സ്നേഹിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. കടുത്ത ജീവിതാനുഭവങ്ങള്‍
ഉണ്ടെങ്കിലും ജീവിതത്തെ ഞാനിപ്പോഴും സനേഹിക്കുന്നു.
ജ്യൂണ് 2007 ക
? രണ്ടാം ക്ലാസ്ത്റ് മുതല്‍ ഏഴുവരെ കല്ലേപ്പുള്ളി എയ്ഡഡ് യു.പി
സ്കുകിലാണ് എന്റെ പഠനം. അക്കാലത്തെ അദ്ധ്യാപകരും അവരുടെ
ജ?വിതസ്പാഹചര്യവും എന്നെ സ്വാഗാനിച്ചിടുണ്ട്. അറുപതുകളുടെ
ആരംഭമാണ്. വലിയ കുടുംബത്തിലെ അംഗങ്ങളാണ് മിക്ക അദ്ധ്യാപകരും.
കുടുംബത്തില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ജോചി. വയറുനിറയ്ക്കാനന്
അനേകം മനുഷ്യര്‍. ഈ സ്വാഹചര്യത്തില് കുട്ടികള്‍ക്കു ലഭിക്കുനാ
പാല്‍പ്പൊടിയും സ്പോയാബീന് റവയും കൂടുതലും അവരാണ്
അപഹരിക്കുക. ഇവ സ്കുളില്‍ എത്തുനാ ദിവസം വലിയ സഞ്ചികളില്‍
നിറച്ച് അദ്ധ്യധാപകരി വീട്ടിലേക്ക് കൊണ്ടു പോകും. ദരി(ദരായ
വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തെ അപഹരിക്കുന്ന ദ്രിരരായ അദ്ധ്യാപകര്‍,
താങ്കളുടെ സ്കൂള്‍ ഓര്‍മ്മകള്‍, അദധ്യാപകമെക്കുറിച്ചുളുള ഓര്‍മ്മകള്‍
എന്തെല്ലാമാണ് ?
എടുത്തുപറയാവുന്ന അദ്ധ്യാപക വ്യക്തിത്വങ്ങള്‍ എന്റെ വിദ്യാര്
ത്ഥിജീവിതത്തില് ഇല്ലെങ്കിലും അക്കാലത്തെ അദ്ധ്യാപകന്റെ ജീവിതം
ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അദ്ധ്യാപനത്തെ സാമൂഹ്യസേവനമായി
കണ്ടിരുന്നവരാണ് മിക്ക അദ്ധ്യാപകരും. ഭാവി തലമുറയെ വാര്‍ത്തെടു
ക്കുക എന്ന കര്‍മ്മത്തെ അവര്‍ സ്വമേധയാ ഉള്‍ക്കൊണ്ടു. അതുകൊണ്ട്
ഉയര്‍ന്ന ധൈഷണികത, ധാര്‍മ്മികബോധം, സാമൂഹ്യബോധം ഇവയെ
മിക്ക അദ്ധ്യാപകരിലും കാണാന്‍ കഴിയും. സാമൂഹ്യപരിവര്‍ത്തനങ്ങളുടെ
മുന്‍നിരയില്‍ എവിടെയും അദ്ധ്യാപകനെ കാണാം. ലളിതജീവിതവും
ഉയര്‍ന്ന ചിന്തയുമാണ് മിക്ക അദ്ധ്യാപകരും സ്വീകരിച്ചിരുന്നത്.
അക്കാലത്തെ വിദ്യാഭ്യാസം വ്യവസായമായിരുന്നില്ല. വിദ്യാഭ്യാസ
മേഖലയിലെ എല്ലാവരും - അദ്ധ്യാപകരും സ്വകാര്യ മാനേജ്മെന്റും
സര്‍ക്കാരും - ഒരുപോലെ നഷ്ടം സഹിച്ചു. മിക്ക അദ്ധ്യാപകരും നടന്നാണ്
സ്കൂളില്‍ എത്തുക. അപൂര്‍വ്വം ചിലര്‍ക്ക് മാത്രം സൈക്കിളുണ്ടാകും.
അവകാശങ്ങളല്ല കര്മ്മബോധമാണ് അന്നത്തെ അദ്ധ്യാപകനെ നയിച്ചി
രുന്നത്.
ഇന്നത്തെ കാലത്ത് എല്ലാം വ്യാപാരമാണ്. അദ്ധ്യാപകരും
വിദ്യാര്‍ത്ഥികളും ചരക്കുകളാണ്. മുതല്‍മുടക്കിനുള്ള ലാഭമാണ്
എല്ലാവരുടെയും ലക്ഷ്യം.
? അക്കാലത്ത് കോണ്‍വെന്റ് വിദ്യാഭ്യാസം ഇല്ലെന്നുതന്നെ
പറയാം. അദ്ധ്യാപകരുടെ മക്കക്കെ്ലഠം സ്ാഗാരണ സ്കൂളിലാണ്
പഠിച്ചിരുനാത്. എന്റെ മലയാളം അദ്ധ്യാപിക (കൂരമായ ശിക്ഷയാണ്
പഠിക്കാതെ വരുനാ മകള്‍ക്ക് നല്കിയിരുനാത്. ചോദ്യങ്ങള്‍ക്ക് മറുപടി
പറഞ്ഞിങള്ളലെകക?ത് മുട്ടുകുത്തിച്ച് (ഗരണ്ടില് നിര്‍ത്തും. അതിന്റെ
കാരണങ്ങളെ അവര്‍ ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ട്. പാഠപുസ്കതകങ്ങശ്
പോലും ഇല്ലാത്ത, ദരിരരായ കുട്ടികളാണ് മിക്കവരും. മകള്‍ക്ക് എല്ലാ
സ്ൌകര്യങ്ങളുമുണ്ട്. ഇത്തരം നള! മനസ്സുക്ള അദ്ധ്യാപകരെ ഇന്നു
കഷ ണൈത്താനാവിള്ല.
22
വാമ്റ്റിവ്
സ്ത്രാഫ് റൂമില്‍ അദ്ധ്യാപകര്‍ തമ്മിലുക്ൂള തരിക്കം പതിവാണ് (പധാന
കാരണം അദ്ധ്യാപകര്‍ പഠഥിപ്പിക്കാത്തതിന്റെ പേരിലാണ്. മക്കള്‍ അതേ
സ്കൂകിലാണല്ലേോ പഠിക്കുന്നത്. അവനവന്റെ മക്കള്‍ പഥിക്കാത്ത ഇനാത്തെ
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെ താങ്കള്‍ എങ്ങനെ കാണുന്നു 7
എന്റെ സ്കൂള്‍ ജീവിതം പോലും അമ്മയുടെ കണ്‍വട്ടത്തു
തന്നെയായിരുന്നു. പഠിക്കാന്‍ മിടുക്കനൊന്നുമായിരുന്നില്ല; ഞാന്‍. ഒരു
ശരാശരി വിദ്യാര്‍ത്ഥി. ജന്മനാ കിട്ടിയ രോഗങ്ങളാണ് എന്നെ വിഷമിപ്പിക്കു
ന്നത്. പഠിത്തത്തിലല്ല, എന്റെ ആരോഗ്യത്തിലാണ് അമ്മ എപ്പോഴും
ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് അമ്മയുടെ പരിസരത്തില്‍ തന്നെയായി
രുന്നു എന്റെ കുട്ടിക്കാലം. ബാല്യത്തിലെ അതീവ ശുശ്രൂഷയും
അമിതലാളനയും വ്യക്തിത്വത്തെ ബാധിക്കുമെന്ന് ഇന്നറിയാം. കാര ങ്ങള്
അറിയാമെങ്കിലും ഞാനും അമിതപരിഗണനയാണ് എന്റെ മകള്‍ക്കും
നല്‍കിയത്, അമിതവാത്സല്യവും ശുശ്രൂഷയും മനസ്സിന്റെ സ്വാഭാവിക
വളര്‍ച്ച ഇല്ലാതാക്കി ദാര്ഡ്ജ്യത്തെ നശിപ്പിക്കും. അനാവശ്യമായ ആകാംക്ഷ
മനസ്സിന്റെ ഘടനാവിശേഷമാകും. ഫലം സ്ഥിരം അശാന്തി. സ്വകാര യമായ
അശാന്തിയെ സാമുഹ്യതലത്തിലേക്ക് എത്തിക്കാന്‍ എനിക്കു “കഴിഞ്ഞു.
അത് എന്റെ എഴുത്തിന് കൂടുതല്‍ ശക്തി നല്കുകയാണുണ്ടായത്.
ശരാശരി വിദ്യാര്‍ത്ഥിയായതുകൊണ്ട് അദ്ധ്യാപകരുടെ
ശ്രദ്ധാകേന്ദ്രമായിരുന്നില്ല, ഞാന്‍. അക്കാലത്ത് വിജയം മാത്രമായിരുന്നു
ലക്ഷ്യം. പുസ്തകപ്പുഴുക്കളെ സമൂഹം പൊതുവെ ഇഷ്ടപ്പെട്ടിരുന്നില്ല.
കായികമായ മികവുകള്‍ ഇല്ലാത്തതുകൊണ്ട് സ്കൂളില്‍ മറ്റ് തരത്തിലും
ഞാന്‍ രശദ്ധിക്കപ്പെട്ടിരുന്നില്ല. വീട്ടിലെ ഒതുങ്ങിയ അന്തരീക്ഷം
വായനയിലേക്ക് തിരിയാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ആദ്യകാല
വായനകള്‍ തികച്ചും സ്വകാര്യമായിരുന്നു. അന്ധമായ വായന.
തിരഞ്ഞെടുപ്പുകളില്ല. അക്ഷരങ്ങളോട് വല്ലാത്ത ആര്‍ത്തിയാണ്. എന്തും
വായിച്ചു കൂട്ടുക അതാണന്നത്തെ രീതി. അതിന്റെ ഗുണങ്ങളും
ദോഷങ്ങളും എന്റെ സാഹിത്ൃജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഭാഷയേയും
സങ്കേതത്തെയും കുറിച്ച് അറിവുതേടാന്‍ പരന്ന വായന എന്നെ
സഹായിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞതിനുശേഷമാണ് എന്റെ
ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. പ്രശസ്തനായപ്പോള്
നാട്ടുകാരും അദ്ധ്യാപകരും അവകാശം പങ്കുവെയ്ക്കാന്‍ എത്തി. അത്
നമ്മുടെ സാമൂഹൃഘടനയുടെ പ്രത്യേകതയാണ്. നന്മയുടെയും
തിന്മയുടെയും ഗുണമേന്മ നോക്കിയല്ല സമൂഹം ഒരാളെ ആദരിക്കുക.
സമൂഹം എപ്പോഴും വിജയിയുടെ പക്ഷത്താണ് നില്ക്കുക.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം നിലവിലുള്ള വ്യവ
സ്ഥിതിയെ സംരക്ഷിക്കലാണ്; മാറ്റിത്തീര്ക്കലല്ല. സൂക്ഷ്മതലത്തില്‍
വിദ്യാലയം ഭരണകുൂട്ടത്തില് സാംസ്കാരിക തടവറയാണ്. വ ൃവസ്ഥിതിക്ക്
ആവശ്യമുള്ള വിഭവങ്ങളെയാണ് വിദ്യാലയങ്ങള്‍ ഉല്പാദിപ്പിക്കേണ്ടത്.
ജൂണ്‍ 2007.
അത് അന്നും ഇന്നും ഭംഗിയായി നടക്കുന്നു. അറിവിനെ പ്രകാശ
പാതയാക്കിയവര് എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവര്‍ സാമ്പ്രദായിക
അഭ്യാസരീതികളെ ധിക്കരിച്ച് മുന്നേറിയവരാണ്. അവര്‍ എണ്ണത്തില്‍
കുറച്ചുമാത്രം. അവരാണ് കാലത്തെ മാറ്റിത്തീര്ക്കുന്നവര്. വിദ്യാഭ്യാസ
ത്തിന്റെ ലക്ഷ്യം കാലത്തെ താങ്ങിനിര്‍ത്തുന്നവരുടെ കൂട്ടപടയാണ്.
? ജനാഗിപത്യം എന്തിനെയും സ്വാമാന്യവല്കരിക്കുന്നു; ശരാശരി
കണക്കെടുക്കുന്നു. ശരാശരി കണക്കെടുപച്ഛിന്റെ ഫലശുന്യതയാണ്
ഇനാത്തെ വിദ്യാഭ്യാസം. എവിടെയും അനര്ഫരാണ് രംഗം പിടിച്ചടക്കുക.
അതുകൊണ്ട് മികവുകള്‍ പുറത്തക്ൂകളല്ലെട്ടു. ഇന്നും അതുതന്നെ തുടരുന്നു.
കള്ലേപ്പുള്ളി സ്കൂളില്‍ വെച്ചാണ് ഞാറ ബാലകൃഷ്ണനെ പരിചയ
പ്പെടുന്നത്. അയല്‍ക്കാരനായ ജീച്ച് ്ര്ധൈവദുടെ മകന്. ഇന്നും ഞങ്ങശ്
സുഹൃത്തുക്കളാണ്. ചല വിദ്യാലയങ്ങളില്‍ പഠിച്ച'തുകൊണ്ടും, പല
സ്ഥലത്തും താമന്സിച്ചതുകൊണ്ടും പല ബന്ധങ്ങളും ഇടയ്ക്കുവെച്ച്
മുറിഞ്ഞു. ചിന്ത ഉറച്ച പ്പോള്‍ ആശയങ്ങളാണ് എന്നെ ഭതിച്ചത്. ചിന്തകള്‍
വഴിചിരിഞ്ഞതോടെ പലരും അന്യരായി.
താങ്കളുടെ അനുഭവം എങ്ങനെ 7
സൌഹൃദങ്ങളെ കാത്തുസൂുക്ഷിക്കാന് ഞാന്‍ പരമാവധി
ശ്രമിക്കാറുണ്ട്. ആശയപരമായ ബന്ധങ്ങള്‍ക്ക് സ്ഥിരതയുണ്ടാവില്ല.
നിലപാടുകള്‍ മാറുന്നതിന് അനുസരിച്ച് വ്യക്തിബന്ധങ്ങള്‍ ഇല്ലാതാകും.
ആശയസുഹൃത്തുക്കള് എനിക്ക് കുറവാണ്. ഉള്ളത് സ്നേഹസാഹ്ൃദ
ങ്ങള് മാത്രം. സമാനമായ ആശയങ്ങളാണ് ഉള്ളതെങ്കിലും പലരുമായും
വ്യക്തിപരമായ ബന്ധങ്ങള്‍ ഇല്ല.
സഹപാഠികളില്‍ വിരലില്‍ എണ്ണാവുന്നവരാണ് എന്റെ
സുഹൃത്തുക്കള്‍. അവരെല്ലാം ഒരുവിധം വായിക്കുന്നവരുമാണ്.
പഠിത്തത്തിനുശേഷം ഞങ്ങള്‍ പലവഴിക്കു പിരിഞ്ഞു. എല്ലാവരും
അവനവന്റെ പ്രശ്നങ്ങളുമായി മറുനാടുകളില്‍ ജീവിക്കുന്നു. ആരേയും
കാണാറില്ല. നാട് ഓര്‍മ്മകളിലേക്കു കടന്നുവരുമ്പോള്‍ അവരും
ജീവസാന്നിദ്ധ്യമായി മനസ്സിനെ അലട്ടും. നമ്മുടെ ദുര്യോഗം, നാമെല്ലാം
ഇരയ്ക്കു വേണ്ടി നാടുതെണ്ടുന്നവരാണ്. സ്വന്തം മണ്ണിനെയും
മനുഷ്യരേയും സ്നേഹിക്കാന്‍ നമുക്കു കഴിയില്ല. അതുകൊണ്ട്
പൈതൃകങ്ങളെ സത്യമറിയാതെ തിരസ്കരിക്കേണ്ടിവരുന്നു. മണ്ണിന്റെയും
മനുഷ്യന്റെയും ആദിമസ്പര്ശം നമ്മുടെ രചനകളില്‍ നിന്ന് അന്യമായത്
അങ്ങനെയാണ്.
? വേനത്ക്കാചത്ത് ചോറും കൂട്ടാനും വെയ്പ്, കള്ളനും
പോസും, മരത്തില്‍ കയറിയുക്ൂള കൊന്വേറുകളി മഴക്കാലത്ത് പന്വരം,
ഗോട്ടി. ഇവ അക്കാലത്തെ കളികളാണ്. വൈകുന്നേരം ഫുട്ബോള്‍
അല്ലെങ്കി തലമപറ്ത്, എക്കാലത്തും കളിക്കുനാ കൊട്ടിയും ചുക്കും.
ഇവയിലെല്ലാം ഞാന്‍ ആവേശത്തോടെ പങ്കെടുത്തിരുന്നു. നമ്ളെരു
വക. വാമ്കറ്റിവ്
ഗോളിയായിരുന്നു. കാരംസ്സും ബാള്ബാഡ്മിന്റും ഞാന്‍ കളിച്ചിരുന്നു.
കാരംസില്‍ മുതിര്നാവരെ തോല്പിച്ച് സമ്മാനങ്ങള്‍ വാങ്കിച്ചിട്ടുണ്ട്.
പഠനത്തിന് അച്ഛുറം താങ്കള്‍ മറ്റു കാര്യങ്ങളില്‍ (ശദഥിച്ചിരുന്നോ ?
കളിക്കാരനായല്ല കാഴ്ചക്കാരനായാണ് എന്റെ ബാല്യകൌഈമാര
ങ്ങള് കടന്നുപോയിട്ടുള്ളത്. രോഗമാണ് മറ്റു. കുട്ടികളില്‍ നിന്ന് വേറിട്ടു
നില്ക്കാന് എന്നെ പ്രേരിപ്പിച്ചിട്ടുള്ളത്. പിന്നെ അമ്മയുടെ അമിതമായ
വാത്സല്യവും. കണ്‍വെട്ടത്തുതന്നെ അമ്മ എന്നെ സൂക്ഷിച്ചിരുന്നതു
കൊണ്ട് വീടുവിട്ട് മറ്റെങ്ങും പോകാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല.
അനുജന്റെ അവസ്ഥ വൃത്യസ്തമാണ്. അവന് വലിയൊരു ചങ്ങാതിക്കൂട്ട
മുണ്ടായിരുന്നു. ആരുടെയും അമിതമായ നിയ്രന്രണങ്ങള്ക്ക് അവന്
വഴങ്ങിയിരുന്നില്ല. രോഗം തന്നെയാണ് എന്നെ മറ്റു കുട്ടികളില്‍ നിന്ന്
വേറിട്ടുനിര്ത്തിയതെന്ന് പറയാം.
ഇതു പറയുമ്പോള്‍ ചിറ്റൂരിലെ എന്റെ വീട്ടുപരിസരത്തെ
വിവരിക്കേണ്ടതുണ്ട്. അടുത്തുള്ളത് കയ്ക്കോളന്മാരുടെ; ചാലിയാ
ന്മാരുടെ; തറയാണ്. വിദ്യാഭ്യാസം അവര്‍ക്ക് ജീവിതമാനദണ്ഡമല്ല.
പാരമ്പര്യമായി കിട്ടിയ തോര്ത്തുനെയ്ത്താണ് ജോലി. നിത്യദാരിദ്ര്യം,
ആണ്മക്കള് മിക്കവരും മദ്യപാനികള്‍. സ്(ത്ീകളും കുട്ടികളും
തോര്ത്തുണ്ടാക്കാന് അവരെ സഹായിച്ചു. എന്റെ സമപ്രായത്തിലുള്ള
കുട്ടികള്‍ അക്ഷരം പഠിക്കാതെ വെറുതെ നടന്നു. വിദ്യാഭ്യാസം ജീവിത
മാര്‍ഗ്ഗമാക്കിയ എന്റെ കുടുംബക്കാര് കൈയ്ക്കോള കുട്ടികളുമായുള്ള
കൂട്ടുകെട്ട് അപകടമാണെന്നു കരുതുക സ്വാഭാവികമാണ്.
ഇന്നും കാഴ്ചയാണ് എന്റെ വിനോദം, പങ്കാളിയാവുക അല്ല,
ശൈശവമാനസികാവസ്ഥയുടെ തുടര്‍ച്ചയാണ് എന്റെ ജീവിതം. പക്ഷേ
ജീവിതത്തെ സംബന്ധിച്ച് തീര്വമായ അവബോധം ഉണ്ടാക്കാന്‍ എന്റെ
ജന്മനാടിന് കഴിഞ്ഞു. ദാരിദ്ര്യം മഹാദുഃഖമാണ്. ദാരിദ്ര്യം എല്ലാ
മൂല്യങ്ങളെയും നശിപ്പിക്കുന്നു. മനുഷ്യന് എന്ന വാക്കിനു പിന്നിലുള്ള
എല്ലാ അര്‍ത്ഥതലങ്ങളും ദാരിദ്ദ്യത്തോടെ ഇല്ലാതാകുന്നു. അതുകൊണ്ടാ
ണ്, ചിറ്റൂരിലെ ദരിദ്രയജന്മങ്ങളെ അറിഞ്ഞതുകൊണ്ടാണ്, പില്ക്കാലത്ത്
മനുഷ്യസമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും എഴുതാനും എനിക്കു
കഴിഞ്ഞത്.
? മരണത്തെപ്പോലെ (്രധഥാനമാണലള്ലേോം ജനനവും വിവാഹവും
മറ്റും. ഞാന്‍ ഒന്നില്‍ പഠഥിക്കുന്വോഴാണ് മുത്ത പെങ്ങളുടെ വിവാഹം
നടക്കുന്നത്. ചെങ്ങള്‍ (രസ്സവിച്ച'ത് വിടില്തന്നെയാണ്. കുരവയിട്ട്
ജറാനവാരീത്ത നാട്ടുകാരെ അറിയിച്ചത് ഓര്‍മ്മയുണ്ട്. രണ്ടാമത്തെ
ചെങ്ങ്ളുടെ വിവാഹം ഞാന്‍ ആറില്‍ പഠിക്കുന്വോഴാണ് നടക്കുന്നത്.
വിട്ടിലെ വിവാഹവും ജനനവും താങ്കളെ എങ്ങനെ സന്വധാഗാനിച്ചു 7
അവയോടുക്ൂള താങ്കളുടെ സമ?പനങ്ങള്‍ ?
ജീവിതത്തെ ജനനത്തില്‍ നിന്നും മരണത്തില്‍ നിന്നും
പ
വിഭിന്നമായി കാണാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ജനനത്തിന്റെ തുടര്‍ച്ച
തന്നെയാണ് മരണവും. മരണത്തെ അധികരിച്ച ചിന്തകളൊന്നും എന്റെ
കുട്ടിക്കാലങ്ങളില്‍ ഇല്ല. ശൈശവത്തിന്റെ നിഷ്കളങ്കതകള്‍ ഇന്നും
മനസ്സിലുണ്ട്. ആഴത്തിലുള്ള കൌമാര ഓര്‍മ്മകള്‍ കൂടുതലും പ്രകൃതിയും
മറ്റു മനുഷ്യരുമായി ബന്ധപ്പെട്ടതാണ്.
ഇന്ന് നമ്മുടെ സമൂഹത്തില്‍ ദാരിദ്ര്യം ക്രേന്ദ്രസ്ഥാനത്തുള്ള
വിഷയമല്ല. ദരിദ്രനെ കണ്ടെത്തുകതന്നെ അപൂര്‍വ്വം. പട്ടിണിയും
അപൂര്‍വ്വമാണ്. അന്നത്തെ എന്റെ വീട്ടുപരിസരത്തുള്ളവരുടെ ജീവിതം
ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞതാണ്. വിശപ്പ് കഥയിലും ജീവിതത്തിലും
നിറഞ്ഞുനിന്ന കാലം. എന്റെ ആദൃകാലത്തെ കഥകളില്‍ പട്ടിണിയാണ്
പ്രമേയം. പ്രേമം കേ്ദ്രവിഷയമായി കഥയിലേക്ക് കടന്നുവരുന്നില്ല. എല്ലാ
മനുഷ്യരേയും പോലെ എഴുത്തുകാരനേയും സാമുഹ്യാവസ്ഥ
സ്വാധീനിക്കും. കൂടുതല്‍ ശക്തമായി സ്വാധീനിക്കുമെന്നു പറയാം.
ദാരിദ്ര്യത്തെ മാറ്റിത്തീര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് അക്കാലത്ത്
ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. വ്യക്തമായ രാഷ്ര്രീയബോധമൊന്നും
ഉണ്ടായിരുന്നില്ല. മനുഷ്യന് സമത്വത്തോടെ, സമാധാനത്തോടെ
ജീവിക്കണം. അതായിരുന്നു അന്നത്തെ ചിന്ത. രാഷ്ദ്രീയബോധമെല്ലാം
പില്ക്കാലത്ത് വന്നുചേര്‍ന്നതാണ്. തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നതിനു
ശേഷം മാത്രം.
സംഘടനയുടെ ഭാഗമായതിനുശേഷമാണ് അവകാശബോധവും
മറ്റും ഉണ്ടാകുന്നത്. എന്റെ രചനാകാലഘട്ടങ്ങളേയും കൃതികളേയും
പരിശോധിച്ചാല്‍ ആര്‍ക്കും എന്റെ ധൈഷണിക വികാസ പരിണാമങ്ങളെ
കണ്ടെത്താന്‍ കഴിയും. എന്റെ ആദ്യകാലങ്ങളിലെ രചനകളെ ഞാനിന്നും
തിരസ്കരിക്കുന്നു. പാറയും മറ്റും പുനഃപ്രസിദ്ധീകരിക്കാന്‍ പ്രസാധകര്
തയ്യാറായെങ്കിലും ഞാനതിന് സമ്മതിച്ചില്ല. സമാഹരിക്കാത്ത
അക്കാലത്തെ രചനകള്‍ ഇപ്പോഴും പല വാരികകളിലുമുണ്ട്.
? താങ്കളുടെ വികാസചരിണാമത്തെ തിതിച്ചറിയാറര് ആആ
കഥകളെല്ലാം സമാഹരിക്കേണ്ടതാണ്. ചീത്തയെ തള്ളിക്കളയാന്‍. ഓരോ
എഴുത്തുകാരനും തയ്യാറാവണം. എങ്കിലും അവയുടെ ഒ്രു പതിപ്പെങ്കിലും
ചര?/(തരേഖയായ? പുറത്തുവരേണ്ടതുണ്ട്. എങ്കില്‍ മാധ്തമാണ്
എഴുത്തുകാരന്റെ വികാസചതിണാമങ്ങളെ തിരിച്ചറിയാന്‍ കഴിയുക.
എന്റെ ആദ്യകാല നോവലുകളെ ത?രസ്്കതിച്ചാണ് ഞാന്‍
വളരിനാത്. മിനാഥമിനുങ്ങുകള് മെഴുകുതിരികളും” കാട്ടാളനും” ഇനത്തെ
എന്റെ ചിത്തയ്ക്ക് അന്യമാണ്. എന്നാല്‍ എന്റെ വേരുകള്‍ ആദ്യകാല
രചനകളില്‍ നിനാഥാണ് ആരംഭിക്കുനാത്. അവ നമ്മുടെ ചിന്തയുടെയും
ജിവിതത്തിമ്റെയും സാകഷ്യപ്പെടുത്തലുകളാണ്. അവ ഇല്ലാതെ നമുക്ക്
ന?ലനില്ക്കാനാവില്ല. ബാലപചാഠമായെങ്കിലും നമുക്ക് ആദ്യകാല
രചനകളെ സ്ഥീകതിക്കാമല്ലേോ.
താങ്കളുടെ അഭി(്രായമെന്താണ് ?
പ പി; റ്ഠമ്ാറിവ്
ശരിയാണ്. അനേകം പടവുകള്‍ കയറിയാണ് മുകളില്‍ എത്തുക.
ഒറ്റച്ചാട്ടത്തിന് ആര്‍ക്കും മലയെ കീഴടക്കാനാവില്ല. നിരന്തരമായ പരിശ്രമം
മലകയറ്റത്തിന് അത്യാവശ്യമാണ്. സാഹിത്യത്തിന്റെ അവസ്ഥയും
മറ്റൊന്നല്ല. പാഠ്യപദ്ധതികള്‍ ഇല്ലാത്ത വിഷയമാണ് സാഹിത്യം. നമ്മള്
തന്നെയാണ് നല്ല സാഹിത്യത്തിന്റെ സ്രഷ്ടാവും വിധികര്‍ത്താവും.
അദ്ധ്വാനമാണ്, തിരിച്ചറിവാണ്, ഇന്നത്തെ ഞാന്‍. ഇന്നത്തെ ഞാന്‍
ഇന്നലത്തെ ഞാനിന്റെ തുടര്‍ച്ചയാണ്.
അതുകൊണ്ട് എന്റെ പഴയ കൃതികളുടെ പുനഃപ്രസിദ്ധീകരണ
ത്തിന് പ്രസക്തിയുണ്ട്. അവ എന്റെ അടയാളചിഹ്നങ്ങളാണ്. എങ്കിലും
എന്തോ മടി എന്നെ പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. എന്റെ
മികച്ച കഥകള്‍ ഇപ്പോള്‍ വായിക്കുമ്പോഴും കുറവുകള്‍ തോന്നാറുണ്ട്.
മാറ്റി എഴുതാന്‍ തോന്നാറുണ്ട്. അനേകം പതിപ്പുകള്‍ വന്നവയെ
തിരുത്താന്‍ കഴിയില്ലല്ലോ.
എഴുത്തും എഴുതിയ രചനകളും എന്റെ ആത്മനൊമ്പരങ്ങളാണ്.
കാലത്തോടുള്ള എന്റെ പ്രതികരണങ്ങള്‍. സ്വകാര്യജീവിതമല്ല സാമൂഹ്യ
ജീവിതമാണ് ഞാന്‍ എക്കാലത്തും മുമ്പില്‍ കണ്ടിരുന്നത്. സ്വകാര്യ
ജീവിതത്തിന് അമിതപ്രാധാന്യം നല്കാന് ഇന്നും അന്നും ഞാന്‍ തയ്യാറല്ല.
അതുപോലെ ജീവിതത്തെ സംബന്ധിച്ച പരിപൂര്‍ണ്ണമായ വ്യാഖ്യാന
ങ്ങളേയും എനിക്ക് ഉള്‍ക്കൊള്ളാനാവില്ല. എങ്കിലും ഞാന്‍ കാലത്തോട്
ക്രിയാത്മകമായി പ്രതികരിച്ചുവെന്ന സംതൃപ്തിയുണ്ട്. എന്റെ രചനകള്‍
അവയുടെ സാക്ഷ്യപ്പെടുത്തലുകളാണ്. സാഹിത്യ ചരിത്ര വിദ്യാര്‍ത്ഥി
കള്‍ക്ക് എന്റെ രചനകള്‍ കാലത്തിന്റെയും എന്റെ ജീവിതത്തിന്റെയും
രേഖകളായി കണ്ടെടുക്കാം.
? ഞാനും എന്റെ നേരെ മുത്ത ഏട്ടനും തമ്മില്‍ രണ്ടര വര്‍ഷത്തെ
വ്യത്യാസ്സമാണുക്കത്. പഥിക്കാറര് മോശം, (പഠായത്തില് കവിഞ്ഞവരു
മഗയുകൂള കൂട്ടുകെട്ട്. അതുകൊണ്ട് ദുഃശ്ലറലങ്ങശി ഉണ്ടാകുക സ്വാഭാവിക
മാണല്ലോ. ഏക്ടര് ഒരിക്കല്‍ നാടുവിട്ട ചരി/തവുമുണ്ട്. ഏട്ടന്റെ നടപടികളെ
നിരക്ഷിക്കാറ വീട്ടുകാര്‍ എന്നെയാണ് നിയോഗിക്കാറ്. അതിന്റെ
ദുരന്തഫചമായിരിക്കാം ഏട്ട് അന്നും ഇന്നും എന്റെ ശ്രതു വാണ്.
താക്കകുടെ അനുജനുമായ ബന്ധം എങ്ങനെ ? കുട്ടിക്കാലത്തെ അനുഭവ
ഞ്ങശ് എന്തെല്ലാമാണ് ?
അമ്മയുടെയും അച്ഛന്റെയും വിവാഹം കഴിഞ്ഞ് വളരെകാലം
കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്. അതുകൊണ്ട് ഒരുപാടു ലാളനകള്‍
എനിക്കുകിട്ടി. അനുജനെ അമ്മയും മറ്റും വേണ്ട്രത (്രദ്ധിച്ചിട്ടില്ല.
അതുകൊണ്ട് അവന് ഇന്നും എന്തിനും മുന്‍നിരയില്‍തന്നെ നില്ക്കുന്നു.
പ്രത്യേക പരിഗണനകള്‍ ലഭിച്ചതുകൊണ്ടും ജനിതകമായ പ്രത്യേകതകള്‍
കൊണ്ടും ഞാന്‍ അന്തര്‍മുഖനായിത്തീര്‍ന്നു. ധീരതയോടെ, എടുത്തുചാട്ട
ത്തോടെ, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. അനുജന്റെ അവസ്ഥ
1) 2007 ക
മറ്റൊന്നാണ്. അവന് സ്വസ്ഥമായി ഇരിക്കാനാവില്ല. നിരന്തരം
പ്രവര്‍ത്തിച്ചു കൊണ്ടിരിക്കണം.
എനിക്കു ലഭിച്ച പ്രത്യേക പരിഗണനകളെ കുറിച്ചു പറഞ്ഞു
വല്ലോ. ഞാനും അവനും സ്കൂളില്‍ പോകുമ്പോള്‍ എന്റെ തിരിച്ചുവരവി
നെക്കുറിച്ചാണ് അമ്മ വേവലാതിപ്പെട്ടത്. അനുജന് സ്വാഭാവികതയോടെ
വളര്‍ന്നു. അതിന്റെ ഗുണവും അവനുണ്ടായി. ജീവിതത്തെ ശുഭാപ്തി
വിശ്വാസത്തോടെ നേരിടാനും മുഖ്യധാരയുടെ മുമ്പില്‍ നില്‍ക്കാനും
അവനു കഴിയുന്നു.
എന്റെ ചെറുപ്പകാലം ഉള്വലിയലിന്റേതായിരുന്നു. എന്റെ
സ്വകാരൃതയിലേക്ക് അസ്വസ്ഥതയായി അനുജന് കടന്നുവന്നിട്ടില്ല.
വായനക്കാരനല്ലെങ്കിലും അവന് ഇന്നും നല്ലൊരു അനുജനാണ്. ചിറ്റൂരില്‍
നിന്നു വരുമ്പോള്‍ വീട്ടാവശ്യത്തിനുവേണ്ട നാളികേരസഹിതമാണ്
അവന് തിരുവനന്തപുരത്ത് എത്തുക. എന്റെ വിഷമഘട്ടങ്ങളിലെ
സഹായിയാണ് അനുജന്. എനിക്കു ലഭിക്കുന്ന സ്ഥാനലബ്ധികളില്
ഏറെ അഭിമാനിക്കുന്നവനും സന്തോഷിക്കുന്നവനുമാണ് അനുജന്. ഏട്ടന്
ആശ്വാസമായിത്തീരാനാണ് അവന് എന്നും ശ്രമിച്ചിട്ടുള്ളത്.
? മരണബോഥം എന്റെ ജ?വിതത്താന്റെി ഭാഗമായുത്ത?രീനാ
അവശസ്ഥയെക്കുറിച്ച് ഞാൻ സുചിപ്പിച്ചുവല്ലേ. കല്ലേപ്പുള്ളി എന്‍.ജി.ഒ.
ക്വഠരീട്ടേഴ്സിനു സമ?പത്താണ് രാമനാഥപുരം അ/ഗഹാരത്ത?ലെ
പട്ടന്മാരുടെ ശ്മശാനം. മുറ്റത്തേയ്ക്ക് ഇറങ്ങിയാല്‍; ജനാലതുറനാല്
ശ്മശ്ഥനകാഴ്ച. രാതി ഉറക്കം ട്രേതാത്മഗക്കകെക്കൊണ്ട് നിറഞ്ഞിരിക്കും.
അഞ്ചാം ക്ലാസ്ത്റ് കഴിഞ്ഞതോടെ ഞാന്‍ ശ്മശാനത്ത?ലെ സ്ഥിരം
സനന്ദരീശകനായ് ശവങ്ങളും മരണവും ജ?വിതത്തിന്റെ ഭാഗമാണെന്ന്
ഞാര്‍ തിരിച്ചറിഞ്ഞു. താങ്കളുടെ ജീവിതത്തിലേക്ക് മരണം എല്പേമാണ്
കടന്നുവന്നത് 7
മരണത്തെ ക്രേനദ്രീകരിച്ച ജീവിതദര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍
എനിക്ക് എക്കാലത്തും കഴിഞ്ഞിട്ടില്ല. മരണത്തെ ജീവിതത്തിന്റെ
അവസാനമായി ഞാന്‍ കാണുന്നു. മരണാനന്തര ജീവിതവും
പരലോകവും എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചിന്തകളാണ്. അത്
മതവിശ്വാസികളുടെ മിഥ്യാധാരണകളുടെ ലോകമാണ്.
ജീവിതമാണ് എന്റെ മുമ്പില്‍ എക്കാലത്തേയും (പശ്നം.
ദാരിദ്ര്യവും രോഗവും അതാണ് എന്റെ അടിസ്ഥാനവിഷയങ്ങള്‍.
അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളാണ് ഇന്നും ഞാന്‍ അന്വേഷിക്കുന്നത്.
സുഹൃത്തിന്റെ തൂങ്ങിമരണമാണ് തീധ്രമായ വൈകാരികത
യോടെ എന്നിലേക്കു കടന്നുവന്ന ആദ്യ അനുഭവം. സഹപാഠിയും
സന്തതസഹാചാരിയുമായ സ്നേഹിതനാണ് തൂങ്ങിമരിച്ചത്. കണിശ
ക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ മകന്. ചിട്ട ഒപ്പിച്ച ജീവിതചര്യ.
തലേന്ന് കണ്ടപ്പോള്‍പോലും അവന് ആത്മഹത്യയെക്കുറിച്ച് യാതൊരു
സൂചനയും നല്‍കിയില്ല. നല്ലൊരു വായനക്കാരനായിരുന്നു. അക്കാലത്ത്
വ്മ൭റ്റിവ്
ഞാന്‍ വെളയോടി സ്കൂളില്‍ മാഷായിരുന്നു. സ്കൂള്‍ വിട്ടുവരുമ്പോഴാണ്
അവന്റെ ആത്മഹത്യയെക്കുറിച്ചറിഞ്ഞത്. സുഹൃത്തിന്റെ ആത്മഹത്യ
എന്റെ ആത്മവേദനയായി. പതുക്കെപതുക്കെ മരണം ജീവിതത്തിന്റെ
തീധ്രത യിലേക്ക് പിന്‍വാങ്ങി.
പിന്നീട് പലരുടെയും മരണത്തെ അഭിമുഖീകരിക്കേണ്ടി
വന്നിട്ടുണ്ട്. മരണത്തെ ജീവിതത്തിന്റെ ഭാഗമായി കാണാനും എനിക്കു
കഴിഞ്ഞു. ഇപ്പോള്‍ മനസ്സാന്നിദ്ധ്യത്തോടെ എന്റെ മരണത്തെക്കുറിച്ചു
ചിന്തിക്കാനും കഴിയുന്നുണ്ട്.
സ്വന്തമായ? അക്വേറിയം ഉണ്ടാക്ക? മ?നുകളെ വള്രീത്തിയ ഞാന്‍
അണ്ണാനേയും ആമയേയും മൈനയേയും തത്തമയേയും നായ്ക്കളേയും
വീട്ടുജിവികളാക്കി അങ്ങനെ ഒരുപാട് മൃഗങ്ങളെ കുട്ടിക്കാലം മുതലേ
ഞാന്‍ വളര്‍ത്തിയിരുന്നു. വളര്‍ച്ചയുടെ വികാസത്തില്‍ മനുഷ്യനെ
ആ(്രയുിക്കുന്ന ജ?വികകളെന്നും സ്വത്രറ്തജ?വികളെന്നുമുക്ക രണ്ടു
വിഭാഗങ്ങളെ ഞാറ കണ്ടെത്തി. അതോടെ മ?നുകളും അണ്ണാനും
ആമയും പക്ഷികളും അവയുടെ സ്വാത്ൃത്ത്യത്തിലേക്കു തിരിച്ചു പോയി
ഞാനവയെ ഉപേക്ഷിച്ചു. ഇപ്പേഴഴും നായ്ക്കളും പുച്ചകളും എന്റെ
വളര്‍ത്തു മൃഗങ്ങളാണ്. താങ്കളുടെ കുട്ടിക്കാല ജിവിതത്തില്‍ വളരിത്തു
മൃഗങ്ങളുണ്ടോ * അവയോടുക്ള സമ?പനം എന്തായിരുന്നു ?
വീട്ടുമൃഗങ്ങള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ലെന്ന്
പറയാം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ചതുകൊണ്ട് അമ്മ
അമിതശുശഗ്രൂഷയോടെയാണ് എന്നെ വളര്‍ത്തിയത്. അമ്മയുടെ
കണ്വെട്ടത്തുതന്നെയാണ് എന്റെ ബാല്യകൌമാരങ്ങള്‍ കടന്നുപോയത്.
ര്രാന്തന് നായ്ക്കളും നായകടിച്ച് ക്രാന്തുവന്നവരുടെ കഥകളും ഇപ്പോഴും
എവിടെയും സുലഭമാണ്. ജീവികളെ അകന്നുനിന്നു സ്നേഹിക്കാനാണ്
അമ്മ ഇഷ്ടപ്പെട്ടത്. അമ്മയുടെ ശീലം എനിക്കും പകര്‍ന്നുകിട്ടി.
കിട്ടയതു തിന്ന് സ്വാത്ന്ത്ര്യത്തോടെ ജീവിച്ച മൃഗങ്ങളേയും
പക്ഷികളേയും അസൂയയോടെയാണ് ഞാന്‍ നോക്കിക്കണ്ടത്. വിലക്കു
കളും മതിലുകളും മനുഷ്യന്റെ സൃഷ്ടിയാണെന്ന തിരിച്ചറിവ് മൃഗങ്ങള്‍
എനിക്കു നല്കി.
നഗരത്തിലെ വാടകവീടുകള്‍ മനുഷ്യര്‍ക്കുപോലും സ്വാതന്ത്ത്യം
നിഷേധിക്കുന്ന ഇടതാവളമാണ്. ഇവിടെ മില്‍മയാണ് പാല് തരുന്നത്;
പശുവല്ല. ഫ്ളാറ്റിലെ ജീവിതം അനേകം ഒത്തുതീര്പ്പുകളില്കൂടെയാണ്
കടന്നുപോകുന്നത്. മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന യാതൊന്നും
നമുക്ക് ചെയ്യാനാവില്ല. വളര്‍ത്തുമൃഗങ്ങള്‍ നഗരജീവിതത്തില്‍ അധിക
പ്പറ്റാണ്.
മനുഷ്യനില്‍നിന്ന് മൃഗങ്ങള്‍ക്ക് യാതൊന്നും പഠിക്കാനില്ലെന്നും
മൃഗങ്ങളില്‍നിന്ന് മനുഷ്യന് ഒരുപാട് പഠിക്കാനുണ്ടെന്നും അറിയാം. ഇതു
വരെ അതിനുള്ള അവസരമുണ്ടായിട്ടില്ല. ഇനി അത്തരം അവസരങ്ങള്‍
ഉണ്ടാകുന്നതുമല്ല.
? ഏട്ടന് കോടതിയില്‍ ൭ദ്യോഗക്കയറ്റം കിട്ടിയതോടെ ഞങ്ങശ്
വണ്ടും താമസം പാലക്കാട്ടേയ്ക്കു മാറ്റ്. സെഷനീസ് കോടതിയിലെ
ബഞ്ചു ക്ലാരിക്കിന്റെ അമിതാദ്ഥ്ഥാനം ഏട്ടന്റെ ഉറക്കം പോലും കഇള്ൃാതഠക്കി.
വീടുമാറ്റം എന്റെ ബന്ധങ്ങളുടെ; സൌഹൃദങ്ങളുടെ ദാരീവജ്യത്തെ ഉലച്ചു.
സ്ഥലങ്ങളോടുക്ള (പ്രത്യേക മമതയും ഇളാതായി (പഠാദേശികബിംബെ
ങ്ങളില്‍ നിന്ന് എന്റെ മനസ്സ് വികസിച്ചു. താങ്കളുടെ മനസ്ത്ില് (പഠദേശികത
യ്ക്കുക്ൂള സ്ഥാനമെന്താണ് ?
സ്പര്‍ശം, ഗന്ധം, ശബ്ദം, കാഴ്ച ഇവയാണ് ശിശുവിന്റെ
സ്വാംശീകരണഘട്ടത്തിലെ വിവിധ തലങ്ങള്‍. ഇവയെല്ലാം വീട്ടില്‍ വെച്ചു
നടക്കുന്ന അറിവിന്റെ പരിണാമങ്ങള്‍. പുറംലോകത്തിലേക്കു കടക്കു
മ്പോള്‍ കാഴ്ച പ്രകൃതിയിലേക്കും മറ്റു മനുഷ്യരിലേക്കും സഹജീവികളി
ലേക്കും വികസിക്കുന്നു.
ബാല്യകൌമാരങ്ങള്‍ ഒരുപാട് ജിജ്ഞാസകളുമായാണ് കടന്നു
പോകുന്നത്. ഈ ഘട്ടത്തിലാണ് പ്രകൃതിബിംബങ്ങളും ജീവിതാവ
ബോധവും കടന്നുവരുന്നത്; ദൃശ്യങ്ങള്‍ മനസ്സിന്റെ അവിഭാജ്യഘടകമാകു
ന്നത്. അതുകൊണ്ട് പാലക്കാട്ടുകാരനായ ഞാന്‍ പാലക്കാടന്‍ ജീവിതത്തെ
അറിയുന്നു. പാലക്കാടന്‍ പ്രകൃതിയെ ഉള്‍ക്കൊള്ളുന്നു.
ഏതു മഹാനഗരത്തില്‍ ചെന്നാലും പ്രായാധിക്യത്തില്‍
എത്തിയാലും ബാല്യകരമാരങ്ങള് ഉള്‍ക്കൊണ്ട പ്രകൃതിദൃശ്യങ്ങളാണ്
അതിശക്തം. ഇടയ്ക്ക് കാണുന്നവ ഇടക്കാല താവളങ്ങള്മാത്രം.
ഇതില്‍ പലര്‍ക്കും വിയോജിപ്പ് ഉണ്ടാകാം. എങ്കിലും എന്റെ
അനുഭവതലം പാലക്കാടന്‍ കാഴ്ചയില്‍നിന്നാണ് ആരംഭിക്കുന്നത്.
അവിടെനിന്നാണ് ഞാന്‍ വികസിക്കുന്നതും.
- അവസാനിക്കുന്നില്ല --
വാ്൭റി]വ് ഒരു കച്ചവടച്ചരക്കല്ല. സര്റ്റാത്മകവും ആശയപരവുമായ
മലികതയാണ് വാക്കുറ്റിവിന്റെ ലക്ഷ്യം. ലൈബ്രറികള്‍ക്ക് സാജന്യമായി
നല്കി നല്ല വായനക്കാരിലേക്ക് എത്താനാണ് മാസിക ശ്രമിക്കുന്നത്.
വായനക്കാര്‍ വരിസംഖ്യ/സംഭാവന തന്ന് സഹകരിക്കുമല്ലോ
വരിസംഖ്യ : വാര്‍ഷികം രൂ.100/-
മണി ഓര്‍ഡര്‍,/ചെക്ക് അയയ്ക്കേണ്ട വിലാസം :
മനോജ്
“ഗയ്”
പോസ്റ്റോഫിസിനു സമീപം, കൊല്ലങ്കോട്,
പാലക്കാട് ജില്ല. പിന് : 68 506.
036൭ വാറ്റി
ലേഖനം
പൌരാണിക കുഗത്തിരന്ന കാലകമദര്൪ഘ്യം ഃ
ഒരു നവിന വ്യാഖ്യാനം
ലക്ഷ്മണ് ശാസ്ര്രി ജോഷി
ഒന്ത്യയുടെ (്രാചീനഭൂതകാലത്തെക്കുറിച്ചുള്ള പഠനം
ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അതിനുശേഷം ഇന്ത്യയുടെ
പ്രാചീനചരിത്രവുമായി ബന്ധപ്പെട്ട ധാരാളം ചരിത്രവസ്തുതകള്‍
ലഭ്യമായി. ഇത് ഇന്ത്യയുടെ പ്രാചീനഭൂതകാലത്തെക്കുറിച്ച് വിശദവും
ചിട്ടയുള്ളതുമായ പഠനത്തിലേക്കു നയിച്ചു. ഈ പഠനം ഒരു യുഗത്തിന്റെ
കൃത്യമായ കാലദൈര്‍ഘ്യം എത്രയാണെന്ന വളരെ പ്രധാനപ്പെട്ട ഒരു
പ്രശ്നം പരിഹരിക്കുന്നതിന് സഹായകമായി. അതിനുശേഷം ഒരു
യുഗത്തിന്റെ കൃത്യമായ ദൈര്‍ഘ്യം കണക്കാക്കുന്നതിന് ഒരു പുതിയ
മാനദണ്ഡം രൂപംകൊണ്ടു. പ്രൊഫ: രംഗാചാര്യ, ആര്. ശ്യാമശാസ്ത്രി,
ടി.ജി. കാലെ, കെ.എല്‍.ദപ്തരി എന്നിവരുടെ വളരെ ശ്രമകരമായ
ഗവേഷണങ്ങളുടെ ഫലമായി യുഗം, കല്പം തുടങ്ങിയ കാലച്രകങ്ങളുടെ
ദൈര്‍ഘ്യം കണക്കാക്കുന്നതിനായി പ്രാചീനഭാരതീയര്‍ ഉപയോഗിച്ച
കാലമാപിനി തിരിച്ചറിയാനായി. മനുഷ്യവര്ഷത്തിന്റെയും ദേവവര്ഷത്തി
ന്റെയും ഏകകങ്ങളുടെ (ധബിട) അടിസ്ഥാനത്തില്‍ കാലം കണക്കാക്കുന്ന
സ്ര്രദായങ്ങളിലെ തകരാറ് അവര്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചു. ദപ്തരി
യുടെയും മറ്റു മൂന്ന് പണ്ഡിതന്മാരുടെയും രീതിശാസ്ത്രം വലിയൊരളവില്‍
സാദൃശ്യമുള്ളതാണ്. രംഗാചാര്ൃരുടെയും ശ്യാമശാസ്ത്രിയുടെയും
കണ്ടെത്തലുകളെ സമാഹരിക്കുക വഴി കാലെ ഈ വിഷയത്തില്‍ കുറെ
ക്കൂടി സംഭാവന നല്കി. ദപ്തരിയാകട്ടെ ഈ പണ്ഡിതന്മാരുടെ കണ്ടെത്ത
ലുകളെ വീണ്ടും മെച്ചപ്പെടുത്തി. ഈ പണ്ഡിതന്മാരുടെ കണ്ടെത്തലുകളെ
താഴെ പറയുന്ന പ്രകാരം സംഗ്രഹിക്കാം :
പുരാണങ്ങളെക്കുറിച്ച് പഠിക്കുന്ന ആധുനികപണ്ഡിതന്മാര്
ദേവന്മാരുടെ വര്‍ഷത്തിന്റെ ദൈര്‍ഘ്യം കണക്കാക്കുന്നതിനായി മനുഷ്യ
വര്‍ഷത്തിന്റെ ഏകകത്തെ ഉപയോഗിക്കുന്നതോടെ ഒരു പ്രധാനപ്രശ്നം
ഉദ്ഭവിക്കുന്നു. ഒരു മഹായുഗത്തിന്റെ ദൈര്‍ഘ്യം 43,20,000 മനുഷ്യവര്ഷ
മാണെന്നു പറയപ്പെടുന്നു. നാലുയുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മഹായുഗം.
അതായത് കലിയുഗം 432000 വര്‍ഷങ്ങള്‍, ദ്വാപരയുഗം 864000 വര്‍ഷങ്ങള്‍,
ത്രേതായുഗം 1296000 വര്‍ഷങ്ങള്‍, കൃതയുഗം 1728000 വര്‍ഷങ്ങള്‍. ഈ
രീതിവെച്ച് കണക്കാക്കുകയാണെങ്കില്‍ പരശുരാമന്റെ അല്ലെങ്കില്‍
ജമദഗ്ന്യരാമന്റെ ജീവിതകാലയളവ് 21600000 വര്‍ഷങ്ങളായിരിക്കും.
മഹാഭാരതം യുഗത്തിന് വളരെ ചെറിയ ഒരു കാലദൈര്‍ഘ്യമാണ്
ജൂണ്‍ 200. കറ,
നല്‍കുന്നത്. കൃതത്തിന് 4000 വര്‍ഷം ദൈര്‍ഘ്യം, ത്രേതത്തിന് 3000,
ദ്വാപരത്തിന് 2000, കലിക്ക് 1000 എന്നിങ്ങനെയാണ് മഹാഭാരത്തിലെ
കണക്ക്. സന്ധ്യയുടെയും സന്ധ്യാംശത്തിന്റെയും; അതായത് രണ്ടുയുഗ
ങ്ങള്ക്കിടയിലെയും ഓരോ യുഗാന്തത്തിന്റെയും ആനുകൂല്യകാലഘട്ടവും
ചേര്‍ത്ത് ഒരു മഹായുഗത്തിന്റെ കാലദൈര്‍ഘ്യം 12,000 വര്‍ഷമാകുന്നു.
ഈ കാലമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പോലും ജമദഗ്ന രാമന്റെ
ജീവിതദൈര്‍ഘ്യം 5000 വര്‍ഷമാണ്. അതുകൊണ്ട് മനുഷ്യന്റെ ജീവിത
കാലയളവിന്റെ അടിസ്ഥാനത്തില്‍ പൌരാണിക സംഭവങ്ങളുടെ
കാലാനുക്രമം നിര്‍ണ്ണയിക്കുക സാധ്യമല്ല. ദേവയുഗത്തിന്റെ വളരെ നീണ്ട
കാലദൈര്ഘ്ൃയത്തില് അധിഷ്ഠിതമായ മുകളില്‍ സൂചിപ്പിച്ച സ്രമ്പദായം
മഹാഭാരതത്തിലില്ല എന്നത് ശ്രദ്ധേയമാണ്. ക്രി.മു. 300 നോടടുത്ത്
ച്ര്ദഗുപ്തമാര്യന്റെ രാജധാനിയില്‍ സെല്യൂക്കസിന്റെ ദൂതനായി
കുറച്ചുകാലം താമസിച്ച മെഗസ്തനീസിനു പോലും യുഗം, മഹായുഗം
എന്നീ ഏകകങ്ങളുടെ കാലം കണക്കാക്കുന്ന സമ്പ്രദായത്തെക്കുറിച്ച്
അറിവില്ലായിരുന്നു. മാത്രമല്ല യുഗങ്ങളുടെ ദൈര്‍ഘ്യം കണക്കാക്കുന്ന
മഹാഭാരതരീതിയും പല സംഭവങ്ങളുടെയും കാലാനുക്രമം നിര്‍ണ്ണയിക്കു
ന്നതില്‍ സഹായകമല്ല. അതുകൊണ്ട് യുഗങ്ങളുടെ കുറച്ചുകൂടി ചെറിയ
ദൈര്‍ഘ്യത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തേണ്ടത് ആവശ്യ
മാണ്.
പാണ്ഡവന്മാര് തങ്ങളുടെ പ്രവാസകാലത്ത് നിരവധി തീര്ത്ഥസ്ഥ
ലങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്നത് പ്രസിദ്ധമാണ്. ഈ തീര്‍ത്ഥാടനത്തില്‍
അവരോടെപ്പം ലോമശ മഹര്ഷിയുമുണ്ടായിരുന്നു. പാണ്ഡവന്മാരുടെ
പ്രവാസത്തിന്റെ ദൈര്‍ഘ്യം പ്ര്തരണ്ടുവര്ഷമാണല്ലോ. അത്തരമൊരു
പുണ്യസ്ഥലസന്ദര്ശനത്തിനിടയില് ലോമശമഹര്‍ഷി തങ്ങള്‍ ത്രേതായുഗ
ത്തിനും ദ്വാപരയുഗത്തിനും ഇടയിലുള്ള കാലഘട്ടത്തിലൂടെ കടന്നുപോവു
കയാണെന്ന് യുധിഷ്ഠിരനോട് പറഞ്ഞതായി മഹാഭാരതത്തില്‍ രേഖപ്പെടു
ത്തിയിട്ടുണ്ട്. (വനപര്‍വ്വം 12119). പിന്നീട് മറ്റൊരു പുണ്യസ്ഥലസന്ദര്ശന
ത്തിനിടയില്‍ തങ്ങള്‍ ദ്വാപരയുഗത്തിനും കലിയുഗത്തിനും ഇടയിലുള്ള
ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നു പറഞ്ഞതായും രേഖപ്പെടുത്തി
യിട്ടുണ്ട്. (125/14) പ്രവാസ ജീവിതകാലത്ത് ഭീമനും ഹനുമാനും തമ്മില്‍
കണ്ടുമുട്ടുന്ന സമയത്ത് കലിയുഗം ആരംഭിച്ചുകഴിഞ്ഞതായി പറയുന്നുണ്ട്.
(മഹാഭാരതം 149//37) ഇതിന്റെ അര്‍ത്ഥം പ്രത്രണ്ടുവര്ഷക്കാലം നീണ്ടു
നില്ക്കുന്ന പാണ്ഡവരുടെ പ്രവാസകാലത്ത് യുഗങ്ങളുടെ രണ്ടു പരി
വര്ത്തനദശകള് സംഭവിക്കുന്നുണ്ട് എന്നാണ്, ആദ്യത്തേത് ത്രേതത്തില്‍
നിന്ന് ദ്വാപരത്തിലേയ്ക്കും രണ്ടാമത്തേത് ദ്വാപരത്തില്‍ നിന്ന് കലിയി
ലേയ്ക്കും. മഹാഭാരതയുദ്ധം കഴിഞ്ഞ് ഇരുപത്താറു വര്‍ഷത്തിനുശേഷം
ശ്രീകൃഷ്ണന് തന്റെ ജീവിതം അവസാനിപ്പിച്ചുവെന്നും, അദ്ദേഹം ഈ
ലോകത്തില്‍നിന്നു വിട്ടുപിരിഞ്ഞ ദിവസം കലിയുഗം ആരംഭിച്ചുവെന്നും
ക വാദ്മറ)വ്
പറയപ്പെടുന്നു. കലിയുഗാരംഭത്തെപ്പറ്റി മറ്റൊരു പരാമര്‍ശം കൂടി ഉണ്ട്.
മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കെ ശ്രീകൃഷ്ണന് ബലരാമനോട്
കലിയുഗം ആരംഭിച്ചുകഴിഞ്ഞു എന്നറിയുക എന്നു പറയുന്നുണ്ട്.
(ശല്യപര്‍വ്വം 60/25) ഇതില്‍ നിന്ന് പാണ്ഡവന്മാരുടെ ജീവിതകാലത്ത്
കലിയുഗം മൂന്നുതവണ ആവിര്‍ഭവിച്ചിട്ടുണ്ടെന്ന് കാണാനാവും. ഇവിടെ
കലിയുഗത്തെക്കുറിച്ചുള്ള ഈ മൂന്നു പരാമര്‍ശങ്ങളും യഥാര്‍ത്ഥത്തില്‍
ഒരേയൊരു കലിയുഗത്തിന്റെ നൈരന്തര്യത്തെയല്ലേ സൂചിപ്പിക്കുന്നത്
എന്ന സംശയം ഉന്നയിക്കപ്പെടുന്നത് സംഗതമാണ്. എന്നാല്‍ ത്രേതായുഗ
ത്തില്‍ നിന്ന് ദ്വാപരത്തിലേക്കുള്ള പരിവര്‍ത്തനം നടക്കുന്നത് പ്രന്രണ്ടു
വര്‍ഷത്തെ പ്രവാസത്തിനിടയിലാണ് എന്ന കാര്യം ഓര്‍മ്മിക്കണം.
അപ്പോള്‍ ദ്വാപരയുഗം രണ്ടായിരം വര്‍ഷം നിലനില്ക്കണമെങ്കില് പിന്നെ
ങ്ങനെയാണ് പ്ര്ത്രണ്ടുവര്ഷകാലത്തെ പ്രവാസത്തിനിടയില്‍ ദ്വാപരയുഗം
അവസാനിക്കുകയും കലിയുഗം ആരംഭിക്കുകയും ചെയ്തു $ ഈ
വീക്ഷണകോണില്‍ ഓരോ യുഗച്രക്രത്തിനും വളരെ ചെറിയ ഒരു
ദൈര്‍ഘ്യം കല്‍പ്പിക്കേണ്ടത് ആവശ്യമായിത്തീരുന്നു. യുഗം എന്ന പദം
അത്യപൂര്‍വ്വമായെങ്കിലും ഒരു മനുഷ്യവര്ഷത്തിന്റെ ദൈര്‍ഘ്യത്തെ
സൂചിപ്പിക്കുന്നുണ്ട് എന്നകാര്യം ഇവിടെ പറയേണ്ടതുണ്ട്. കലിയുഗാന്ത്യ
ത്തില്‍ കഷ്ടകാലം വന്നുപതിക്കുന്നതിനെപ്പറ്റി വനപര്‍വ്വത്തില്‍ (മ. ഭാ.
188/65) യുഗസഹസ്രാന്തേ എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്.
ഭഗ്വേദകാലം മുതല്ക്കുതന്നെ ദേവയുഗം (ജു. വേ. 10/72/2)
മനുഷ്യയുഗം (9. വേ. 5/52/4)എന്നീ പദങ്ങള്‍ ഉപയോഗിക്കപ്പെട്ടുവരുന്നു.
തന്റെ പത്താമത്തെ യുഗത്തില്‍ വാര്‍ദ്ധക്യം ബാധിക്കുകയും ബലക്ഷയം
സംഭവിക്കുകയും ചെയ്ത ദീര്ഘതമമസ്സ് എന്ന മനുഷ്യനെക്കുറിച്ച്
ജഗ്വേദത്തില് പറയുന്നുണ്ട്. (1/158/6) ഇത് മനുഷ്യയുഗമായിരിക്കണം.
സുമാര്‍ ക്രി.മു. പതിനാലാം നൂറ്റാണ്ടില്‍ നാലു വര്‍ഷം കൂടിയതായിരുന്നു
ഒരു യുഗം. അതിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘതമസ്സിന് അകാല
വാര്‍ദ്ധക്യം; അതായത് നാല്പതാമത്തെ വയസ്സില്‍ ബാധിച്ചു എന്നു
പറയാം. അഞ്ചുവര്‍ഷം ഉള്‍ക്കൊള്ളുന്ന ഒരു യുഗം എന്ന സങ്കല്പം
സ്വീകരിച്ചത് പ്രധാനമായും ഗൃഹയോഗമാസത്തെ സൂര്യചന്ദ്രന്മാരുടെ
രാശിച്ക്രമാറ്റവുമായി പൊരുത്തപ്പെടുത്തുന്നതിനു വേണ്ടിയാണ്.
ബരദ്ധായനനേയും ഗര്ഗ്ഗനേയും പോലുള്ള വിഖ്യാത പണ്ഡിതന്മാരാലും
വേദാംഗജ്യോതിഷമെന്നറിയപ്പെടുന്ന വൈദികജ്യോതിശാസ്ത്ര ഗ്രന്ഥ
ത്തിലും ഈ സമ്പ്രദായം നൂറ്റാണ്ടിലേതാണെന്ന് കണക്കാപ്പെടുന്നു. ഈ
മൂന്ന് പ്രഭാവങ്ങളും ഉത്തരായനാന്ത ($ഥന്നദ/ ടഠ15006) ത്തിന്റെയും
ദക്ഷിണായനാന്ത (ഗന 3050) ത്തിന്റെയും സമയ നിര്ണ്ണയത്തെക്കു
റിച്ച് ഏകാഭിപ്രായമാണ് പുലര്‍ത്തുന്നത്. അഞ്ചുവര്‍ഷം ഉള്‍ക്കൊള്ളുന്ന
യുഗത്തെക്കുറിച്ചുള്ള പരാമര്‍ശം ഹൈന്ദവ ജ്യോതിശാസ്ത്രത്തിലെ ഒരു
പ്രധാനകൃതിയായ ബ്രഹ്മസിദ്ധാന്തത്തിലും (1/2) കാണുന്നുണ്ട്. നാലു
ബലൂണ്‍ 2007...
33
മനുഷ്യവര്‍ഷം ഉള്‍ക്കൊള്ളുന്ന ഒരു യുഗം എന്നര്‍ത്ഥമുള്ള ചതുര്യുഗ
ത്തെക്കുറിച്ച് വായുപുരാണം (70/45) പരമാര്‍ശിക്കുന്നുണ്ട്. ഇവിടെ ഒരു
യുഗത്തിലെ നാലു വര്‍ഷങ്ങള്‍ കൃതം, ത്രേതം, ദ്വാപരം, കലി എന്നിങ്ങനെ
വിളിക്കപ്പെടുന്നു. ചതുര്യുഗത്തിന്റെ അന്ത്യത്തില്‍ അശ്വമേധയാഗം
നടത്തിയിരുന്നു എന്ന വീക്ഷണം ദപ്തരി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ
അശ്വമേധയാഗത്തിന് യാഗമൃഗങ്ങളെ ബന്ധിക്കുന്നതിനായുള്ള ഇരുപ
ത്തൊന്ന് യജ്ഞയൂപങ്ങള് ഉണ്ടായിരുന്നു. ഈ സമ്പ്രദായത്തില്‍ ചതുര്
യുഗത്തിലെ ആദ്യത്തെ മൂന്നു വര്‍ഷത്തിലെ ഓരോ വര്‍ഷവും 360 ദിവസ
ങ്ങള് അടങ്ങിയതായിരുന്നു. അവസാനത്തെ വര്‍ഷം കുറച്ചു നീണ്ടതാ
യിരുന്നു. അതായത് 381 ദിവസങ്ങള്‍. ഓരോ നാലാമത്തെ വര്‍ഷത്തിന്
ഇരുപത്തൊന്ന് ദിവസങ്ങള്‍ കൂടുതലുണ്ടായിരുന്നു എന്നര്‍ത്ഥം.
ഇരുപത്തൊന്നു യജ്ഞയുപങ്ങള് ഈ അധിക ദിവസങ്ങളെ പ്രതിനിധീ
കരിക്കുന്നു. ആര്. ശ്യാമശാസ്ത്രി ഗവാമയം എന്ന സങ്കല്പത്തെ സൂക്ഷ്മ
മായി വിശദീകരിച്ചുകൊണ്ട് ഒരു യുഗത്തിന്റെ ദൈര്‍ഘ്യം നാല്
കൊല്ലമാണ് എന്ന നിഗമനത്തിലാണെത്തിച്ചിട്ടുള്ളത്. (ഗവാമയനം എന്ന
യജ്ഞാനുഷ്ഠാനം നടത്തുന്ന വര്‍ഷത്തിലെ ഒരു പ്രത്യേക കാലഘട്ടം).
1840 മനുഷ്യവര്ഷങ്ങള്ക്കിടയില് 15 ദിവസത്തെ സഞ്ചിതമായ ഒരു പിഴവ്
വൈദിക ഗണിതജ്ഞന്‍ നിരീക്ഷിച്ചിട്ടുള്ളതിനാല്‍ അവര്‍ നാലുവര്ഷമട
ങ്ങുന്ന യുഗസമ്പ്രദായത്തെ തിരസ്കരിക്കുകയും തല്‍സമയത്ത് അഞ്ച്
വര്ഷമടങ്ങുന്ന യുഗസമ്പ്രദായത്തെ അവതതരിപ്പിക്കുകയും ചെയ്തു.
പക്ഷേ, വ്യാസന്റെ കാലത്ത് ഓരോ യുഗത്തിലേയും വര്‍ഷങ്ങള്‍ കൃതം,
ത്രേതം, ദ്വാപരം, കലി എന്നിങ്ങനെ വിളിക്കപ്പെട്ടു. ചതുര്യുഗസ്യ്രദായം
താഴെ പറയുന്ന സ്ഥിരാങ്കങ്ങളില്‍ അധിഷ്ഠിതമാണ്.
നാലുവര്‍ഷം - ഒരു യുഗം അഥവാ ഒരു ചതുര്യുഗം
72 യുഗങ്ങള്‍ അഥവാ ചതുര്യുഗങ്ങള് -- ഒരു മമ്പന്തരം
14 മമ്പന്തരങ്ങള് - ഒരു കല്പം - 4032 വര്‍ഷം
കല്ല്യാരംഭം എന്ന് ഇപ്പോള്‍ ഉപയോഗിക്കുന്ന പദം യഥാര്‍ത്ഥ
ത്തില്‍ കല്പാരംഭമാണ്. കല്ല്യ, കല്പ എന്നീ പദങ്ങള്‍ തമ്മിലുള്ള അക്ഷര
സാദൃശ്യത്തിന്റെ ഫലമായി അച്ചടിപ്പിശക് സംഭവിച്ചതാണെന്നു
തോന്നുന്നു.
താണ്ഡ്യരബാഹ്മണത്തിന്റെ അല്ലെങ്കില്‍ യജുര്‍വേദത്തിന്റെ കാല
ഘട്ടത്തില്‍ ഒരു മഹാകല്പം എന്നത് ആയിരം വര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന
തായിരുന്നു. 250 യുഗങ്ങള്‍ ചേര്‍ന്നാല്‍ ഒരു മഹാകല്പമായി. ഓരോ
ആയിരം വര്‍ഷത്തിന്റേയും അന്ത്യത്തില്‍ സഹസ്ര സംവത്സരസത്രം എന്ന
മഹായാഗയോഗം നടത്തപ്പെട്ടിരുന്നു. ഈ യാഗം 12 വര്‍ഷം നീണ്ടുനില്ക്കു
ന്നതും പ്രപഞ്ച സ്രഷ്ടാവിന് സമര്പ്പിക്കപ്പെട്ടതുമായിരുന്നു. (താണ്ഡ്യ
ബ്രാഫ്മ. 2/5/18) വൈദികകാല ജനതയുടെ കാലഗണനസ്മ്പ്രദായം ആയിരം
വര്‍ഷം ഉള്‍ക്കൊള്ളുന്ന മഹാകല്പകാലച്ര്രത്തെ അടിസ്ഥാനമാക്കി
ക. വാദ്മറി]വ്
യുള്ളതായിരുന്നു. ഇതുകൊണ്ടാണ് അഗ്നിയെ സഹസ്രബിംബമായി
കണക്കാക്കുന്നത് (വാജസനേയി സംഹിതാ 15/65) ജഷി പറയുന്നു
“അല്ലയോ അഗ്നി, നീ സഹസ്ര പ്രതീകമാണ്. സഹസ്ര പ്രതിനിധിയാണ്;
സഹസ്രഗണനകോവിദനാണ്. സഹസ്രബന്ധുവാണ്; സഹസ്രത്തിനായി
ക്കൊണ്ട് ഞാന്‍ നിന്നെ പ്രതിഷ്ഠിക്കുന്നു.”.
രാജാക്കന്മാരായ യയാതിയും ((ബഹദ് ദേവത 6/20 മ.ഭാ.
ആദിപര്വ്വം 75,/46) ഇക്ഷാകുവംശത്തില്പ്പെട്ട നിമിയും (വിഷ്ണുപുരാണം
4/4/5 ഭാഗവതം 1/1/14) വിഖ്യാതനായ ശൌാനകമഹര്ഷിയും മറ്റുള്ളവരും
നൈമിശാരണ്യത്തില്‍ സഹസ്രസംവത്സരസ്ത്രം നടത്തിയിട്ടുണ്ടായിരുന്നു.
ആയിരം വര്‍ഷം ഉള്‍ക്കൊള്ളുന്ന പുതിയൊരു കല്പാരംഭത്തെ ആഘോഷി
ക്കുന്നതിനു വേണ്ടിയാണ് ഈ സത്രം നടത്തപ്പെട്ടത്.
ഇന്നു നിലവിലുള്ള പുരാണങ്ങള്‍ യുഗങ്ങളുടേയും മമ്പന്തരങ്ങളു
ടേയും കല്പങ്ങളുടേയും കാലദൈര്‍ഘ്യം കണക്കാക്കുന്നത് ദേവയുഗ
സ്ര്രദായത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ സമ്പ്രദായവും മനുഷ്യ
യുഗത്തിലധിഷ്ഠിതമായ അതിപ്രാചീനമായ സമ്പ്രദായവും തമ്മില്‍
ഗാഡ്മമായി കൂട്ടിക്കുഴയ്ക്കുകയും ചിന്താകുഴപ്പത്തിനു കാരണമാവുകയും
ചെയ്തു. അതുകൊണ്ട് ഇന്ത്യന്‍ ജനതയുടെ പ്രാചീനചരിത്രത്തിലെ സംഭവ
ങ്ങളുടെ കാലാനുക്രമണിക മനസ്സിലാക്കാന്‍ അത്യധികം വിഷമകരമായി
തീരുകയും ചെയ്തു. വിഷ്ണുപുരാണം, ഭാഗവതം തുടങ്ങിയ പില്ക്കാല
ത്തെ നിരവധി പുരാണങ്ങള്‍ മനുഷ്യയുഗസ്രമ്പദായത്തെ പൂര്‍ണ്ണമായും
ഉപേക്ഷിക്കുകയും ചെയ്തു. കുറെക്കൂടി പ്രാചീനമായ പുരാണങ്ങളായ
മത്സ്യപുരാണം, വായുപുരാണം, മഹാഭാരതം തുടങ്ങിയവയെ സൂക്ഷ്മ
മായി പരിശോധിക്കുകയാണെങ്കില്‍ അവയുടെ കാലഗണന വലിയൊരള
വില്‍ മനുഷ്യയുഗസ്രമ്പദായത്തിലധിഷ്ഠിതമായിരുന്നുവെന്നു വ്യക്ത
മാകും. പില്ക്കാലത്തെ കൂടിച്ചേര്ക്കലുകളെ ഒഴിവാക്കിയാല്‍ പ്രാചീന
ചരിത്രത്തിന്റെ കാലാനു(്രമണിക കുറച്ചുകൂടി അര്‍ത്ഥവത്തായി
പിന്തുടരാന് കഴിയും.
കാലെയും, ദപ്തരിയും മാര്യപൂര്വ്വകാലഘട്ടത്തിലെ കാലാനു
ര്രമണിക സൂക്ഷ്മമായി പരിശോധിക്കുകയും നിരവധി പ്രധാന സംഭവ
ങ്ങളെ അര്‍ത്ഥവത്തായി കാലാനുക്രമത്തില്‍ പുനഃക്രമീകരിക്കുകയും
ചെയ്തിട്ടുണ്ട്. അവരുടെ കണ്ടെത്തലുകളെ കുറെകൂടി മെച്ചപ്പെടുത്തുന്ന
തിന് ഇനിയും ഗവേഷണം നടത്തേണ്ടതുണ്ട്. പക്ഷേ പുരാണങ്ങളിലെ
വിചിത്ര ഭാവനകളുടേയും അതിശയോക്തിയുടേയും അര്‍ത്ഥശൂന്യമായ
ഭാണ്ഡത്തെ വലിച്ചെറിയാത്തപക്ഷം കാര്യമായ നേട്ടമൊന്നും സാധ്യമല്ല.
മഹാരാഷ്ര്രയിലെ പ്രസിദ്ധ സംസ്കൃത പണ്ഡിതനായിരുന്ന
ലക്ഷ്മണ്‍ശാസ്ത്രി ജോഷിയുടെ ലാന ൨ നി ൨ഡ്ഡട :ഗല്ടട
6300 (മൂലകൃതി മറാഠി) എന്ന കൃതിയിലെ ഒരു ഭാഗത്തിന്റെ വിവര്‍ത്തനം.
ജൂണ്‍ 2007... ു
ചി
കവിത
കൂടുതൽ തആനന്ദിപച്ചെനെ
പി. രാമന്
ഒങ്ങേരെഴുതിയ കഥകള്‍
വായിച്ചു രസിക്കുന്നതിന്
ഇങ്ങേരുടെ സാന്നിദ്ധ്യം
തന്നേ മുഖ്യതടസ്സം.
ഇഷ്ടകഥാകൃത്തിനെ ഞാന്‍
അന്നാദ്യം കണ്ടപ്പോള്‍
ഉള്ളില്‍ തോന്നിയ വാക്കുകള്‍
ഇന്നു തെളിഞ്ഞുവരുന്നു.
ഇന്നു തെളിഞ്ഞുവരുന്നെന്
വരികള്‍ വായിക്കുമൊരാളിന്
ചുണ്ടില്‍ കണ്ണില്‍-എനിക്കത്
കണ്ടില്ലെന്നു നടിക്കാം.
ചെടിവെട്ടി നിറുത്തുമ്പോലെന്.--
കൈയ്യാംഗ്യങ്ങള് ഒതുക്കാം
നാവുവളച്ചു ചുരുട്ടി
ചത്തതുപോലെ ഇരിക്കാം.
എന്നാല്‍ വായിക്കുമൊരാളില്
ചുണ്ടത്തല്ലീയിടയായി ഞാന്‍
എഴുതിയ വരികള്‍ക്കുള്ളില്‍
തന്നെ മുഴച്ചുവരുന്നു:
ഇങ്ങേരിന്നോളവുമീ-
ഭൂമിയില്‍ ഇല്ലെന്നാകില്
കൂടുതല്‍ ആനന്ദിച്ചേനെ;
ഇങ്ങേരെഴുതിയ നമ്മള്.
കൂടുതല്‍ ആനന്ദിച്ചേനെ;
എഴുതപ്പെട്ടീടാത്തൊരു
ശൂന്യാവസ്ഥയിലല്ല
ഇങ്ങേര് നമുക്കു തന്നോ-
രൂ ഈ രുപത്തില്‍ തന്നെ.
൮0൭ വാറ്റി
ലേഖനം
പുഷ്യമിത്രസ്സുംഗനും
(ലാഹ്ഥണപ്രതിവിപ്പ്വവും
എം. വി. ഹരിദാസന്
ഒന്ത്യന് സാമൂഹികഘടനയുടെ ആത്മാവാണ് വര്‍ണ്ണാശ്രമ
ധര്‍മ്മവ്യവസ്ഥ. അതിന്റെ സമൂര്‍ത്ത രൂപമാണ് ജാതിവ വസ്ഥ. രാഷ്ട്രീയ
വും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും നീതിന്യായ
പരവുമായ സമസ്തമണ്ഡലങ്ങളുടെയും രൂപഭാവങ്ങളെ നിര്‍ണ്ണയിക്കു
ന്നതില്‍ ജാതിയുടെ പങ്ക് അവഗണിക്കാനാവില്ല. പരിവര്‍ത്തനത്തോടും
സമത്വത്തോടുമുള്ള വിമുഖതയാണ് അതിന്റെ കാതല്‍. ഇന്ത്യന്‍ സമൂഹ
ത്തിന്റെ സമസ്തമണ്ഡലങ്ങളിലുമുള്ള മുരടിപ്പിനു കാരണവും അതുതന്നെ
യാണ്. ശ്രേണീബദ്ധമായ ഘടനയാണ് അതിന്റെ വിജയരഹസ്യം. ആ
ശ്രേണിയുടെ തലപ്പത്തിരിക്കുന്ന (ബ്രാഹ്മണര്‍ വര്‍ണ്ണാശ്രമ ധര്‍മ്മ വ്യവസ്ഥ
യെ കോട്ടം തട്ടാതെ സംരക്ഷിക്കാന്‍ എന്നും പ്രതിജഞാബദ്ധരായിരുന്നു.
വര്ണ്ണാശ്രമധര്മ്മത്തില് അധിഷ്ഠിതമായ സാമൂഹികഘടനയ്ക്ക്
സൈന്ധവ നാഗരികതയോളം പഴക്കമുണ്ട്. ആ വ്യവസ്ഥയ്ക്ക് ചെറിയ
തോതില്‍ ഇളക്കം തട്ടിത്തുടങ്ങിയത് ബി. സി. ആറാം നൂറ്റാണ്ടു മുതലാണ്.
ചിന്താമണ്ഡലത്തിലും രാഷ്ട്രീയ മേഖലയിലും അടിസ്ഥാനപരമായ
പരിവര്‍ത്തനങ്ങള്‍ സംഭവിച്ച കാലഘട്ടമായിരുന്നു അത്. സാമ്പ്രദായിക
വിരുദ്ധമായ ചിന്താസരണികള്‍ അക്കാലത്ത് രൂപം കൊള്ളുകയുണ്ടായി.
വേദ്രപാമാണ്യത്തെ അംഗീകരിക്കാത്ത ഇത്തരം അറുപത്തിനാലു
ദര്ശനപദ്ധതികളെപ്പറ്റി ശ്രമണകൃതികളില് പരാമര്‍ശമുണ്ട്. അതില്‍
വ്യാപകമായ ജനകീയാടിത്തറ ഉണ്ടായിരുന്ന ഒന്നാണ് ബദ്ധദര്ശനം.
ഈ കാഘഘട്ടത്തില്‍ തന്നെയായിരുന്നു. ശൂദ്രഭരണാധികാരികളുടെയും
വന്‍ സാമ്രമാജ്യങ്ങളുടെയും ഉദയവും.
്യണ് 207.)
38
ബൌദ്ധദര്ശനത്തെ ഉപനിഷത്ദര്ശനങ്ങളുടെ കേവലം ഒരു
തുടര്‍ച്ച മാത്രമായാണ് ഡോ: എസ്. രാധ്രകൃഷ്ണനെ പോലുള്ള
സാമ്പ്രദായിക ദര്‍ശന പണ്ഡിതന്മാര് വിലയിരുത്തുന്നത്. വാസ്തവത്തില്‍
ബരദ്ധദര്ശനം സനാതനധര്‍മ്മത്തിന്റെ അഥവാ വൈദിക , മതത്തിന്റെ
എതിര്്രുവത്തിലാണ് നിലയുറപ്പിച്ചത്. ഉപനിഷത്തുകള്‍ പൊതുവില്‍
അപരിവര്ത്തനീയമായ ബ്രഹ്മത്തെ പരമയാരത്ഥ യമായി കണക്കാക്കുന്നു.
എന്നാല്‍ ബരദ്ധദര്ശനത്തിന്റെ അടിസ്ഥാനം തന്നെ ക്ഷണികവാദമാണ്.
അപരിവര്ത്തനീയവും സനാതനവും ശാശ്വതവുമായ ഒന്നിനേയും അത്
യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നില്ല.
ബുദ്ധമതം വേദങ്ങളുടെയും (ബാഹ്മണരുടെയും ദൈവിക
പ്രാമാണ്യത്തെ അംഗീകരിച്ചിരുന്നില്ല. ജന്മത്തിനല്ല വ്യക്തി വൈശിഷ്ട്യ
ത്തിനാണ് ബുദ്ധന് പ്രാധാന്യം നല്‍കിയത്. ദൈവം, ആത്മാവ് തുടങ്ങിയ
അതിഭാതിക (ഥീദ്ാവൃഭിദേ) സങ്കല്പങ്ങളോട് അദ്ദേഹം മൌനം
പാലിക്കുകയാണ് ചെയ്തത്. ഈ മൌനത്തിന്റെ അടിസ്ഥാനത്തില്‍
പില്ക്കാലത്തെ പ്രാമാണികരായ ബരദ്ധദാര്ശനികരെല്ലാം തന്നെ
ബുദ്ധമതത്തെ നിരീശ്വരവാദമായും അനാത്മവാദമായുമാണ് വ്യാഖ്യാനിച്ച
ട്ടുള്ളത്.
എല്ലാമതങ്ങളും പ്രവാചകന്മാരും ജനങ്ങളെ ആട്ടിന്‍ പറ്റങ്ങളെ
പ്പോലെ” അന്ധമായി അനുഗമിക്കാനാണ് ആജ്ഞാപിച്ചിട്ടുള്ളത്. ഇതിന്
ഒരേയൊരു അപവാദം ബുദ്ധന് മാത്രമാണ്. ഓരോരുത്തരും അവനവന്റെ
വിളക്കാവുക എന്നതാണ് ബുദ്ധോപദേശം. ബുദ്ധമതം വര്‍ണ്ണാശ്രമ
വ്യവസ്ഥയെ അവഗണിച്ചതോടൊപ്പം യാഗങ്ങളെയും പുരോഹിത
മേധാവിത്വത്തെയും എതിര്‍ക്കുകയും ചെയ്തു.
ബ്രഹ്മണേതര ജാതികളില്പ്പെട്ടവരെയാണ് ബുദ്ധമതം കൂടു
തലായി ആകര്‍ഷിച്ചത്. ബുദ്ധമതത്തിന് വ്യാപകമായ പ്രചാരം ഇന്ത്യന്‍
സാമൂഹികഘടനയില്‍ അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങള്‍ക്ക് ആരംഭം
കുറിച്ചു.
മാരര്യച്ക്രവര്ത്തിയായിരുന്ന അശോക (ബി.സി. 273-236) ന്റെ
കാലത്താണ് ബുദ്ധമതം അതിന്റെ ഉച്ചകോടിയിലെത്തിയത്. അദ്ദേഹം
ബുദ്ധമതത്തെ രാഷ്ട്രത്തിന്റെ ഓദ്യോഗികമതമായി പ്രഖ്യാപിക്കുകയും
അതിന്റെ പ്രചാരണത്തിനായി ധര്മ്മമഹാമാത്രന്മാര് എന്ന ഒരു വിഭാഗത്തെ
നിയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിനു ബുദ്ധമതത്തോടുള്ള
ആഭിമുഖ്യം വെറും നാട്യമായിരുന്നില്ല; ആത്മാവിന്റെ ഭാഗമായിരുന്നു. അത്
അദ്ദേഹത്തിന്റെ പ്രവൃത്തികളിലും പ്രതിഫലിച്ചു.
ദണ്ഡസമമത്വവും വൃവഹാരസമത്വവും നടപ്പിലാക്കിയതാണ്
അശോകന്റെ വിപ്ലവകരമായ നടപടികളില്‍ ഒന്ന്. അതുവരെയും
നീതിന്യായം നടപ്പിലാക്കിയിരുന്നത് ജാതിയുടെ അടിസ്ഥാനത്തിലായി
രുന്നു. ഒരേകുറ്റത്തിന് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും
൭... വാക്കറ്റിവ്
വ്യത്യസ്ത ശിക്ഷകളായിരുന്നു. ശ്രേണീബദ്ധമായ ആ സ്മ്പ്രദായത്തി
നാണ് അശോകന് കനത്ത (പഹരമേല്പ്പിച്ചത്. അതോടൊപ്പം യാഗ
ത്തെയും ജന്തുബലിയെയും നിരോധിക്കുകയും ചെയ്തു. തങ്ങള്‍ ഭൂമി
യിലെ ദൈവങ്ങളാണെന്ന ബ്രാഹ്മണരുടെ അവകാശവാദത്തെയും
അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ശാസനത്തില്‍
അവരെ കപടദൈവങ്ങളെന്നു വിശേഷിപ്പിക്കുന്നുമുണ്ട്.
വൈദിക ബ്രാഹ്മണമതം ശൂദ്രര്‍ക്ക് സന്യാസം സ്വീകരിക്കുന്ന
തിനോ ബരദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനോ അനുവാദം
നല്‍കിയിരുന്നില്ല. എന്നാല്‍ ബുദ്ധമതം അതിന് അനുവദിച്ചിരുന്നു.
ഭരണകൂടത്തിന്റെ അനുമതിയും അതിനുണ്ടായിരുന്നു. തന്മൂലം
ശൂദ്രരടക്കമുള്ള ധാരാളം പേര് ബുദ്ധഭിക്ഷുക്കളായി തീര്‍ന്നു. അവരെ
സംബന്ധിച്ചിടത്തോളം ഭിക്ഷുവിന്റെ മാര്‍ഗ്ഗം ശാശ്വതമായ സാമൂഹികാടി
മത്തത്തില്‍ നിന്നുള്ള മോചനമായിരുന്നു. സംഘത്തില്‍ ജാത്യാതീതമായ
സമത്വം അനുവര്‍ത്തിച്ചിരുന്നു. അശോകനെ സന്ദര്‍ശിക്കാന്‍ പോകു
മ്പോള്‍ ഉപഗുപ്തനെ പതിനെണ്ണായിരം ബുദ്ധഭിക്ഷുകള്‍ അനുഗമിച്ചിരുന്ന
വെന്നും അവര്‍ക്ക് അശോകന് പതിനൊന്നുലക്ഷം സ്വര്‍ണ്ണനാണയങ്ങള്‍
വിതരണം ചെയ്തുവെന്നും ബൌദ്ധസാഹിത്യം പരാമര്‍ശിക്കുന്നുണ്ട്.
ഇതില്‍ നിന്ന് സാമാന്യ നങ്ങ നിന്ന് ഭിക്ഷുസംഘത്തി
ലേക്കുള്ള ഒഴുക്കിന്റെ വ്യാപ്തിയും. വര്‍ണ്ണാശ്രമധര്‍മ്മത്തിലധിഷ്ഠിതമായ
മര്‍ദ്ദകമായ സാമൂഹികഘടനയില്‍ നിന്നുള്ള പലായനത്തിന്റെ ശക്തിയും
മനസ്സിലാക്കാം.
ബുദ്ധമതത്തിന്റെ പ്രചാരവും മൌാരൃഭരണവും (്രാഹ്മണരുടെ
അപ്രമാദിത്വത്തെയും ദൈവികപരിവേഷത്തെയും പ്രത്യേക
അവകാശങ്ങളെയും പ്രതികൂലമായി ബാധിച്ചു. (ബ്രാഹ്മണ പുരോഹിത
ന്മാരുടെ പ്രധാന വരുമാനമാര്‍ഗ്ഗം യാഗങ്ങളും, രാജാക്കന്മാര് നല്കുന്ന
ദാനങ്ങളും; സമ്പന്നരായ വണിക്കുകള്‍ സമര്‍പ്പിക്കുന്ന ദക്ഷിണകളും
' ആയിരുന്നു. യാഗങ്ങള്‍ നിരോധിച്ചതോടെ അതിലൂടെയുള്ള അവരുടെ
വരുമാനം ഇല്ലാതായി. ബുദ്ധമതം ഭരണകൂടത്തിന്റെ ഓദ്യോഗിക
മതമായതോടെ അവര്‍ക്ക് ഭരണകൂടത്തില്‍ നിന്ന് ലഭിച്ചിരുന്ന ദാനങ്ങളും
നിലച്ചു. വണിക്കുകളായ വൈശ്യന്മാര് പൊതുവില്‍ ബുദ്ധമതാവലംബി
കളായിരുന്നതിനാല്‍ അവരില്‍ നിന്നുള്ള ദക്ഷിണകളും കുറഞ്ഞു.
അതുവരെയും (്രാഹ്മണരുടെ മാത്രം കുത്തകയായിരുന്ന സമ്പത്തും
അധികാരവും ബൌദ്ധവിഹാരങ്ങളിലേക്കും ഭിക്ഷുക്കളിലേക്കും ഒഴുകാന്‍ .
തുടങ്ങി.
ഇത് ബ്രാഹ്മണരില്‍ ബുദ്ധമതത്തോട് പകയും മൌര്യഭരണത്തോട്
എതിര്‍പ്പും വളര്‍ത്താനിടയാക്കി. മാര്യഭരണത്തിന്റെ പതനത്തിനും
തിരോധാനത്തിനും കാരണം ബ്രാഹ്മണരുടെ എതിര്‍പ്പായിരുന്നുവെന്ന്
ഹരപ്രസാദ് ശാസ്ത്രി നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, പല സാമ്പ്രദായിക
ക
ധണ് മപ ക്ര
ചരിത്രകാരന്മാരും ശാസ്ത്രിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു.
മാര്യന്മാര് ാഹ്മണവിരോധികളായിരുന്നില്ലെന്നും അവര്‍ ബ്രാഹ്മണരെ
ഭരണകൂടത്തിന്റെ പ്രധാന പദവികളില്‍ നിയമച്ചിരുന്നുവെന്നും ചൂണ്ടി
ക്കാണിക്കപ്പെടുന്നു.
മാര്യന്മാര് ബ്രാഹ്മണ വിരോധികളായിരുന്നുവെന്നു പറയാനാവി
ല്ലെങ്കിലും അവരുടെ പല നയങ്ങളുടെയും അനന്തരഫലങ്ങള്‍ ബ്രാഹ്മണ
മേധാവിത്വത്തെ തകര്‍ക്കുന്ന തരത്തിലായിരുന്നു. അത് സ്വാഭാവികമായും
മാരൃഭരണത്തോട് വിരോധം വളര്ത്തിയിരിക്കാനാണ് സാദ്ധ്യത.
മതര്യഭരണത്തോടും ബുദ്ധമതത്തോടുമുള്ള പ്രാഹ്മണരുടെ വിരോധ
ത്തിന്റെ സൂചനകള്‍ പുരാണേതിഹാസങ്ങളില്‍ കാണാം. വാല്മീകി
രാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തില്‍ ഭാതികവാദിയായ ജബാലി
യുമായുള്ള തര്‍ക്കവിതര്‍ക്കങ്ങളില്‍ ശ്രീരാമന് ബുദ്ധനെ ചോരനോട്
ഉപമിക്കുന്നുണ്ട്. രാമായണത്തിന്റെ രചന മാര്യകാലഘട്ടത്തിനു
ശേഷമാണെന്ന പണ്ഡിതാഭിപ്രായം ഇവിടെ സ്മരണീയമാണ്.
മയര്യഭരണത്തിന്റെ മുഖ്യസ്ഥാനങ്ങളില്‍ നിരവധി ബ്രാഹ്മണര്‍
ഉണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്. മാര്യസാ്മാജ്യത്തിലെ
ആദ്യത്തെ പ(്രധാനമ്രന്തി തക്ഷശിലക്കാരനായ ചാണക്യന് എന്ന
കുശാഗ്രബുദ്ധിയായ രബാഹ്മണനായിരുന്നുവല്ലോ. നന്ദവംശത്തിന്റെ
ഭരണത്തെ തകര്‍ത്ത് മാര്യഭരണത്തെ സ്ഥാപിക്കുന്നതില്‍ ചാണക്യന്റെ
പങ്ക് നിര്‍ണ്ണായകമായിരുന്നു. ചാണക്ൃയനില് ആരംഭിക്കുന്ന തക്ഷശില
ക്കാരായ (്രാഹ്മണരുടെ സ്വാധീനം മാര്യഭരണത്തിന്റെ അന്ത്യം വരെ
ഏറിയും കുറഞ്ഞും നിലനിന്നിരുന്നുവെന്ന് അനുമാനിക്കാം. മര ന്മാരുടെ
അവസാനത്തെ മുഖ്യസൈന്യാധിപനും തക്ഷശിലയില്‍ വേരുകളുള്ള ഒരു
(ബാഹ്മണനായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
അശോകനു മുമ്പുവരെ മാര്യഭരണത്തില് (സ്രാഹ്മണര്ക്ക്
പൂര്‍ണ്ണമായ ആധിപത്യം ഉണ്ടായിരുന്നുവെന്നാണ് ഈഹിക്കേണ്ടത്.
ആദ്യത്തെ മാര്യച്ക്രവര്ത്തിയായ ച്രന്ദഗുപ്തമര്യന്റെ ഹിന്ദുമത
തിരസ്കാരവും ജൈനമത സ്വീകരണവും സന്യാസിയായുള്ള ശ്രാവണ
ബെലഗൊളയിലേക്കുള്ള പലായനവും എന്താണ് സൂചിപ്പിക്കുന്നത്?
ബ്രാഹ്മണാധിപത്യത്തിന്റെ അസഹനീയതയല്ലേ അതിന്റെ പിന്നിലെ ഹേതു ?
എന്തായാലും അദ്ദേഹത്തിന്റെ പൌത്രനായ അശോകന് ബ്രാഹ്മണ ൃത്തിന്റെ
താളത്തിനൊത്ത് തുള്ളാന്‍ തയ്യാറായില്ല എന്നത് വ്യക്തമാണ്.
മഹാഭാരതത്തിലെ (ബാഹ്മണവിരോധിയും യാഗവിരോധിയുമായ
മഹാബലി എന്ന അസുരച്ചക്രവര്ത്തിയുടെ പാഠ്രതസൃഷ് ടിയില്‍
അശോകനെക്കുറിച്ചു ള്ള ര്രാഹ്മണരുടെ ഓര്‍മ്മകള്‍ സ്വാധീനം
ചെലുത്തിയിരിക്കാനിടയുണ്ടെന്ന കെ. ടി. രവിവര്‍മ്മയുടെ ശ്രദ്ധേയമായ
നിരീക്ഷണം ഇതിലേക്ക് വിരല്‍ചുണ്ടുന്നുണ്ട്.
തങ്ങളുടെ വരുതിക്കു നില്‍ക്കാത്ത രാജാക്കന്മാരെ വകവരുത്തിയ
വ്ാുറ്റിവ്
ചരിത്രമാണ് ബ്രാഹ്മണ്യത്തിനുള്ളത്. വേദേതിഹാസങ്ങളില്‍ പരാമര്‍ശിത
മായ വേനവധവും പരശുരാമന്റെ ക്ഷത്രിയവംശഹത്യയുമെല്ലാം ഇത്
സൂചിപ്പിക്കുന്നുണ്ട്. വര്ണ്ണാധ്രമധര്മ്മത്തെ പരിപാലിക്കലാണ് ഒരു
മാതൃകാഭരണാധികാരിയുടെ മുഖ്യകര്‍ത്തവ്യം എന്ന് ധര്‍മ്മശാസ്ത്രങ്ങള്‍
വിധിക്കുന്നുണ്ട്. അതുപാലിക്കാത്ത അധര്‍മ്മിയായ ഭരണാധികാരിയെ
പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാമെന്നും പറയുന്നുണ്ട്. പുരാണങ്ങള്‍
മൌര്യന്മാരെ അധര്മ്മികളായാണ് കണക്കാക്കുന്നതെന്ന പാര്ജിറ്ററുടെ
അഭിപ്രായം ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്.
എന്തായാലും ധര്‍മ്മശാസ്ത്രങ്ങളുടെ അനുശാസനം അവസാന
ത്തെ മാര്യച്ക്രവര്ത്തിയായ ബൃഹദ്രഥനെ കൊലപ്പെടുത്തിക്കൊണ്ട്
പുഷ്യമിര്രസുംഗന് നടപ്പിലാക്കി. ബൃഹൃദ്രഥന്റെ മുഖ്യസേനാനായകനായി
രുന്നു പുഷ്യമിത്രന്. സൈനികാഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കുന്നതി
നിടയില്‍ ചക്രവര്‍ത്തിയെ ചതിയില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
അദ്ദേഹം. ബി. സി. 1886-ല്‍ നടന്ന ഈ സംഭവം ഇന്ത്യാചരിത്രത്തിലെ
നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. പുഷ്യമിത്രന്റെ സിംഹാസനാ
വരോഹണത്തോടെ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടം ആരംഭിക്കുന്നു.
പുഷ്യമിധ്തന്റെ സ്ഥാനാരോഹണം സാമൂഹികനീതിയിലും യുക്തിബോധ
ത്തിലും സ്വത്ര്ത്രചിന്തയിലും അധിഷ്ഠിതമായ ഒരു സമുഹത്തിലേക്കുള്ള
ഇന്ത്യയുടെ പ്രയാണത്തിന്റെ മരണമണിയും (്രാഹ്മണപ്രതിലോമതയുടെ
പുനഃപ്രതിഷ്ഠാകര്‍മ്മവും ആയിരുന്നു. അതുകൊണ്ടാണ് സുംഗന്മാരുടെ
112 കൊല്ലത്തെ ഭരണത്തെ ഡോ: ബി. ആര്. അംബേദ്കര്‍ ബ്രാഹ്മണ
(്രതിവിപ്ലവത്തിന്റെ കാലഘട്ടമായി വിലയിരുത്തുന്നത്. എന്നാല്‍
ഹിന്ദുത്വവാദത്തിന്റെ പരമാചാര്യനായിരുന്ന വി. ഡി. സവര്‍ക്കര്‍ ഈ
കാലഘട്ടത്തെ ഭാരതചരിത്രത്തിലെ ആറു സുവര്ണ്ണഘട്ടങ്ങളില്
ഒന്നായാണ് കണക്കാക്കുന്നത്. സവര്‍ക്കറുടെ പിന്തടര്ച്ചക്കാരായ അഭിനവ
ഹിന്ദുത്വവാദികളുടെ രാഷ്ട്ര-സമൂഹ സങ്കല്പങ്ങളിലേക്ക് ഇത് വെളിച്ചം
വീശുന്നുണ്ട്.
ഈ സന്ദര്‍ഭത്തില്‍ പുഷ്യമിയ്രന്റെ വംശാവലിയെക്കുറിച്ച്
അറിയുന്നത് നന്നായിരിക്കും. ഭരദ്വാജഗോസ്രത്തില്പ്പെട്ട ഒരു
പ്രാഹ്മണനായിരുന്നു അദ്ദേഹം. സപ്തര്‍ഷി ഗോത്രങ്ങളില്‍ നിന്നാണ്
ഇന്ത്യന്‍ ജനതയുടെ ഉത്ഭവം എന്നാണ് പൌരാണികസങ്കല് പം.
സപ്തര്ഷിഗോത്രങ്ങളെ ചില ചരിത്രകാരന്മാര് പൂര്‍വ്വ സപ്തര്ഷികളെന്നും
നുതനസപ്തര്ഷികളെന്നും തരംതിരിക്കുന്നു. സൈന്ധവകാലഘട്ടത്തിലെ
സപ്തര്‍ഷികളെയാണ് പൂര്‍വ്വ സപ്തര്‍ഷികളെന്നു പറയുന്നത്.
ആര്യാധിനിവേശാനന്തര കാലഘട്ടത്തിലെ സപ്തര്‍ഷികള്‍ നൂതന
സപ്തര്‍ഷികളാണ്. പൂര്‍വ്വ സപ്തര്ഷികളിലെ ഒരു പ്രമുഖ ഗോത്രമായി
രുന്നു അംഗിരസ്സുഗോ്രം. പൂര്‍വ്വ സപ്തര്‍ഷികളില്‍പ്പെട്ട പുലഹ-
പുലസ്ത്യ ഗോത്രങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നതിന് ആര്യന്മാരുടെ
ബലൂണ്‍ 2007... മു
41
42
മുന്നണിപ്പടയായി വര്‍ത്തിച്ചത് അംഗിരസ്സുഗോത്രമായിരുന്നുവെന്ന
പോഞ്ഞിക്കര റാഫി ശുക്രദശയുടെ ചരിത്രം” എന്ന ശ്രദ്ധേയമായ
ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
അംഗിരസ്സിനെപ്പറ്റി റാഫി മാറ്റൊരിടത്ത് എഴുതുന്നു: “ധനുര്‍വേദ്
ത്തിന്റെ കുലഗുരുവായിരുന്നു അംഗിരസ്സ്. അദ്ദേഹം വര്ഗ്ൃശുദ്ധി
പരിപാലനത്തിന്റെ തത്ത്വശാസ്ത്രജ്ഞനുമായിരുന്നു. ആര്യന്മാരുടെ
ഇടയില്‍ ഇടക്കാലത്തു നിന്നുപോയ കുതിരമാംസ ഭക്ഷണം പുനഃസ്ഥാപി
ച്ചത് അംഗിരസ്സിന്റെ ആശ്രമമാണത്രേ. തക്ഷശിലയിലെ അംഗിരസ്സാ
ശ്രമത്തില്‍ ധാരാളം ആര്യയുവാക്കള്ക്ക് ധനൂര്വിദ്യാ പരിശീലനം
നല്‍കിയിരുന്നു. അംഗിരസ്സാശ്രമത്തില് കുതിരകള്‍, പശുക്കള്‍ തുടങ്ങിയ
മൃഗങ്ങളെയും ശാസ്ത്രീയരീതിയില്‍ വളര്‍ത്തുകയും, വര്‍ഗ്ഗശുദ്ധീകരണം
നടത്തി അവയില്‍ നിന്നു കൂടുതല്‍ ഗുണമേറിയ ഇനങ്ങളെ ഉത്പാദിപ്പി
ക്കുകയും ചെയ്തിരുന്നു. അംഗിരസ്സിന്റെ മികച്ച കുതിരകളെക്കുറിച്ചുള്ള
പ്രസ്താവങ്ങള്‍ പുരാണങ്ങളില്‍ പലേടത്തും കാണാവുന്നതാണ്.
പില്ക്കാലത്ത് സൈന്ധവാശ്വങ്ങള് എന്നു പേരുകേട്ട കുതിരകളുണ്ടായത്
അംഗിരസ്സിന്റെ കുതിരപ്പന്തിയില്‍ നിന്നാണെന്നു രാഹുല്‍ ര
യനെപോലുള്ള ആധുനിക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നുണ്ട്
(കലിയുഗം--പുറം. 355)
ഈ അംഗിരസ്സുഗോത്രത്തിന്റെ ആര്യകാലഘട്ടത്തിലെ പിന്തുടര്ച്ച
യാണ് ഭരദ്വാജഗോത്രം. ഭരദ്വജപുത്രനായ ദ്രോണരും ദ്രോണപു(തനായ
അശ്വത്ഥാമാവും അംഗിരസ്സുകുലത്തില്പ്പെട്ടവരായിരുന്നു. അംഗിരസ്സിന്
കുലോത്പന്നനാണ് താന്‍ എന്ന് അശ്വത്ഥാമാവ് മഹാഭാരതത്തില്‍
അഭിമാനത്തോടെ പറയുന്നുണ്ട്. അംഗിരസ്സും ദ്രോണരും അശ്വത്ഥാമാവു
മെല്ലാം ധനുര്വിദ്യയില് അതിനിപുണന്മാരായിരുന്നു. അവര്‍ ജന്മംകൊണ്ട്
ര്രാഹ്മണരായിരുന്നുവെങ്കിലും കര്‍മ്മംകൊണ്ട് കഷത്രിയരായിരുന്നുവല്ലോ.
ആ കുലപൈതൃകത്തിന്റെ സ്വാഭാവികമായ പിന്തൂര്ച്ചയാണ് പുഷ്യ
മിത്രന്റെ സൈന്യാധിപസ്ഥാനത്തിലും കാണുന്നത്.
ബുദ്ധമതത്തെ വേരോടെ പിഴുതുകളയാനാണ് പുഷ്യമിത്രന്
ആദ്യംതന്നെ തുനിഞ്ഞത്. അതിന് അദ്ദേഹം ഹിംസയുടെ അങ്ങേയറ്റ
ത്തോളം പോയിംഹര്ഷചരിതത്തില് ബാണന് പുഷ്യമിത്രനെ
ദുഷ്ടനെന്നാണ് വീശേഷിപ്പിക്കുന്നത്ംതിബത്തന് ബുദ്ധമതഗ്രന്ഥങ്ങളും
അങ്ങനെതന്നെയാണ് പുഷ്യമിത്രന് പിത്രീകരിക്കുന്നത്. ശാകാലവരെ
യുള്ള ബൌദ്ധവിഹാരങ്ങളെയെല്ലാം അദ്ദേഹം തകര്‍ത്തു. ഒരു ബുദ്ധഭിക്ഷു
വിന്റെ ശിരസ്സ് കൊണ്ടുവരുന്നവര്‍ക്ക് നൂറുപൊന്നാണയങ്ങള് അദ്ദേഹം
സമ്മാനമായി പ്രഖ്യാപിച്ചിരുന്നതായി “ദിവ്യവദനം” എന്ന ബരദ്ധഗ്രന്ഥം
ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പം, ബുദ്ധമതത്തിന്റെ പ്രചാരത്തോടെ അവഗണിക്ക
പ്പെട്ടുകിടന്നിരുന്ന വൈദികാചാരങ്ങളുടെയും യാഗങ്ങളുടെയും
വ്ഠാമ്ടറ്റിവ്
പുനഃപ്രതിഷ്ഠയും പുഷ്യമിത്രന്റെ നേതൃത്വത്തില്‍ നടന്നു. അശ്വാലായന
ഗൃഹ്യസൂര്രത്തിന്റെ ആചാര്യന്മാരായിരുന്നു സുംഗന്മാരെന്ന്
ഏ.ബി.കീത്തും, എ.എ. മക്ഡൊണേലും ചൂണ്ടിക്കാണിക്കുന്നുണ്ട്. പുഷ്യ
മിത്രന് രണ്ടു അശ്വമേധയാഗങ്ങള്‍ നടത്തിയതായി പരാമര്‍ശങ്ങളുണ്ട്.
അതിലൊന്നിനെക്കുറിച്ച് കാളിദാസന് “മാളവികാഗ്നിമിത്ര” ത്തില്‍
വിവരിക്കുന്നുണ്ട്. കാളിദാസന് സുംഗകാലഘട്ടത്തിലാണ് ജീവിച്ചിരുന്ന
തെന്ന് സുധാംശു ചതുര്വേദിയെപ്പോലുള്ള കാളിദാസകാവ്യ പണ്ഡിത
ന്മാര്‍ വാദിക്കുന്നു. യാഥാസ്ഥിതിക ഹൈന്ദവ പ്രത ൃയശാസ്ര്രത്തിന്റെ
സ്വാധീനം കാളിദാസകൃതികളില്‍ കാണാമെന്ന വസ്തുത ഈ സന്ദര്‍ഭ
ത്തില്‍ ഓര്‍ക്കാം.
പുഷ്യമിധ്രന് നടത്തിയ ആദ്യത്തെ അശ്വമേധയാഗത്തിന്
മുഖ്യകാര്‍മ്മികത്വം വഹിച്ചത് വൈയാകരണനും യോഗശാസ്ത്രകാരനു
മായ പതഞ്ജലിയായിരുന്നു. തുല്യഗോത്രത്തില്പ്പെട്ടവരാണ് മിക്കവാറും
തുല്യഗോ്രത്തില്പ്പെട്ടവരെക്കൊണ്ട് യാഗം ചെയ്യിക്കു ന്നതെന്ന്
'(്രഹ്മസൂധ്രശാങ്കരഭാഷ്യം?” (1-3-9). ആ നിലയ്ക്ക് പതഞ്ജലിയും
പുഷ്യമി(ര്രനും ഒരേ ഗോത്രത്തില്പ്പെട്ടവരാകാനാണ് സാദ്ധ്യത.
സംസ്കൃതവ്യാകരണവുമായുള്ള പതഞ്ജലിയുടെ ബന്ധവും ഇതിലേക്ക്
വിരല്‍ചൂണ്ടുന്നുണ്ട്. ഭാരതീയ രീതിയനുസരിച്ച് ഓരോ മണ്ഡലവും
ഓരോരോ ഗോത്രങ്ങളുടെ നിയ്ര്രണത്തിലായിരുന്നു എന്നു കാണാം.
വ്യാകരണമണ്ഡലത്തില് വ്യാപിച്ചിരുന്നവരില് പ്രഥമഗണനീയര്‍
ഭരദ്വാജഗോരതത്തില്പ്പെട്ടവരായിരുന്നു. പ്രഹ്മാവ് ബൃഹസ്പതിക്കുപ്പ്*
ബൃഹസ്പതി ഇന്ദ്രനും ഇന്ദ്രന് ഭരദ്വാജനും ശബ്ദാനുശാസനദ൦്
വ്യാകരണതത്ത്വം-ഉപദ്ശിച്ചതായി “ട്ക്തന്ത്രവ യഠാകരണ'ത്തില്‍ പരാമർശി
ക്കുന്നുണ്ടെന്ന് ടി. പി. ബാലകൃഷ്ണന് നായര്‍ ചുണ്ടിക്കാണിക്കുന്നു. ഈ
പതഞ്ജലിയാണ് പുഷ്യമിത്രന്റെ നേതൃത്വത്തില്‍ നടന്ന (്രാഹ്മണ
പ്രതിവിപ്പവത്തിന്റെ ബുദ്ധികേന്്രമായി വര്‍ത്തിച്ചത്.
കൃഷ്ണ-വാസുദേവാരാധനയ്ക്ക് വ്യാപകമായ പ്രചാരം
സിദ്ധിച്ചത് സുംഗകാലഘട്ടത്തിലായിരുന്നു വെന്ന് ബി.എന്‍. പുരി
അഭിപ്രായപ്പെടുന്നു. അതിനുമുമ്പ് കൃഷ് ണന്, അര്‍ജ്ജുനനും
ബലരാമനുമൊപ്പം ആരാധിക്കപ്പെടുന്ന ഒരു ഗോത്രദൈവമായിരുന്നു.
സുംഗകാലഘട്ടത്തിലാണ് ശ്രീകൃഷ്ണന് ഒരു ദേശീയ ദൈവത്തിന്റെ
പദവി കൈവന്നത്. ശ്രീകൃഷ്ണന് സുംഗന്മാരുടെ ഒരു ഗോത്രദൈവമായി
രുന്നിരിക്കാന് സാദ്ധ്യതയുണ്ട്. അതു കൊണ്ടായിരിക്കാം അവര്‍
കൃഷ്ണാരാധനയ്ക്ക് പ്രചാരം നല്കുന്നതില് അതിയായ താല്പര യ
പ്രകടിപ്പിച്ചത്. ആംഗിരസ്സനായ ഘോരനെന്ന ജഷിയുടെ ശിഷ്യനായിരുന്നു
ദേവകീപു(്തരനായ കൃഷ്ണന് എന്ന് 'ഛാന്ദോഗ്യോപനിഷത്തി'ല്‍
പരാമര്‍ശിക്കുന്നുണ്ട്. അംഗിരസ്സു ഗോത്രവും സുംഗന്മാരും തമ്മിലുള്ള
ബന്ധം ഓര്‍ക്കുക. മാത്രമല്ല, കൃഷ്ണാരാധനയുടെ ഉത്ഭവം സൂര്യാരാധന
ട്യൂണ്‍ 2007 കൃ
യുമായി ബന്ധപ്പെട്ടാണെന്ന ഡി. സി. സര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട്.
ഘോരാരഅംഗിരസ്സുനും കൃഷ്ണനും സൂര്യാരാധകരായിരുന്നു. കൃഷ്ണനും
സൂരൃനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുളള സൂചനകള്‍
'ഭഗവത്ഗീത'യില്‍ പലയിടത്തും കാണാം. സുംഗന്മാരുടെ പേരിനൊപ്പ
മുള്ള മിത്രശബ്ദവും സൂര്യാരാധനയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
ര്രാഹ്മണപ്രതിലോമതയ്ക്ക് ദാര്‍ശനികമായ അടിസ്ഥാനം
നല്കിയ ഗ്രന്ഥമാണ് 'ഭഗവത്ഗീത'. പ്രത്യക്ഷത്തില്‍ തന്നെ
വേദവിരുദ്ധങ്ങളായ ലോകായതം പോലുള്ള ദര്‍ശനങ്ങളെ അകറ്റി
നിര്‍ത്തിയും കഠിനമായി നിന്ദിക്കുകയും ചെയ്തുകൊണ്ട്, വര്‍ണ്ണാശ്രമ
ധര്‍മ്മത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിന്
വേണ്ടി ആസ്തികമായ മറ്റു ദര്‍ശനങ്ങളെ സമമ്പയിപ്പിക്കാനുള്ള ശ്രമമാണ്
ഗീതാകാരന്‍ നടത്തുന്നത്. മഹാഭാരതത്തിന്റെ ഭാഗമായാണ് ഗീത
നിബന്ധിക്കപ്പെട്ടിട്ടുള്ളത്. മഹാഭാരതത്തിന്റെ രചന സുംഗകാഘഘട്ടത്തില്
ആരംഭിച്ച് ഗുപ്തകാലഘട്ടത്തിലാണ് അവസാനിക്കുന്നത്. ബി. സി. 200
നും എ. ഡി 400 നും ഇടയ്ക്കുള്ള ഈ കാലഘട്ടത്തില്‍ മഹാഭരതം
പലതവണ മാറ്റിയെഴുതപ്പെട്ടിട്ടാണ് ഇന്നത്തെ രൂപം കൈവരിച്ചത്. ഈ
രചനാ്പപ്രകിയയില് മുഖ്യമായ പങ്കുവഹിച്ചത് അംഗിരസ്സിന്റെയും
ഭൃഗുവിന്റെയും കാലഘട്ടങ്ങളില്പ്പെട്ടവരായിരുന്നു എന്ന് എന്‍. ജെ
ഷിന്‍ഡെ ചുണ്ടിക്കാണിക്കുന്നു.
ഗീതയുടെ രചനാകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായ
ങ്ങളാണുള്ളത്. ഗീത രചിക്കപ്പെട്ടിരിക്കുന്നത് ക്ലാസ്സിക്കല്‍ സംസ്കൃതത്തി
ലാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ രചനാകാലം എ.ഡി. 300
നടുത്താണ് എന്ന് ഡി.ഡി കൊസാംബി അഭിപ്രായപ്പെടുന്നു. അതിനെ
ക്കാള്‍ എത്രയോ പഴക്കമുള്ളതാണ് ഗീതയിലെ ആശയങ്ങള്‍ എന്ന്
അദ്ദഹം സമ്മിതിക്കുന്നുണ്ട് ഈ സന്ദര്‍ഭത്തില്‍ റിച്ചാര്‍ഡ് ഗാര്ബയുടെ
അഭിപ്രായം ശ്രദ്ധേയമാണ്. ഗീതയുടെ ഇന്നത്തെ രൂപം എ.ഡി. നാലാ
നൂറ്റാണ്ടിലേതാണെങ്കിലും അതിന്റെ മൂലരൂപം ബി. സി. 2-ാം നൂറ്റാണ്ടില്‍
തന്നെ രചിക്കപ്പെട്ടിരിക്കാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സുംഗകാല
ഘട്ടത്തിന്റെ സംഭാവനയാണ് ഗീതയുടെ മൂലരൂപമെന്ന് ചുരുക്കം.
മാര്യാനന്തര കാലഘട്ടത്തിലാണ് ഗീതയുടെ രചന നടന്നത്
എന്നനുമാനിക്കാന്‍ പ്രേരിപ്പിക്കുന്ന ചില സൂചനകള്‍ 4-ഠം അദ്ധ്യായമായ
ജ്ഞാനയോുഗത്തിലുണ്ട്. ഈ യോഗത്തെ താന്‍ സൂര്യനും, സൂര്യന്
മനുവിനും, മനു തന്റെ പുര്തനും ആദിരാജാവുമായ ഇക്ഷാകുവിനും
ഉപദേശിച്ചു എന്ന് ശ്രീകൃഷ്ണന് അര്‍ജ്ജുനനോട് പറയുന്നു.
രാജള്ടഷിമാര് പാരമ്പരൃമായി പാലിച്ചുവന്ന ഈ യോഗം ദുര്ബലന്മാരായ
രാജാക്കന്മാര് നിമിത്തം നശിച്ചുവെന്നും ഗീതാകാരന്‍ സൂചിപ്പിക്കുന്നു.
ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്ന കുപ്രസിദ്ധമായ ശ്ലോകം ഈ
അദ്ധ്യായത്തിലാണ് കാണുന്നത്. ഗീതയുടെ മൂലരുപത്തിന്റെ രചനാ
വാറ്റി
കാലത്ത് ഈ യോഗത്തിന് ഏറെക്കുറെ നാശം സംഭവിച്ചിരുന്നു എന്നത്
ഗീതാകാരന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍
ചാതുര്വര്ണ്യത്തില് അധിഷ്ഠിതമായ സമുഹുഘടനയ്ക്ക് അപജയം
സംഭവിച്ചത് മാരൃകാലഘട്ടത്തിലായിരുന്നവല്ലോ. അശേദ്കനും
പിന്‍ഗാമികളും അംഹിസയിലൂടെയും മ മറ്റും രാഷ്ട്രത്തെ ദുര്‍ബലമാക്കു
കയും അത് ഹിന്ദുസംസ്ക്കാരത്തെ യവന സംസ്കാരവുമായി കലര്‍ന്ന്
മലിനമാക്കാന്‍ ഇടവരുത്തിയെന്നും സവര്‍ക്കറെപോലുള്ള പ്രാഹ്മണ
പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. വര്ണ്ണസങ്കരത്തെക്കുറിച്ചുള്ള ഭയം
ഗ്രീതയില് പ്രകടമാണല്ലോ. അതില്‍ നിന്ന് രാഷ്ര്രത്തെയും ഹിന്ദുസമൂഹ
ട്ടത്തയും രക്ഷിക്കുകയായിരുന്നു പുഷ്യമിത്രന് എന്നാണ് സവര്‍ക്കര്‍
ചുണ്ടിക്കാണിക്കുന്നത്.
സവര്‍ക്കരുടെ ഈ നിരീക്ഷണം അവതാര സങ്കല്പത്തെ വ്യക്ത
മായി വിശദീകരിക്കുന്ന ജ്ഞാനയോഗത്തിലെ പ്രസിദ്ധമായ ആ
ശ്ലോകത്തെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. അവതാര സങ്കല്പത്തിന്റെ
സാമൂഹിക-രാഷ്ര്രീയാടിസ്ഥാനമായി വര്‍ണ്ണിച്ചത് മാര്യകാലത്തെ
ക്കുറിച്ചുള്ള ര്രാഹ്മണരുടെ സ്മരണകളാണെന്ന് വ്യക്തം. ധര്‍മ്മത്തിനു
ഗലാനിയും അധര്മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാവുമ്പോഴെല്ലാം, സജ്ജന
ങ്ങളുടെ സംരക്ഷണത്തിനും ദുഷ്കര്‍മ്മികളുടെ വിനാശത്തിനും ധര്‍മ്മ
സംസ്ഥാപനത്തിനുമായി താന്‍ യുഗങ്ങള്‍തോറും അവതരിക്കുമെന്നാ
ണല്ലോ ഭഗവാന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗീതയുടെ ധര്‍മ്മം വര്‍ണ്ണാ
ശ്രമമാണ് ; സജ്ജനങ്ങള്‍ ബ്രാഹ്മണരും. മാര്യകാലത്ത് വര്‍ണ്ണാശ്രമ
ധര്മ്മത്തിന് ഗ്ലാനി സംഭവിക്കുകയും (്രാഹ്മണര്‍ അരക്ഷിതാവസ്ഥയില്‍
അകപ്പെടുകയും ചെയ്തുവല്ലോ. മാത്രമല്ല, പുരാണങ്ങള്‍ മരര്യന്മാരെ
പൊതുവെ അധര്മ്മികളായിട്ടാണ് ചിത്രീകരിക്കുന്നത്. അവതാര സങ്കല്‍പ്പം
രൂപം കൊണ്ടത് സുംഗകാലഘട്ടത്തില് ആണെന്നും അതിന്റെ
ഉപജ്ഞാതാവ് പതഞ്ജലിയാണെന്നുമുള്ള വി. ആര്. നര്ലയുടെ
ശ്രദ്ധേയമായ നിരീക്ഷണം ഇവിടെ സ്മരണീയമാണ്. ഭഗവത്ഗീതയുടെ
കര്‍ത്താവും യോഗസൂത്രക്കാരനായ പതഞ്ജലിതന്നെ ആയിരിക്കാനാണ്
സാധ്യത. ഗീതയിലെ പതിനെട്ട് അദ്ധ ്യായങ്ങുള് ുഠ പേജൂകള്‍ അവസാനി
ക്കുന്നത് യോഗം എന്ന പദത്തോടെയാണെന്ന വസ്തുത ഇതിലേക്ക്
വിരല്‍ ചൂണ്ടുന്നില്ലേ 9
ഭഗവത്ഗീത ബ്രാഹ്മണ പ്രതിലോമതയുടെ ദാര്‍ശനിക ഗ്രന്ഥമായി
രുന്നുവെങ്കില്‍ മനുസ്മൃതി അതിന്റെ നിയമഗ്രന്ഥമായിരുന്നു. ബി. സി.
രണ്ടാം നൂറ്റാണ്ടിലാണ് മനുസ് മൃതിയുടെ രചന നടന്നത് എന്ന്
ചരിത്രകാന്മാര് പൊതുവെ അംഗീകരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍
അതിനെ സുംഗന്മാരുടെ ഭരണഘടന എന്ന് വിശേഷിപ്പിക്കാം. മനുസ്മൃതി
അശോകന്റെ ദണ്ഡനസമതയേയും വ്യവഹാരസമതയേയും പൊളി
ച്ചെഴുതി. സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളിലും ശ്രേണീബദ്ധമായ
ജൂണ്‍ 2000. കം
അസമത്വത്തെ പുനഃപ്രതിഷ്ഠിച്ചു. ശുദ്രനു സന്യാസവും വേദാധികാരവും
നിഷേധിച്ചുകൊണ്ട് ബുദ്ധമതം തുറന്ന ചാതുര്വര്ണ്യത്തില് നിന്നുള്ള
രക്ഷാമാര്‍ഗ്ഗത്തെ കൊട്ടിയടച്ചു. ബ്രഹ്മസൂത്രഭാഷ്യത്തില് ശങ്കരന് ശൂദ്രന്
വേദാധികാരമില്ലെന്നു സ്ഥാപിക്കുന്നതിന് മനുസ് മൃതിയെ ആണ്
(പ്രധാനമായും ആശ്രയിക്കുന്നത് എന്നതില്‍ നിന്ന് ആ കൃതിയുടെ
പ്രാമാണികത മനസ്സിലാക്കാം. പിന്നീട് രണ്ട് സഹസ്രാബ്ദത്തോളം
ഇന്ത്യന്‍ സമൂഹത്തെ നിയന്ത്രിച്ചത് മനുസ്മൃതി ആയിരുന്നു. അതിന്റെ
പ്രാമാണികതയ്ക്ക് ഇളക്കം തട്ടിയത് വെള്ളക്കാരുടെ ഭരണത്തോടെയാണ്.
അവര്‍ ദണ്ഡസമതയേയും വ്യവഹാരസമതയേയും പുനഃസ്ഥാപിച്ചു. ആ
വഴി പിന്തുടര്ന്നുകൊണ്ട് സ്വതന്ത്ര ഇന്ത്യ മനുസ്മൃതിക്കുപകരം
അംബേദ്കര്‍ സ്മൃതിയെ സ്വീകരിച്ചു വെങ്കിലും വര്‍ത്തമാനകാല
സാമൂഹിക സംഘടനയ്ക്കുമേലുള്ള മനുസ്മൃതിയുടെ സ്വാധീനം
അവഗണിക്കാനാവില്ലു.
ചുരുക്കത്തില്‍ പില്കാല ഇന്ത്യന്‍ സമൂഹത്തിന്റെ ഗതിയെ
നിര്‍ണ്ണയിച്ചത് സുംഗകാലഘട്ടമായിരുന്നു. നവ്രാഹ്മണിസമായിരുന്നു
അതിന്റെ (്രത്യയശാസ് (തം. അത് ഇന്ത്യയെ നൂറ്റാണ്ടുകളോളം
അന്ധകാരത്തിലും അടഞ്ഞ അവസ്ഥയിലും തളച്ചിട്ടു. അത് വേദാന്ത
വാചകക്കസര്‍ത്തിലൂടെ കോടികണക്കിനു മനുഷ്യരെ അടിമകളും
മൃഗതുല്യരുമായി നിലനിര്‍ത്തി. നിരവധി വിദേശീയ ആക്രമണങ്ങള്‍ക്ക്
ഇരയാക്കി. വിദേശികള്‍ അവരുടെ ഭരണസൌകര്യത്തിനായി നടപ്പാക്കിയ
ഇംഗ്ലീഷ് വിദ്യാഭ്യാസവും ഭാതിക പരിഷ്ക്കാരവും ഇന്ത്യന്‍ സമൂഹത്തിന്
ബാഹ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടു ണ്ടെങ്കിലും ആത്മാവില്‍
നവ്രബാഹ്മണിസത്തിന്റെ പ്രത്യയശാസ്ത്രത്തിനുള്ള സ്വാധീനത്തിനു
സാരമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ടം
വാക്ക് സത്യവും ജീവിതത്തിന്റെയും ചിന്തയുടെയും പ്രതീകവുമാണ്.
ആത്മാര്‍ത്ഥതയും ആത്മാഭിമാനവുമുള്ളവരുടെ
ധീരമായ രചനകള്‍ ക്ഷണിക്കുന്നു.
സഹകരിക്കുമല്ലോ.
-പ്രത്രാധിപര്‍
വ്ാമ്ടറ്റിവ്
ഭതൃത്മകഥയഷറും ദമാഷ്ട്രികൂഷെടറുദമാ ?
ലോകസാഹിതൃത്തിലും പ്രാദേശികസാഹിതൃത്തിലും സാഹിത്യ
മോഷണവും അനുകരണവും എക്കാലത്തും സംഭവിച്ചിട്ടുണ്ട്. എന്നാല്‍
ആത്മകഥ മോഷ്ടിക്കപ്പെടുക അപൂര്‍വ്വസംഭവമാണ്. ഇവിടെ, ഈ
ചെറുമലയാളത്തില് അതാണ് സംഭവിക്കാന്‍ പോകുന്നത്. ജീവത്യാഗം
നടത്തിയ സൈനികന്റെ ആത്മകഥയെ മോഷഞണത്തില്നിന്ന് രക്ഷിക്കാനു
ള്ള ശ്രമമാണ് 'വാക്കറിവ്" നടത്തുന്നത്. നീചവും നികൃഷ്ടവുമായ
ആത്മകഥാമോഷണനത്തെ ചെറുക്കാന്‍ 'അജ്ഞാതനായ' ആ പുസ്തക
പ്രസാധകന് ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.
നമ്മളെല്ലാം സ്വസ്ഥതയോടെ ജീവിക്കുന്നത് സിവില്‍, ക്രിമിനല്‍
നിയമങ്ങളുടെ പിന്‍ബലത്തിലാണ്. കോടതികളും പോലീസും നിയമ
സംരക്ഷകരായി നമുക്ക് സ്വാസ്ഥ്യം നല്കുന്നു; നമ്മുടെ സ്വാതന്ത്ര്യത്തെ
സംരക്ഷിക്കുന്നു. അപവാദങ്ങളുണ്ടെങ്കിലും പോലീസും കോടതിയുമി
ല്ലെങ്കില്‍ നമ്മുടെ ജീവനും സ്വത്തും ഏതു നിമിഷവും അപകടപ്പെടാം.
മേല്‍പ്പറഞ്ഞ അധികാരക്കേന്ദ്രങ്ങള് പ്രാദേശികമായ സുരക്ഷയെയാണ്
നമുക്ക് നല്‍കുന്നത്. രാഷ്ട്രത്തിന്റെ സ്വാത്്്യത്തെയും, അങ്ങനെ
ജനതയുടെ ജീവിതത്തെയും സംരക്ഷിക്കുന്നത് സൈനികരാണ്.
ശത്രുവിന്റെ വെടിയേറ്റു മരിക്കുന്ന ഓരോ സൈനികനും നമുക്കു
വേണ്ടിയാണ് ജീവത്യാഗം അനുഷ്ഠിക്കുന്നത്. അന്തരിച്ച സൈനികനോട്;
അദ്ദേഹത്തിന്റെ കുടുംബത്തോട് നമുക്ക് ജന്മം മുഴുവന്‍ തീര്‍ത്താലും
തീരാത്ത കടപ്പാടാണുള്ളത്.
ചിറ്റൂര്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ജി.ചന്ദ്രനെ
പരിചയപ്പെടുന്നത്. നല്ല വായനക്കാരന്, നവസിനിമയുടെ വക്താവ്.
അക്കാലത്തുതന്നെ എന്റെ മിന്നാമിനുങ്ങുകള്‍; മെഴുകുതിരികള്‍'
(്പസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് കോളേജില്‍ എഴുത്തുകാരനായി
ഞാന്‍ അറിയപ്പെട്ടു. 1975-ലെ ഒരു ദിവസം തന്റെ കൈയില്‍ ബംഗ്ലാദേശ്
യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാന്റെ യുദ്ധരംഗത്തെ കുറിപ്പുകള്‍
കിട്ടിയിട്ടുണ്ടെന്ന് ച്രദ്രന്‍ പറഞ്ഞു. ചന്ദ്രന്റെ ബന്ധുവിന് സൈനികന്
അയച്ചുകൊടുത്തതാണ്. യുദ്ധം കഴിഞ്ഞുവരുമ്പോള്‍ അയാള്‍ മൈന്‍
പൊട്ടി മരിച്ചുവെന്നും ചന്ദ്രന് തുടര്‍ന്നു പറഞ്ഞു. ഞാന്‍ വായിക്കാന്‍
താല്പര്യപ്പെട്ടപ്പോള് മാറ്റര്‍ പകര്ത്തിത്തരാമെന്ന് ച്ര്ദന് ഏറ്റു. ച്ര്ദന്
വാക്കുപാലിച്ചു. നടരാജിന്റെ യുദ്ധരംഗത്തെ കുറിപ്പുകള്‍ ഒരു കോളേജ്
വര്‍ക്ക് ബുക്കില്‍ പകര്‍ത്തി ചന്ദ്രന് തന്നു. പാഠ്യവിഷയങ്ങളും ആ
പുസ്തകത്തിലുണ്ടായിരുന്നു.
നടരാജിന്റെ ജീവിതാനുഭവങ്ങള്‍ എന്നെ തീര്രമായി അലട്ടി.
മലയാളത്തിലെ പട്ടാളക്കഥകള്‍ വെറും കാപട്യമാണെന്ന തിരിച്ചറിവാണ്
നടരാജ് നല്‍കിയത്. മിലിട്ടറി ടെന്റുകളുടെ പശ്ചാത്തലം മാത്രമാണ്
യണ് മറ.
മലയാളം പട്ടാളക്കഥകളില്‍ ഉള്ളത്. യുദ്ധരംഗങ്ങള്‍ എവിടെയും കടന്നു
വരുന്നില്ല.
നടരാജ് വലിയ വായനക്കാരനല്ല. വാക്കുകളുടെ ധാരാളിത്തമില്ല.
പല വാക്കുകളും (പാകൃതമായ വാമൊഴിയാണ്. ജീവത്യാഗത്തോളം
പോന്ന മഹത്തായ അനുഭവങ്ങളാണ് നടരാജിന്റെ കൈമുതല്‍.
നടരാജിന്റെ ആത്മകഥ പ്രസിദ്ധീകരിക്കണമെന്ന തീരുമാനത്തോടെ ഞാന്‍
മലയാളത്തിലെ വന്‍കിട വാരികകളുടെ പ്രതാധിപന്മാരെ ചെന്നുകണ്ടു.
അവരാരും 'മാറ്റര്‍' വായിക്കാന്‍ പോലും തയ്യാറായില്ല. പുസ്തക
പ്രസാധകരും നടരാജിനെ അവഗണിച്ചു. നടരാജ് ര്രിഗേഡിയര് ഒന്നുമല്ല,
ഒരു സാധാ ദ്രക്ക് ഡ്രൈവര്‍. സാധാരണക്കാരനായ ജവാന്റെ ജീവിതത്തെ
ആര്‍ക്കു വേണം !
പ്രസാധകര് മുഖം തിരിച്ചെങ്കിലും അമുല്യമായ ആ കൈയെഴു
ത്തുപ്രതിയെ ഞാന്‍ ആരാധനയോടെ സുക്ഷിച്ചു. ഇതിനിടെ 32 വര്‍ഷങ്ങള്‍
കടന്നുപോയി. എന്റെ ജീവിതം പലയിടത്താവളങ്ങളും കയറിമറിഞ്ഞു.
അപ്പോഴും ഞാന്‍ ഇടയ്ക്കിടെ നടരാജിന്റെ അനുഭവക്കുറിപ്പുകളെ വായിച്ച്
മനുഷ്യന്റെ നന്മതിന്മകളെ തിരിച്ചറിഞ്ഞു.
'വാക്കറിവി'ന്റെ പ്രസിദ്ധീകരണത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍
നടരാജിന്റെ അനുഭവക്കുറിപ്പുകളാണ് ആദ്യം മനസ്സിലേക്ക് കടന്നുവന്നത്.
അദ്ദേഹത്തെക്കുറിച്ച് എനിക്ക് യാതൊന്നുമറിയില്ല. ഒരു ജീവചരിത്രക്കുറിപ്പ്
എഴുതാനുള്ള വിഭവങ്ങള്‍ പോലും എന്റെ കൈയിലില്ല. ച്രദ്രന്‍ കണ്ണൂരില്‍
സിന്‍ഡിക്കേറ്റ് ബാങ്കിലാണെന്ന് അറിയാം.
നടരാജിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ഞാന്‍
പൊൽല്പ്പുള്ളി പഞ്ചായത്തിലെ കൂളിമുട്ടത്തെത്തി. വൃദ്ധനായ ചായക്കട
ക്കാരന് നടരാജിനെക്കുറിച്ച് ഒന്നുമറിയില്ല. ബന്ധു കൈയെഴുത്തു പ്രതി
നല്‍കിയെന്നാണല്ലോ ചന്ദ്രന് പറഞ്ഞത്. അതുകൊണ്ട് ചന്ദ്രന്റെ വീട്ടി
ലേയ്ക്കു പോകാന്‍ ഞാന്‍ തീരുമാനിച്ചു. പഴയ വീടു വിറ്റെന്നും അച്ഛനും
അമ്മയും ചന്ദ്രന്റെ അനുജന്റെ കൂടെ പുതിയ വീട്ടില്‍ താമസമാണെന്നും
ചായക്കടക്കാരന് പറഞ്ഞു.
എന്നെ കണ്ടപ്പോള്‍ ച്ര്രന്റെ അച്ഛന് ഹാര്‍ദ്ദമായ പുഞ്ചിരിയോടെ
സ്വീകരിച്ചു. ചന്ദ്രന്റെ മൊബൈല്‍നമ്പര്‍ ഉടനടി അദ്ദേഹം നല്‍കുകയും
ചെയ്തു.
അച്ഛന്റെ മുമ്പില്‍വെച്ചാണ് ഞാന്‍ ച്ര്ദ്രനെ ഫോണില്‍
വിളിക്കുന്നത്. ഫോണിലും നേരിട്ടും നടത്തിയ സംഭാഷണങ്ങളാണ്
ചുവടെ ചേര്‍ക്കുന്നത്.
“ നടരാജിന്റെ ആത്മകഥ 'വാക്കറിവ്” എന്ന മാസികയില്‍
പ്രസിദ്ധീകരിച്ചുതുടങ്ങും. നടരാജിന്റെ കൂടുംബത്തെക്കുറിച്ചറിയാനാണ്
വിളിച്ചത്. അവര്‍ ഇപ്പോള്‍ എവിടെയാണ് ?”
"മനോജ് ആ കൈയെഴുത്തുപ്രതി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടോ ?
. വറമ്ടുറ്റിവ്
[
അതെന്തിനാണ് പ്രസിദ്ധീകരിക്കുന്നത് ? അന്നത്തെ എന്റെ ഭാവനയാണ്
ആ സൃഷ്ടി. നടരാജ് എന്നൊരാളേയില്ല.”
സത്യത്തെ പൂര്‍ണ്ണമായും നിഷേധിച്ച വാക്കുകള്‍ കേട്ടപ്പോള്‍
ഞാന്‍ ഞെട്ടി. എന്തോ അപകടമുണ്ടെന്നു തോന്നി. പിന്നീട് ഞാന്‍
കരുതലോടെയാണ് ച്രദ്രനോടു സംസാരിച്ചത്.
“നീ വെറുതെ നുണ പറയരുത്. അന്നു നമ്മള് ആത്മകഥയുടെ
പ്രസിദ്ധീകരണത്തിനുവേണ്ടി ഒരുപാടു ശ്രമിച്ചതാണ്. ഇപ്പോള്‍ പ്രസിദ്ധീ
കരിക്കാന്‍ അവസരമുണ്ടായി.”
“എവിടെനിന്നാണ് മാസികയിറങ്ങുന്നത് ?”
" തൃശ്ശൂരില്‍നിന്ന്.”
“നീയും ആ മാസികക്കാരും അപകടത്തില്‍പ്പെടും. നടരാജിന്
ഭാര്യയും മക്കളുമുണ്ട്. അവരുടെ അനുവാദം വാങ്ങിക്കാതെ ആത്മകഥ
പ്രസിദ്ധീകരിച്ചാല്‍ പ്രശ്നമാണ്. എന്തായാലും അതു പ്രസിദ്ധീകരിക്കണ്ട.”
*പ്രസിദ്ധീകരണക്കാര്യം മാസികക്കാരുടെ പ്രശ്നമാണ്. ഏതു
പ്രശ്നത്തെയും അവര്‍ നേരിടും. നടരാജിന്റെ കുടുംബം എവിടെയാണ് ?
നിനക്കു കൈയെഴുത്തുപ്രതി തന്നത് ആരാണ് ?”
നീണ്ട നിശ്ശൂബ്ദതയ്ക്കുശേഷം ച്ര്രന് പറഞ്ഞു :
“ഞാനത് എന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയാണ്. ആത്മകഥ
യല്ല; മറ്റൊരു സാധനം. പകര്‍പ്പവകാശം പ്രസാധകനു നല്കി പണവും
വാങ്ങിച്ചു. ഒരുമാസം മുമ്പ് മാറ്റര്‍ കൊടുത്തു. മനോജ് അതു പ്രസിദ്ധീകരി
ക്കരുത്.
“നടരാജിന്റെ കുടുംബത്തിന്റേതാണ് പകര്‍പ്പവകാശം. അതു
വില്ക്കാന് നിനക്കെന്താണ് അവകാശം ? മരിച്ചുപോയ ജവാന്റെ
ചോരയാണ് നീ കുടിക്കുന്നത്. നീയത് പ്രസിദ്ധീകരിക്കരുത്. വാങ്ങിച്ച
പണം തിരിച്ചുകൊടുക്കുക. അതാണ് ശരി.”
“ ഒരുപാട് പണം വാങ്ങിച്ചിട്ടുണ്ട്. തിരിച്ചുകൊടുക്കാനൊന്നും
പറ്റില്ല. ഞാന്‍ പാലക്കാട്ടേക്കു വരികയാണ്. നാളെ കാണാം.”
“ആരാണ് പ്രസാധകര് ?”
“അതൊന്നും നീയറിയേണ്ട. പുസ്തകം ഇറങ്ങിയതിനുശേഷം
കണ്ടാല്‍ മതി.”
പിറ്റേന്ന് ജൂണ്‍ 10 ന് ഞായറാഴ്ച പാലക്കാട്ടുവെച്ച് കണ്ടപ്പോള്‍
ച്രദ്രന്‍ പറഞ്ഞു:
“നടരാജ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. നീ മാസികക്കാരോടു
പറഞ്ഞ് മാറ്റര്‍ പിന്‍വലിക്കണം. വെറുതെ നിങ്ങള്‍ പ്രശ്നത്തില്‍ ചെന്നു
ചാടരുത്. എനിക്ക് പ്രശ്നമൊന്നുമില്ല. ഓര്മ്മക്കുറിപ്പുകളായല്ല, മറ്റൊരു
സാധനമായാണ് അതു വരുന്നത്. അതെന്റെ പേരിലാകുമ്പോള്‍ എനിക്കു
പ്രശ്നമൊന്നുമില്ല.”
“നടരാജ് ജീവിച്ചിരിക്കുന്നുവെങ്കില്‍ എവിടെയാണ് ? നിന്റെ
ബന്ധുവിന്റെ വീടെവിടെ ?"
“അതൊന്നും ഞാന്‍ പറയില്ല. നീയതു പ്രസിദ്ധീകരിക്കരുത്.”
“അന്നു നീ നടരാജ് മരിച്ചെന്നാണ് പറഞ്ഞത്. മരിച്ച ജവാന്റെ
ചോരയാണ് നീ കുടിക്കുന്നത്. ഇത്രയും നീചനാകാന്‍ നിനക്കെങ്ങനെ
കഴിഞ്ഞു ? വാങ്ങിച്ച പണം പ്രസാധകന് തിരിച്ചുകൊടുക്കണം.”
“അതൊന്നും പറ്റില്ല. പകര്‍പ്പവകാശം വിറ്റ് അമ്പതിനായിരത്തോളം
രൂപ ഞാന്‍ വാങ്ങിച്ചു. മനോജ് ഒരു കാര്യം ചെയ്യ്. നടരാജ് കുറിപ്പുകളെഴു
തിയതിന് ബന്ധുക്കളുടെ കൈയില്‍ തെളിവുകളൊന്നുമില്ല. കാര്യം
എനിക്കും മനോജിനും മാത്രമറിയാം. മാസികക്കാര് അനുഭവക്കുറിപ്പുകള്‍
(പസിദ്ധീകരിക്കട്ടെ. ഞാന്‍ എന്റെ സാധനം ഇറക്കാം. മനോജ്
നിശ്ശൂബ്ദനായിരുന്നാല് മതി.”
“നീ അതിനെ നോവലാക്കിയോ ?”
“അങ്ങനെയൊരു സാധനം. നീ സൂക്ഷിക്കണം, അപകടത്തില്‍
പെടരുത്”
പഴയൊരു സൌഹൃദത്തിന്റെ കരുതല്‍ നടപടി കണ്ട് ഞാന്‍
വീണ്ടും ക്ഷോഭിച്ചു. പ്രസാധകന് ആരെന്നു പറയാന്‍ അപ്പോഴും ച്രദ്രന്‍
തയ്യാറായില്ല. 'വാക്കറിവി'ന്റെ പ്രതാധിപരും പ്രസാധകനും ഞാനാണെന്ന്
ച്ര്ദനോടു പറഞ്ഞില്ല. അങ്ങനെ അനാവശ്യ സമ്മര്‍ദ്ദങ്ങളെ ഒഴിവാക്കി.
'വാക്കറിവി'ല്‍ നടരാജിന്റെ അനുഭവക്കുറിപ്പുകള്‍ പ്രസിദ്ധീ
കരിച്ചു തുടങ്ങുന്നു. ആത്മകഥയുടെ മോഷണത്തെ പ്രതിരോധിക്കാന്‍
പെട്ടെന്ന് രചന അച്ചടിക്കേണ്ടിവന്നു. നടരാജിനെക്കുറിച്ചുള്ള പൂര്‍ണ്ണ
വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കാം. സമയം വൈകിയാല്‍ മോഷ്ടാവ്
കളവുമുതലിന്റെ ഉടമയാകും. അനുഭവക്കുറിപ്പിന്റെ അവകാശികളോട്
അനുവാദം വാങ്ങിക്കാതെയാണ് രചന പ്രസിദ്ധീകരിക്കുന്നത്. അവര്‍
എവിടെയാണെങ്കിലും എന്റെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുമെന്ന്
ഉറപ്പുണ്ട്. ജീവിച്ചിരിക്കുന്ന നടരാജും മരിച്ച നടരാജും എന്നോട്
ഒരുപോലെ ക്ഷമിക്കുകയും ചെയ്യും.
യുദ്ധാനുഭവങ്ങളുടെ തലക്കെട്ട് ഞാനിട്ടതാണ്. രചനയില്‍
ഭാഷാപരമായ ചില തിരുത്തലുകള്‍ വരുത്തിയിട്ടുമുണ്ട്. സാങ്കേതിക
പദങ്ങളുടെ വിവരണങ്ങള്‍ അടിക്കുറിപ്പായി പിന്നീട് ചേര്‍ക്കാം.
- പ്രതാഗിപരീ
നന്ദി
വാക്കറിവിന്റെ പ്രസിദ്ധീകരണത്തിന് സംഭാവന നല്കിയവരോട്
നനി രേഖകെടുത്തുന്നു : കെ.എം.ജയകൃഷ്ണന്, എന്‍.ദാമോദരന്‍,
എ.പി.കുഞ്ഞിക്കണ്ണന്, സക്കീര്‍ഹുസൈന്‍, എ.കൃഷ്ണന്‍കുട്ടി, കെ.വി.ജയന്,
കൃഷ്ണകുമാര്‍, പി.ബാലചന്ദ്രന്, ഡോ : വി.എ.അരവിന്ദാക്ഷന്.
വാമുറ്റിവ്
ആത്മകഥ
ഖുദ്ധമുഖം
നടരാജ്
ഓഥന്‍ ലീവ് കഴിഞ്ഞുവന്നിട്ട് ഒരുമാസം ആകുന്നു.
എനിക്കറിയാമായിരുന്നു; ലീവ് കഴിഞ്ഞാല്‍ പത്താന് കോട്ടിലേക്ക്
പോകേണ്ടിവരുമെന്ന്. എന്നാല്‍ അതിത്രയും പെട്ടെന്നു വേണ്ടിവരുമെന്ന്
വിചാരിച്ചില്ല. ആദ്യം ഞാന്‍ ലഡാക്കിലേക്കാണ് പോയത്. അവിടെ
എത്തിയതും എന്നെ അഡ്വാന്‍സ് പാര്‍ട്ടിയില്‍ ചേര്‍ത്ത് പത്താന്കോട്ടി
ലേക്ക് അയച്ചു. ആഗസ്റ്റില്‍ ഞങ്ങളെല്ലാവരും അവിടെ എത്തി.
ആഗസ്റ്റ് എട്ടിന് യുദ്ധത്തിനുവേണ്ടിയുള്ള അഭ്യാസം ആരംഭിച്ചു.
അതോടുകൂടി ഞങ്ങളുടെ കഷ്ടകാലം തുടങ്ങി എന്നുപറയാം.
ഇതുപോലെ പലതവണയും യുദ്ധത്തിനു വേണ്ടിയുള്ള അഭ്യാസം
നടന്നിട്ടുണ്ട്.
സെപ്തംബര്‍ എട്ടിന് കാലത്ത് ഏഴുമണിക്ക് ഞങ്ങള്‍ക്ക് ഒരു
ഓര്‍ഡര്‍ വന്നു. എട്ടുമണിക്കകം ജമ്മുവില്‍ എത്തണം എന്നായിരുന്നു.
ഞങ്ങള്‍ ഇരിക്കുന്ന സ്ഥലത്തുനിന്നും ജമ്മുവിലേക്ക് നൂറ് കി.മീ.
ദൂരമുണ്ടായിരുന്നു. എട്ടുമണിക്കെത്തുന്നതിനുപകരം മുന്നു മണിക്കാണ്
ഞങ്ങളെല്ലാവരും ജമ്മുവില്‍ എത്തിയത്. ജമ്മുവില്‍ ഞങ്ങള്‍ ഏഴു ദിവസം
കഴിച്ചുകൂട്ടി. എട്ടാമത്തെ ദിവസം ഞങ്ങളവിടെ നിന്നും അതിര്‍ത്തിയിലേക്ക്
പോയി.
ജൂണ്‍ 207 ഒ,
അതിര്‍ത്തിയില്‍ ഞങ്ങള്‍ക്കു കിട്ടിയത് നല്ല ഒരു ഗ്രാമമായിരുന്നു.
ആ സ്ഥലത്ത് ഞങ്ങള്‍ എത്തിയത് രാത്രിയിലായിരുന്നു. കാലത്ത്
ഉണര്‍ന്നുനോക്കിയപ്പോഴാണ് അടുത്തു ചില വീടുകളുണ്ടെന്ന് കണ്ടത്.
ഞങ്ങള്‍ വണ്ടി നിറുത്തിയതിന്റെ തൊട്ടടുത്ത വീട്ടില്‍ ഒരു പെണ്‍കുട്ടി
യുണ്ടായിരുന്നു. പതിനാറു വയസ്സു കാണും. നല്ല സുന്ദരി. അവളെ
കണ്ടതുമുതല്‍ എല്ലാവര്ക്കും ഒരുവിചാരം അവളെ എങ്ങനെയെങ്കിലും
തരപ്പെടുത്തണമെന്ന്. തങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്നോ നാളത്തെ
സ്ഥിതി എന്താകുമെന്നോ ആര്‍ക്കും ഒരു വിചാരവും ഉണ്ടായിരുന്നില്ല.
ഇങ്ങനെ കളിച്ചും ചിരിച്ചും ഒരാഴ്ച കടന്നുപോയതറിഞ്ഞില്ല.
അതിനിടയില്‍ ഒരുത്തന് പെണ്‍കുട്ടിയെ തട്ടാന്‍ ശ്രമിച്ചു എന്നുകേട്ടു.
ഞങ്ങളുടെ സി.ഒ.വിന് പരാതി പോയി. അതിന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും
രണ്ടു ദിവസത്തേക്ക് ശിക്ഷ കിട്ടി.
പിന്നെയും ഒരാഴ്ച ഇഴഞ്ഞുനീങ്ങി. ഒരുദിവസം രാത്രി പെട്ടെന്ന്
ഓര്‍ഡര്‍ വന്നു; ചിലപ്പോള്‍ പാക്കിസ്ഥാന് ആക്രമിച്ചേക്കാനിടയുണ്ടെന്നും,
അതിനാല്‍ ഡിഫെന്‍സ് തയ്യാറായിരിക്കണം എന്നുമായിരുന്നു. പിന്നെ
ഒരാഴ്ച മുഴുവന്‍ ഈണും ഉറക്കവും കളിയും ഉപേക്ഷിച്ച് ട്രഞ്ച് കുഴിക്കല്‍
തന്നെയായിരുന്നു പണി. ഒരാഴ്ചക്കുള്ളില്‍ ഞങ്ങളുടെ ഡിഫെന്‍സ്
ഒരുങ്ങി. അപ്പോഴാണ് ഞങ്ങള്‍ക്ക് മുവ്ഓര്ഡര് വന്നത്. രണ്ടു
ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഇവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക്
മാറേണ്ടിവരും.
ഇത്രയെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനുശേഷം ഇപ്പോള്‍
മുവാകുക എന്നത് വളരെ കഷ്ടം തന്നെ ! ഞങ്ങള്‍ ഡിസംബര്‍
മൂന്നിനുള്ളില്‍ ഇപ്പോഴിരിക്കുന്ന സ്ഥലത്തുനിന്നും ഒഴിയണമെന്നാണ്
ഓര്‍ഡര്‍. ഇതിനുകാരണം ഞങ്ങളിരിക്കുന്ന സ്ഥലത്തെക്കുറിച്ച്
പാക്കിസ്ഥാന്‍കാര്‍ അറിഞ്ഞിരിക്കുന്നുവത്രെ. ചിലപ്പോള്‍ ഞങ്ങളുടെ
ക്യാമ്പ് തകര്‍ക്കുവാന്‍ അവര്‍ എന്തെങ്കിലും നടപടിയെടുക്കും എന്നാണ്
പേടി. എന്തായാലും ഞങ്ങള്‍ക്ക് മുന്നാം തിയ്യതി രാത്രി എട്ടുമണിക്ക്
ശമ്പളമാണ്. അതുകഴിഞ്ഞാല്‍ പുതിയ ക്യാമ്പിലേക്ക് പുപ്പെടേണ്ടിവരും.
ഞങ്ങള്‍ക്ക് പകല്‍ എവിടെയ്ക്കും പോകാന്‍ പറ്റില്ല. എന്താണെങ്കിലും അതു
രാത്രി മാത്രമേ ചെയ്യാന്‍ പറ്റു.
മൂന്നിനു കാലത്ത് മുതല്‍ മൂവാകേണ്ടിവരുമെന്ന സങ്കടത്തില്‍
ഞങ്ങള്‍ കഴിയുകയായിരുന്നു. പുതിയ സ്ഥലത്തേക്കു പോയതിനു ശേഷം
അവിടെയും ഞങ്ങള്‍ക്ക് ഡിഫെന്‍സ് ഉണ്ടാക്കണം. പത്തുമണിക്ക് ഞങ്ങള്‍
പുതിയ സ്ഥലത്തേക്ക് പുറപ്പെട്ടു. പതിനൊന്ന് മണിക്ക് അവിടെയെത്തി.
അതും ഒരു ഗ്രാമമായിരുന്നു. വലിയ ഒരു പുല്കാട്ടിലായിരുന്നു ഞങ്ങള്‍ക്ക്
ക്യാമ്പ് ചെയ്യേണ്ടിയിരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ഞങ്ങള്‍ കാടുവെട്ടി
ത്തെളിച്ച് ക്യാമ്പ് തയ്യാറാക്കി. മൂന്നുമണിക്ക് ഞങ്ങള്‍ മടങ്ങിയെത്തി.
ഏഴുമണിക്ക് ശമ്പളം കിട്ടും. അതിനുശേഷം ഞങ്ങള്‍ക്ക് പുതിയ
സ്ഥലത്തേക്ക് പുറപ്പെടേണ്ടിവരും. നേരം ആറുമണി കഴിഞ്ഞു. ഇനിയും
വ്ാാമ൭റ്റിവ്
കുറച്ചുനേരം കഴിഞ്ഞാല്‍ പോകാനുള്ള സമയമായി. ഇങ്ങനെയിരിക്കു
മ്പോഴാണ് പെട്ടെന്ന് ഫയറിങ്ങിന്റെ ശബ്ദം കേട്ടത്. എനിക്കിത് പുതിയ
അനുഭവമായിരുന്നു. ഞാന്‍ സര്‍വ്വീസില്‍ വന്നതിനുശേഷം അറുപത്ത
ഞ്ചില്‍ യുദ്ധം നടന്നു. എന്നാലും, ഇതുമാതിരിയൊന്നും നടക്കുകയു
ണ്ടായില്ല. ഫയറിങ്ങിന്റെ ശബ്ദം കേട്ടതും എല്ലാവര്ക്കും പേടിയായി.
തങ്ങള്‍ക്കും പോകേണ്ടിവരുമല്ലേോ എന്ന പേടിയായിരുന്നു. ഏതു
സ്ഥലത്തേയ്ക്കാണ് പോകേണ്ടതെന്ന് ആര്‍ക്കും അറിയില്ല.
എട്ടുമണിക്കുള്ളില്‍ ശമ്പളമെല്ലാം കൊടുത്തുതീര്‍ത്തു. ഉടനെ
ഞങ്ങള്‍ മൂവാകുന്നത് വേണ്ടെന്നുവെച്ചു. ഞങ്ങള്‍ എല്ലാ സാധനങ്ങളും
കെട്ടി ഒരുക്കിവെച്ചു. എപ്പോഴാണ് പുതിയ മൂവ് ഓര്‍ഡര്‍ വരിക
എന്നുപറയാന്‍ സാദ്ധ്യമല്ല. രാത്രി ഞങ്ങളെല്ലാം ജീപ്പില്‍ കിടന്നു. നേരം
വെളുത്തിട്ടും ഞങ്ങള്‍ക്ക് ഒരു ഓര്‍ഡറും വന്നില്ല.
ഉച്ചക്ക് ഒരുമണിക്ക് ഒബ്സര്‍വേഷന്‍ പോസ്റ്റ് 85 ലേക്ക് പോകാന്‍
ഞങ്ങള്‍ക്ക് ഓര്‍ഡര്‍ കിട്ടി. എന്റെ കൈയില്‍ ശമ്പളം കിട്ടിയ കുറച്ചു
പണമുണ്ടായിരുന്നു. അത് എം.ഒ. നാരായണനെ പറഞ്ഞേല്പിച്ചു.
നാരായണന് പണം കൊടുത്തപ്പോള്‍ വാങ്ങിയില്ല. അയാള്‍ തന്നെ
അയയ്ക്കാമെന്നു പറഞ്ഞു.
ഞങ്ങള്‍ പുറപ്പെടുന്നതിന്റെ മുമ്പായി എല്ലാവരും യാത്ര പറയാന്‍
വന്നു. ഇപ്പോള്‍ പിരിഞ്ഞാല്‍ പിന്നെ എപ്പോള്‍ കാണുമെന്ന് ആര്‍ക്കും
നിശ്ചയമില്ല. ചിലപ്പോള്‍ ഇനി കണ്ടില്ലെന്നുതന്നെ വരാം. എല്ലാവരോടും
യാത്ര പറഞ്ഞശേഷം ഞാന്‍ നാരായണനെ പ്രത്യേകം കാണാന്‍ പോയി.
സംസാരിച്ചപ്പോള്‍ കരയുമെന്നു തോന്നി. പക്ഷെ കരച്ചില് വളരെ
പണിപ്പെട്ട് ഞാന്‍ അടക്കി. നാരായണന് വളരെയധികം ഉപദേശങ്ങള്‍
തന്നു. അപ്പോള്‍ ഒരു മിന്നല്‍ പോലെ എന്റെ ഓര്മ്മയുണര്ന്നത്; യുദ്ധം
തുടങ്ങിയാല്‍ എന്തെല്ലാം സംഭവിക്കുമെന്നാണ്. ഇപ്പോഴും അതിര്‍ത്തിയില്‍
വെടിപൊട്ടുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.
ഞങ്ങള്‍ കൃത്യം ഒരുമണിക്ക് പുറപ്പെട്ടു. എല്ലാവരും വഴിയില്‍
തടഞ്ഞുനിര്‍ത്തി ഓരോ ഉപദേശങ്ങള്‍ തന്നു. എനിക്കു വല്ലാത്ത സങ്കടം
തോന്നി. ആരെയും നോക്കാതെ ഒരുവിധം യൂണിറ്റ് ഏരിയ കടന്ന്
വെളിയില്‍ വന്നു.
ഒരുദിവസത്തെ യുദ്ധം ഉണ്ടാക്കിയ ഭയാനകതയെ അപ്പോഴാണ്
ഞാന്‍ കണ്ടത്. ജനങ്ങള്‍ കൂട്ടം കൂട്ടമായി ചുമക്കാന്‍ പറ്റാത്ത ചുമടും
പേറി അതിര്‍ത്തിവിട്ട് ഉള്‍നാടുകളിലേക്ക് നീങ്ങുന്നു. ആടും മാടും
കുട്ടികളും വയസ്സന്മാരും ചെറുപ്പക്കാരും സ്ത്രീകളും ചുമടും തുക്കി
നടക്കുന്നതു കണ്ടപ്പോള്‍ വല്ലാത്ത വ്യസനം തോന്നി. വാസ്തവത്തില്‍
അവസ്ഥ നന്നായിരുന്നെങ്കില്‍ ഞാന്‍ അവരെ വണ്ടിയില്‍ കയറ്റി വേണ്ട
സ്ഥലത്തേക്ക് എത്തിക്കുമായിരുന്നു.
എന്നെ ഏറ്റവും വ്യസനിപ്പിച്ച ഒരു സംഭവമുണ്ടായി. ഒരു
ട്യൂണ്‍ 2007.
ഇരുപത്തഞ്ചുകാരി; കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമുണ്ട്. (ഇതെല്ലാം
പിന്നീട് ചോദിച്ചറിഞ്ഞതാണ്) അവള്‍ക്ക് സ്മാള്‍പോക്സ് പിടിപെട്ടിട്ട്
മൂന്നു ദിവസമേ ആയുള്ളൂ. അപ്പോഴേക്കും യുദ്ധം തുടങ്ങി.
അതിര്‍ത്തിയില്‍ തങ്ങാന്‍ പറ്റുമോ ! അതുപറ്റില്ല. രോഗം കൊണ്ട്
അവശയായ അവള് കനത്ത ചുമടും തൂക്കി അഭയസ്ഥാനം തേടി
പുറപ്പെട്ടു. ഞങ്ങളുടുക്കുമ്പോള് അവള് കുഴഞ്ഞുനടക്കുകയായിരുന്നു.
ഞങ്ങളെ കണ്ടപ്പോള്‍ അവള് സാഷ്ടാംഗം നമസ്കരിച്ചു. ഞങ്ങളെ
കണ്ടാല്‍ നമസ്കരിക്കുക അവരുടെ രീതിയാണ്. ഞങ്ങള്‍ വണ്ടിനിര്‍ത്തി
കുശലം ചോദിച്ചു. അപ്പോഴാണ് അവളെക്കുറിച്ച് കൂടുതല്‍ അറിയാനിട
യായത്.
ഞങ്ങള്‍ സുമാര്‍ ആറുമണിക്ക് 25 ആര്‍ട്ടിലറിയില്‍ എത്തി. രാത്രി
പത്തുമണിക്ക് ഞങ്ങളുടെ പാര്‍ട്ടി മാത്രം പോകണമെന്നും ഞാനും വേറെ
രണ്ടാളുകളും അഞ്ചാം തിയ്യതി കാലത്ത് വണ്ടിയില്‍ ഒ.പി. പാര്‍ട്ടിയില്‍
ചേരണമെന്നുമാണ് ഉത്തരവ്. അതനുസരിച്ച് സമയത്തിനുതന്നെ
ഞങ്ങളുടെ കുടെയുണ്ടായിരുന്നവര്‍ പോയി.
ഫയറിങ്ങ് തുടങ്ങിയിട്ട് രണ്ടു ദിവസമായി. ഇനിയും
നിര്‍ത്തിയിട്ടില്ല. ഇടതടവില്ലാതെ ഫയറിങ്ങ് നടക്കുകയാണ്. അതിര്‍ത്തി
അടുക്കെ ഞങ്ങള്‍ക്കെല്ലാം പേടി തുടങ്ങിയിരുന്നു. എപ്പോള്‍ എന്തു
സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല; എന്തും നടക്കാം. എങ്ങനെയെല്ലാമോ
രാത്രി കഴിഞ്ഞു. രാവിലെയായി. നേരം വെളുത്തതും വണ്ടികളെല്ലാം
കൊണ്ടുപോയി മരച്ചുവട്ടില്‍ നിര്‍ത്തണം. പാക്കിസ്ഥാന്‍കാരുടെ വിമാനം
എയര്‍ അറ്റാക്ക് നടത്തിയാല്‍ രക്ഷപ്പെടാനാണ് ഇതു ചെയ്യുന്നത്.
ഉച്ചഭക്ഷണമെല്ലാം കിട്ടി. വൈകുന്നേരം നല്ല ഇറച്ചിയും ഉണ്ടായി
രുന്നു. നല്ലപോലെ ഈണുകഴിച്ചു. ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഒരു
ദിവസത്തെ നല്ല ഉണിനുശേഷം നാലുദിവസം പട്ടിണികിടക്കേണ്ടിവരു
മെന്ന്. രാത്രി ഈണുകഴിഞ്ഞ് ചായയ്ക്കുള്ള റേഷന്‍ എടുക്കാന്‍
സ്റ്റോറിലേക്കു പോയി. അപ്പോഴാണ് പാക്ക് വിമാനം വന്നത്.
ചായവാങ്ങാതെ വണ്ടിയുടെ അടുക്കലേക്ക് ഓടി. പാക്ക് വിമാനം ഒന്നും
ചെയ്യാതെ തിരിച്ചുപോയി. ചുരുക്കത്തില്‍ ആര്‍ക്കും ചായ കിട്ടിയില്ല.
എട്ടുമണിക്ക് ഞങ്ങള്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍
കുറച്ചുദൂരം വന്നപ്പോഴാണറിയുന്നത്. മുമ്പിലെ ചെറിയ പുഴയില്‍ നിറയെ
വെള്ളമുണ്ടെന്ന്. വണ്ടികള്‍ കുറച്ചെണ്ണം മുമ്പില്‍ കടന്നു. വെളിച്ചമില്ലാതെ
പോകുന്നതുകൊണ്ട് എത്രയെണ്ണം മുമ്പില്‍ പോയി എന്നുപറയാന്‍
കഴിഞ്ഞില്ല. എന്റെ വണ്ടി പുഴയില്‍ ഇറങ്ങിയപ്പോള്‍ മനസ്സിലായി വെള്ളം
അഞ്ചടിയോളം കാണുമെന്ന്.
വെള്ളത്തിലിറങ്ങി നീങ്ങിയപ്പോഴേക്കും വണ്ടി തകരാറാകാന്‍
തുടങ്ങി. ഭാഗ്യത്തിന് വെള്ളത്തില്‍ വണ്ടി നിന്നില്ല. കുറച്ചുകഴിഞ്ഞ് വണ്ടി
കരയ്ക്ക് കേറുമ്പോഴാണ് നിന്നത്. പുഴകയറിയാല് മേടായിരുന്നെങ്കിലും
ക വാലാറിവ്
നിറയെ വണ്ടികള്‍ കടന്നുപോയതിനാല്‍ ചളിപിളിയായിരുന്നു. എന്റെ
വണ്ടി അവിടെ എത്തിയതും നിന്നുപോയി. വണ്ടി സ്റ്രാര്ട്ടില് തന്നെയായിരു
ന്നെങ്കിലും വലിക്കുന്നില്ല. എന്റെ കൂടെയുള്ള ആളിറങ്ങി നോക്കി.
രാത്രിയുടെ ഇരുട്ടില്‍ എന്താണ് വണ്ടിക്ക് പറ്റിയതെന്ന് മനസ്സിലായില്ല.
ഒടുവില്‍ ഞാന്‍തന്നെ ഇറങ്ങിനോക്കിയപ്പോള്‍ കണ്ടത് നാലു ച്ര്രങ്ങളും
ചളിയില്‍ പുണ്ടിരിക്കുന്നതാണ്. തള്ളാതെ വണ്ടി കയറില്ല. മറ്റു വണ്ടി
കളെല്ലാം മുമ്പില്‍ നില്ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒരുവണ്ടിക്ക്
പറഞ്ഞയച്ചു. വണ്ടിവന്ന് എന്റെ വാഹനം വലിച്ചുകയറ്റി. അതിനുശേഷം
ആ ഭാഗം പുല്ലും മണ്ണും ഇട്ടു നിറച്ചു ശരിയാക്കി. എല്ലാ വണ്ടികളും പുഴ
കയറിയതോടെ ഞങ്ങള്‍ വീണ്ടും യാത്രയായി.
സുമാര്‍ മുപ്പതു കി.മീ. സഞ്ചരിച്ചുകാണും. സമയം രാത്രി ഒരു
മണിയോളമായി. പാക്കിസ്ഥാന്റെയോ ഞങ്ങളുടെയോ വിമാനം വരുന്നതു
കണ്ടു. എല്ലാ വണ്ടികളും ഏതെങ്കിലും സുരക്ഷിത സ്ഥാനത്തു
കൊണ്ടുപോയി നിര്‍ത്തണം. ഇത് ഞങ്ങളുടെ സ്ഥലമായതുകൊണ്ട്
മൈനിനെ പേടിക്കാനില്ല. ആരും പറയാതെ തന്നെ ഞാന്‍ എന്റെ വണ്ടി
പെട്ടെന്ന് ഒരു വയലില്‍ ഇറക്കി. ദൂരെ ഒരു മരം നില്ക്കുന്നതുകണ്ട് വണ്ടി
അതിന്റെ ചുവട്ടില്‍ കൊണ്ടുപോയി നിര്‍ത്തി.
വീണ്ടും മണിക്കൂറുകള്‍ കഴിഞ്ഞുകാണും. എല്ലാ വണ്ടികളും
ഒന്നിച്ചുചേരാന് ഓര്‍ഡര്‍ കിട്ടി. എല്ലാ വണ്ടികളും എത്തിയപ്പോള്‍ വീണ്ടും
യാത്രതുടര്‍ന്നു. ഞങ്ങളുടെ കഷ്ടകാലം എന്നുതന്നെ പറയട്ടെ! മൂന്നു
മണിയായപ്പോള്‍ പുതിയ ഒരു ഓര്‍ഡര്‍ വന്നു. ഞങ്ങള്‍ക്ക് കടന്നു
പോകേണ്ട സ്ഥലത്ത് ഹെവി ഷെല്ലിങ്ങാണ്. വണ്ടികള്‍ അങ്ങോട്ടു
കടത്താന്‍ വലിയ ബുദ്ധിമുട്ടാണ്. എങ്കിലും ഞങ്ങള്‍ അഞ്ച് മണിക്കുള്ളില്‍
ലക്ഷ്യസ്ഥലത്ത് എത്തണം എന്നും ഓര്‍ഡറില്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍
ഞങ്ങള്‍ മൂവ് ആകുന്നത് പാക്കിസ്ഥാന്‍കാര്‍ കാണും. ചിലപ്പോള്‍ എയര്‍
അറ്റാക്ക് ചെയ്തെന്നും വരും. അതോടെ എല്ലാം നശിക്കും. അഞ്ചു
മണിക്കുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ പിന്നെ പേടിക്കാനില്ല. അവിടെ
ഞങ്ങള്‍ക്കു വേണ്ട ഡിഫെന്‍സ് ശരിയായിക്കാണും.
ഇനിയും മൂന്നു കി.മീ. ദുരമേയുള്ളു. ഹെവി ഷെല്ലിങ്ങിനു പുറമെ
ഒരു പുഴയും കടക്കാനുണ്ട്. പുഴ കടക്കാന്‍ വളരെ നേരം വേണം. ഉടനെ
ഞങ്ങള്‍ സി.ഒ.വിനെ സെറ്റില്‍ വിളിച്ചു. അഞ്ചുമണിക്കുള്ളില് തന്നെ ലക്ഷ്യ
സ്ഥാനത്ത് എത്തണമെന്ന മറുപടിയും കിട്ടി.
ഡ്രൈവര്മാരെല്ലാവരും ഒന്നിച്ചുചേരാന് സി.ഒ. വിന്റെ കല്പന
കിട്ടി. എല്ലാവരും എത്തിയപ്പോള്‍ സി.ഒ. പറഞ്ഞു. എല്ലാവരും അഞ്ച
മണിക്കുള്ളില്‍ നിര്‍ദ്ദിഷ്ട സ്ഥലത്തെത്തണമെന്ന്. ഇനിയും മുന്നു കി.മീ.
ദൂരം പോകണം. ഒരു പുഴയും കടക്കണം. എല്ലാം നിങ്ങളുടെ കൈയിലാണ്.
ഹെവി ഷെല്ലിങ്ങ് ആണ്. എന്തുപറയുന്നു സി.ഒ. ചോദിച്ചു. ഞങ്ങളെ
ല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു:
റ) 207. കം
“ എങ്ങനെയെങ്കിലും എത്താം സാര്‍”.
സി.ഒ. കുറച്ച് ഉപദേശങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. ഏതു വണ്ടിക്ക്
കേടുപറ്റിയാലും ഉടനെ അതുപേക്ഷിക്കുക; ആവശ മുള്ള സാധനങ്ങള്‍
എടുത്ത് മറ്റൊരു വണ്ടിയില്‍ കയറുക. ഇനിയെല്ലാം പാക്കുകാരുടെ
സ്ഥലമാണ്. അതുകൊണ്ട് റോഡിന്റെ ഓരങ്ങളിലെല്ലാം മൈനുകള്‍ കാണും.
അതിനാല്‍ ഏതു കാരണവശാലും വണ്ടി റോഡില്‍നിന്ന് കീഴ്പ്പോട്ടിറക്കരുത്.
ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍ ജീവിക്കുമെന്നു ണ്ടെങ്കില് മാത്രം കുടെ
എടുക്കുക. അല്ലെങ്കില്‍ അവരെ അവിടെത്തന്നെ ഉപേക്ഷിക്കുക. ഇത്
യുദ്ധമാണ്. എനിക്കുതന്നെ അപകടം പറ്റിയാലും നിങ്ങള്‍ അതുതന്നെ
ചെയ്യണം. ഒരിക്കലും പിന്‍വാങ്ങാന്‍ നോക്കരുത്. എങ്ങനെയും
നമ്മളുദ്ദേശിച്ച സ്ഥലത്തെത്തണം. എല്ലാവരും സി.ഒ. പറഞ്ഞത് ശരിവെച്ചു.
ഞങ്ങള്‍ അവിടെനിന്നും യാത്രയായി. കുറച്ചുദൂരം
സഞ്ചരിച്ചപ്പോഴേക്കും പുഴ കണ്ടു. ഈ പുഴ കടന്നുകഴിഞ്ഞാല്‍ പിന്നെ ഒരു
കി.മീ. മാത്രമേ ദുരമുള്ളൂ ഞങ്ങള്‍ക്കെത്തേണ്ട സ്ഥലത്തേയ്ക്ക്. മിക്ക
വണ്ടികളും കടന്നുകഴിഞ്ഞു. ഇനിയും കുറച്ചു വണ്ടികളെ പുഴ
കടക്കാനുള്ളു. നല്ല നിലാവെളിച്ചമുണ്ടായിരുന്നു. ഞങ്ങളുടെ സി.ഒ. അക്കരെ
ഒരു വെള്ളപട്ടയും കൈയ്യില്‍ കെട്ടി നില്ക്കുന്നതു കണ്ടു. എന്റെ മുന്നില്‍
ഇനിയും രണ്ടു വണ്ടികള്‍ പുഴ കടക്കാനുണ്ട്. അപ്പോഴാണ് അക്കരെ വളരെ
അടുത്തായി ഒരു ബോംബു പൊട്ടുന്ന ശബ്ദം കേട്ടത്. അതോടുകൂടി
സംഗതികള്‍ ചൂടുപിടിച്ചു. ഞാനും എന്റെ കൂുടെയുണ്ടായിരുന്ന
കുറച്ചാള്‍ക്കാരും വണ്ടിയില്‍ നിന്നും ചാടി ഓട്ടം തുടങ്ങി. അടുനത്തെല്ലാം
ഓപ്പണ്‍ ഗ്രാണ്ടാണ്. എവിടെ പോകണമെന്ന് ആലോചിച്ചില്ല. വണ്ടിയും വിട്ട്
ഒരു ഫര്‍ലോംഗ് ദൂരം ഓടി. എവിടെയെങ്കിലും കുഴികള്‍ കാണുമെന്നു
വിചാരിച്ചു. മുമ്പില്‍ പോയവര്‍ കുഴിച്ചുകാണുമല്ലേോ. എന്നാല്‍ എവിടെയും
കുഴികള്‍ കണ്ടില്ല.
ഞങ്ങള്‍ക്കറിയാം ഞങ്ങളുടെ മേല്‍ ഷെല്ലിങ്ങ് നടക്കുന്നുവെങ്കില്‍
അടുത്തെവിടെയെങ്കിലും ഒ.പി. കാണുമെന്ന്. ഞങ്ങളെ മുന്നില്‍ പോകാന്‍
വിടാത്തത് വലിയ കഷ്ടമാണ്. ഷെല്ലിങ്ങ് തീരാതെ ഒന്നും ചെയ്യാന്‍ പറ്റില്ല.
ഞാനും കുറച്ചാള്‍ക്കാരും കുഴിയൊന്നും കാണാതായപ്പോള്‍ വരുന്നതുവരട്ടെ
എന്നുകരുതി അവിടെ ഇരുന്നു. അപ്പോഴും ബോംബിങ്ങ് നടക്കുകയാണ്.
എവിടെയെല്ലാമോ വീഴുന്നു. എന്നാല്‍ വണ്ടികള്‍ക്ക് ഇതുവരെയും ഒന്നും
സംഭവിച്ചില്ല എന്നറിയാം. കാരണം ഷെല്ലിങ്ങ് ആയാല്‍ വണ്ടി കത്തിപ്പോകും.
ഞങ്ങളെല്ലാവരും പലതും ആലോചിക്കുകയായിരുന്നു. ഷെല്ലിങ്ങിന്റെ
ഇടയില്‍ കൂടെ വണ്ടി കൊണ്ടുപോയാലോ എന്ന് പലര്‍ക്കും തോന്നി.
അപ്പോഴാണ് ഞങ്ങളില്‍ ഒരാള്‍ പറഞ്ഞത് ദുരെ എവിടെയോ
വയര്‍ലെസ് സെറ്റില്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതായി. ഞങ്ങള്‍ ഇത്
ഉടനെ സി.ഒ.വിന് സിഗ്നല്‍ കൊടുത്ത് അറിയിച്ചു. കുറച്ചു നേരത്തിനുള്ളില്‍
സി.ഒ. അടുത്തെത്തി. ഞങ്ങള്‍ സംഗതി പറഞ്ഞു. അയാള്‍ ഉടനെത്തന്നെ
ഷക വാറ്റ്
കുറച്ചു കൈബോംബ്, എല്‍.എം.ജി. എന്നിവയെടുത്തു. ഞങ്ങള്‍
കുറച്ചാള്ക്കാര് സെറ്റില്‍ സംസാരിക്കുന്നതു കേട്ട സ്ഥലത്തേക്ക് നീങ്ങി.
കുറച്ചുദൂരം ചെന്നപ്പോള്‍ സംസാരിക്കുന്നത് നല്ലവണ്ണം കേള്‍ക്കാറായി.
ഞങ്ങള്‍ വളരെ കരുതലോടുകൂുടിയാണ് മുന്നോട്ടുപോയത്. കുറച്ചുകൂടെ
മുമ്പോട്ടുപോയി ആ സംസാരിക്കുന്നത് നമ്മുടെ ഒ.പി.യാണോ
അവരാണോ എന്നറിയണം. നമ്മുടെ ഒ.പി.യാകാന്‍ വഴിയില്ല എന്നറിയാം.
എന്നാലും സംശയം തീര്‍ക്കാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. അതിനാല്‍
ഒരാളെ മുമ്പോട്ടേക്ക് അയച്ചു. പോയ ആള് ഉടനെ തന്നെ തിരിച്ചുവന്ന്,
അത് പാക്കിസ്ഥാന്റെ ഒ.പി.യാണെന്നും അവര്‍ അടുത്തു കാണുന്ന
മരത്തിലാണ് ഇരിക്കുന്നതെന്നും പറഞ്ഞു; അവര്‍ ഏകദേശം എട്ടുപേരുണ്ട്.
ഇതറിഞ്ഞ തോടെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ധൈര്യമായി.
ഈ ഒ.പി.യെ തട്ടിക്കഴിഞ്ഞാല്‍ ഷെല്ലിങ്ങ് തന്നത്താന്‍ നില്ക്കും.
പിന്നെ ഞങ്ങള്‍ക്ക് എളുപ്പം പോകാം.
ഒരാളെ വണ്ടിനില്ക്കുന്ന ഭാഗത്തേക്കു അയച്ച്, കുറച്ചാള്‍ക്കാരെ
ക്കൂടി കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു. എല്ലാവരോടും സംഗതികള്‍
ഓര്‍മ്മപ്പെടുത്തി. അവരവര്‍ ചെയ്യേണ്ട പണികളും പറഞ്ഞു മനസ്സിലാക്കി.
എല്ലാവരും മരത്തിന്റെ നാലു ഭാഗവും വളഞ്ഞുനിന്നു. ഞങ്ങളുടെ സി.ഒ.
ആദ്യം അവരെ ലക്ഷ്യമാക്കി ഒരു റാണ്ട് ഫയര്‍ ചെയ്തു. അവര്‍ക്ക്
സംഗതി മനസ്സിലായിക്കാണും. നമ്മളെ ആരോ കണ്ടുപിടിച്ചിരിക്കുന്നു.
മരത്തില്‍ നിന്നും ഇറങ്ങുന്നതിന്റെ അടയാളമായി കൊമ്പുകള്‍ ആടുന്നത്
കണ്ടു. ആരോ ഞങ്ങളുടെ വലതുവശത്തായി ഓടി അടുക്കുന്നു. എന്റെ
കുടെയുള്ളവരോടു ഞാന്‍ പറഞ്ഞു. അടുത്തുവരട്ടെ വെറുതെ റരണ്ട്
കളയണ്ട. അപ്പോഴേക്കും അടുത്തുതന്നെ ഒരു നിഴല്‍ കണ്ടു. അതോടെ
എന്റെ തോക്കില്‍നിന്നും നിറയൊഴിഞ്ഞു. ഒപ്പം മറ്റുള്ളവരുടേതില്‍ നിന്നും
കുറച്ച് ഉണ്ടകള്‍ പുറപ്പെട്ടു. ഓടിവന്ന നിഴല്‍ 'ഹള്ളാ” എന്നു വിളിച്ചു
കൊണ്ടു നിലംപതിച്ചു. അതിനുശേഷം കുറച്ചു നിശബ്ദത പരന്നു. സി.ഒ.
പറയുന്നതുകേട്ടു:
" ആയുധംവെച്ചു കീഴടങ്ങുക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് എല്ലാവരേ
യും കൊല്ലേണ്ടിവരും”.
വീണ്ടും നിശ്ശൂബ്ദത പരന്നു. മറുവശത്തു നിറയൊഴിക്കുന്ന
ശബ്ദം കേട്ടു. അതോടെ ഞങ്ങള്‍ പതുക്കെപ്പതുക്കെ മുമ്പോട്ടു നീങ്ങാന്‍
തുടങ്ങി. കുറച്ചടു പ്പോള്‍ മരത്തിലും മരത്തിന്റെ ചുവട്ടിലുമായി
എന്തുചെയ്യണം എന്നറിയാതെ നില്ക്കുന്ന അഞ്ചു ഭടന്മാരെയാണ് കണ്ടത്.
സി.ഒ. മറുവശത്തു നിന്ന് ഗര്‍ജ്ജിക്കുന്നതു കേട്ടു:
“കൈ മേല്‍പ്പോട്ടു പൊക്കി നടക്കുക”.
അഞ്ചു പേരും കൊന്നുകളയുമോ എന്ന പേടിയോടുകുടി
കൈയും മേല്‍പ്പോട്ടു പൊക്കി മുന്നില്‍ നടന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും
ഞങ്ങളുടെ ആള്ക്കാര് അവരെ വളയുന്നതുകണ്ടു. ഞങ്ങളും
പോ.
അവരോടടുത്തു. അപ്പോഴതാ ഒരുത്തന് മരച്ചുവട്ടില്‍ നിന്നും ഓടുന്നു.
സി.ഒ. തിരിഞ്ഞതും നിറയൊഴിച്ചതും ഒപ്പമായിരുന്നു. അവന് ഭയങ്കര
നിലവിളിയോടെ നിലംപതിച്ചു. ഇങ്ങോട്ടു തിരഞ്ഞ സി.ഒ. ദേഷ ത്തോടെ
പറഞ്ഞു :
“എല്ലാവരേയും ഷൂട്ട് ചെയ്യു”. ടം
ഇരുട്ടത്ത് ആളുടെ മുഖം കാണാന്‍ കഴിഞ്ഞില്ല. വാക്കുകളുടെ
ചൂടുകൊണ്ട് അയാള്‍ കത്തിജ്വലിക്കുകയാണെന്ന് മനസ്സിലാക്കാന്‍
കഴിഞ്ഞു. സി.ഒ. പറഞ്ഞുതീരും മുമ്പായി തന്നെ ഞങ്ങളില്‍ ഒരുത്തന്
അവരുടെ നേരെ നിറയൊഴിച്ചു. ഒരാള്‍ വീണുപിടഞ്ഞു. ബാക്കിയുള്ളവര്‍
കരഞ്ഞുകൊണ്ട് “ഞങ്ങളെ കൊല്ലരുതേ” എന്നു വിലപിച്ചു. അത്
അധികനേരം തുടര്‍ന്നില്ല. “അയ്യോ അമ്മേ” എന്ന നിലവിളിയോടെ അവര്‍
നിലംപതിച്ചുകഴിഞ്ഞു. ഇതുകണ്ടപ്പോള്‍ എന്റെ കൈ ചലിക്കാന്‍
മറന്നുപോയി. എന്റെ ശരീരം തരിച്ചു. കണ്ണില്‍ വെള്ളം നിറഞ്ഞു. എന്നെ
തൊട്ടുവിളിക്കുന്നതുകേട്ടു. അപ്പോഴാണ് ഒരു ഞെട്ടലില്‍ നിന്നും
ഞാനുണര്‍ന്നത്.
അപ്പോഴും ഒന്നുരണ്ടുപേര് ഞരങ്ങുന്നതു കേട്ടു. എനിക്കുതോന്നി
എന്തിനാണ് ഇവര്‍ ഇങ്ങനെ നരകിക്കുന്നതെന്ന്. ഇനിയേതായാലും ഇവര്‍
ജീവിക്കില്ല. ഇവര്‍ പെട്ടെന്നു മരിച്ചെങ്കില്‍ ! ഞാന്‍ അവരുടെ അടുത്തു
ചെന്നു. ഒരുത്തന് വയറ്റിലടിച്ച റൌണ്ടില്‍ പൊത്തിപ്പിടിച്ച് ശ്വാസം
കഴിക്കാന്‍ വയ്യാതെ ഞരങ്ങുന്നു. അവന്റെ നെറ്റിയില്‍ തോക്കുവെച്ച് ഞാന്‍
നിറയൊഴിച്ചു. ഒന്നുപിടയുന്നതു കണ്ടു. പിന്നെ അനക്കം നിന്നു. പിടഞ്ഞു
വലിച്ചു മരിക്കുന്നതിനെക്കാളും നല്ലതാണ് പെട്ടെന്നു ജീവന് പോകുന്നത്.
കുറച്ചു നേരത്തിനുള്ളില്‍ എല്ലാം ശാന്തമായി. ഷെല്ലിങ്ങ് നിലച്ചു.
ഒ.പി. പോയതോടെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതായി. ഞങ്ങളുടെ
യാത്ര തുടര്‍ന്നു. ഞങ്ങള്‍ക്ക് എത്തേണ്ട സ്ഥലത്തേക്ക് ഇനിയും കുറച്ചു
ദൂരമേയുള്ളൂ. ഞങ്ങള്‍ പിന്നിട്ടുകൊണ്ടിരുന്ന ഗ്രാമങ്ങളില്‍, വീടുകളും
മരങ്ങളും കത്തിക്കൊണ്ടിരുന്നു; വൈയ്ക്കോലും കരിമ്പിന്കാടുകളും
ചണക്കാടുകളും കത്തി ചുവന്ന ജ്വാലകള്‍ ഉയര്‍ത്തി. പുഴക്കരയില്‍
വണ്ടികേടായതിനുശേഷം അഞ്ചര മണിക്ക് ഞങ്ങള്‍ യാതൊരു കുഴപ്പവും
കൂടാതെ ഉദ്ദേശിച്ച സ്ഥലത്തെത്തി.
നേരം വെളുക്കാറായി. വെളിച്ചം നല്ലവണ്ണം പരന്നു. അപ്പോഴാണ്
ഞങ്ങളറിയുന്നത് ഞങ്ങള്‍ പാക്കിസ്ഥാനില്‍ രണ്ടു കി.മീ. ഉള്ളിലാണെന്ന്.
ഒരു പരന്ന തുറന്ന ഭൂമി. ഒരു മരവും ഇല്ല. എയര്‍ അറ്റാക്കില്‍ നിന്ന്
രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.
ഞങ്ങള്‍ എത്തി കുറച്ചുനേരമായപ്പോഴേക്കും ഗണ്ണുകളെല്ലാം
തയ്യാറായി.
ഇന്നലെ ഈണുകഴിച്ചതാണ്. ഇപ്പോള്‍ ഞങ്ങളുടെ കൈയില്‍
ആഹാരമൊന്നും ഇല്ല. ചായയുണ്ടാക്കാന്‍ കൂടി ഒന്നുമില്ല. സുമാര്‍ ഏഴു
രക വ്ാമറ്റി്
മണിയായപ്പോള്‍ അവരുടെ വിമാനം വന്നു. ഞങ്ങളെ കണ്ടില്ലെന്നു
തോന്നുന്നു. ചില ഭാഗത്തെല്ലാം അറ്റാക്ക് ചെയ്തു. ഞങ്ങളെ ഒന്നും
ചെയ്തില്ല.
എട്ടുമണിയായപ്പോള്‍ ഞങ്ങളുടെ 850 പി. മാത്രം മുമ്പിലുള്ള
പാര്‍ട്ടിയില്‍ ചേരാന്‍ ഓര്‍ഡര്‍ കിട്ടി. ഞങ്ങള്‍ പോകേണ്ട സ്ഥലമെല്ലാം
സി.ഒ.വില്‍ നിന്നും മനസ്സിലാക്കി. ആറു കി.മീ. സഞ്ചരിച്ചാല്‍ ഞങ്ങളുടെ
പാര്‍ട്ടിയെ കണ്ടുമുട്ടും. എന്റെ വണ്ടിയും എട്ടാള് ക്കാരും പോകാന്‍
തയ്യാറായി. പോകേണ്ടത് ഞങ്ങള്‍ക്ക് പരിചയമില്ലാത്ത വഴിയിലൂടെയാണ്.
വഴികാട്ടിയായി ഒരു മാപ്പു മാത്രമേയുള്ളൂ. എല്ലാവര്ക്കും കുറച്ചു ധൈര്യ
മുണ്ടായിരുന്നു. ഞങ്ങളുടെ ജവാന്മാര് മുമ്പില്‍ പോയിട്ടുണ്ടല്ലോ. പിന്നാലെ
പോകാന്‍ എന്തിനു പേടിക്കണം !
ഞങ്ങള്‍ പുറപ്പെട്ട് അരമണിക്കൂര്‍ ആയിക്കാണും. വഴി
ശരിയല്ലാത്തതുകൊണ്ട് വളരെ പതുക്കെയാണ് യാത്ര. മൈനുകള്‍
ഉണ്ടാകുമോ എന്ന സംശയവും ഉണ്ടായിരുന്നു. തണുപ്പു സമയമായതു
കൊണ്ട് തീരെ വെയിലില്ല. സന്ധ്യയ്ക്കുള്ള ഇരുട്ടുമുണ്ട്.
ഏകദേശം ഒരു കി.മീ. ദുരം സഞ്ചരിച്ചുകാണും. മുമ്പില്‍
“സര്ക്കണ്ടാ' എന്ന പുല്‍ക്കാടാണ്. ഈ ജാതി പുല്ലിന് ഏകദേശം ഏഴടി
പൊക്കം കാണും. ഇത്തരം പുല്ക്കാട്ടിന്നിടയിലൂടെ ആര്‍ക്കും നടക്കാന്‍
കഴിയില്ല. അതിന്റെ ഇലകള്‍ക്ക് കത്തിയുടെ ഒരവും മൂര്‍ച്ചയുമുണ്ട്. ഒരാള്‍
വണ്ടിയില്‍ നിന്നും ഇറങ്ങി. പുല്ക്കാട്ടിന്നിടയില് വഴിയുണ്ടോ എന്നു
നോക്കി. മുമ്പില്‍ പോയ നമ്മുടെ ജവാന്മാര് വഴിയുണ്ടാക്കിക്കാണുമമല്ലോ.
മാപ്പില്‍ നോക്കിയപ്പോള്‍ ഈ പുല്‍ക്കാട് ഞങ്ങളുടെ ക്യാമ്പില്‍ നിന്നും
മുന്നു കി.മീ. ദൂരത്താണെന്നു കണ്ടു.
വഴി തിരഞ്ഞുപോയ ആള് തിരിച്ചുവന്ന് ഒരു വഴിയുണ്ടെന്നു
പറഞ്ഞു. ഇപ്പോള്‍ ഉണ്ടാക്കിയതാണ്.
നടുക്കാട്ടില്‍ ഗറില്ലകള്‍ ആക്രമിച്ചാലോ എന്ന പേടിയുണ്ടായി
രുന്നു. അതിനാല്‍ ഞങ്ങള്‍ എല്ലാവരും തോക്കുകള്‍ നിറച്ചുവെച്ചു. ആര്
വണ്ടി തടുത്താലും നമ്മുടെ ആളല്ല എന്നുകണ്ടാല്‍ ഷൂട്ട് ചെയ്യുക.
അതായിരുന്നു ഞങ്ങളുടെ പ്ലാന്‍.
കാടിന്റെയുള്ളില് വഴി വളരെ മോശമായിരുന്നതിനാല്‍ വണ്ടി
വളരെ കഷ്ടപ്പെട്ടു നീങ്ങിക്കൊണ്ടിരുന്നു. ഒരു കി.മീ. സഞ്ചരിച്ചുകാണും.
പെട്ടെന്ന് തൊട്ടുമുമ്പില്‍ തന്നെ ഒരു ബോംബ് പൊട്ടിത്തെറിച്ചു. ഉണങ്ങിയ
പുല്ലിന് അതിവേഗം തീപിടിച്ചു. ഉടനെ ഞങ്ങളെല്ലാവരും വണ്ടിയില്‍നിന്നു
ചാടി. ഞാന്‍ ചാടുന്നതിനിടയില്‍ ഷെല്ലിങ്ങാണെന്നു വിളിച്ചുപറഞ്ഞു.
പാക്കിസ്ഥാന്റെ ഒ.പി. അടുത്തെവിടെയോ ഉണ്ടെന്ന് ഞങ്ങള്‍ക്ക്
മനസ്സിലായി. അല്ലാതെ ഞങ്ങളെ ഫയര്‍ ചെയ്യാന്‍ പറ്റില്ല. അപ്പോള്‍
അവരുടെ ലക്ഷ്യം ഞങ്ങളുടെ വണ്ടിയായിരിക്കും. ഞങ്ങള്‍ക്ക്
വണ്ടിവിടാന്‍ പറ്റില്ലെന്നായി. അപ്പോഴേക്കും ഒരു ബോംബുകൂടി ഞങ്ങളുടെ
വളരെ അടുത്തുവന്നു വീഴുന്ന ശബ്ദം കേട്ടു. ഉടനെ ഞങ്ങളെല്ലാവരും,
ഖണ് മാപ്ല
നിലത്തുകിടന്നു. ബോബ് പൊട്ടിത്തെറിച്ചു. ഞങ്ങളുടെ വണ്ടിക്ക് ഒന്നും
പറ്റിയില്ല. ഇനി അവിടെ നില്‍ക്കുന്നത് പന്തിയല്ല. ഞാന്‍ അവരോടു
വിളിച്ചുപറഞ്ഞു:
“നിങ്ങള്‍ മുമ്പില്‍ നടക്കുക. ഞാന്‍ വണ്ടിയും കൊണ്ടുവരാം.”
അവര്‍ക്ക് നില്ക്കുന്ന വണ്ടിയെ മാത്രമേ ടാര്‍ജറ്റ് ചെയ്യാന്‍ കഴിയു.
ഓടുന്ന വണ്ടിയെ ഒന്നും ചെയ്യാന്‍ പറ്റില്ല.
ഞാന്‍ വണ്ടിയെടുത്ത് കുറച്ചുദൂരം നീങ്ങി. പക്ഷെ അപ്പോഴേക്കും
ഷെല്ലിങ്ങ് ഭയങ്കരമായി. ഇനി ഒരടി നീങ്ങാന്‍ കഴിയില്ല. മുമ്പില്‍ നടന്നവര്‍
ഓടിയടുത്തു. അവര്‍ വണ്ടിയില്‍ നിന്നും വയര്‍ലെസ്സ് സെറ്റ് മാത്രം
എടുത്തു. ഞാന്‍ കിടന്നുകൊണ്ടുതന്നെ വണ്ടി ഓരത്തേയ്ക്കു മാറ്റി.
തോക്കുമാത്രം എടുത്ത് വണ്ടിയില്‍നിന്നും ചാടി പുല്ലിനുള്ളിലേക്ക്
നുഴഞ്ഞുകയറി. കുറച്ചുദുരം ഇഴയുമ്പോഴേക്കും കാലിലും കൈയിലും
മുഖത്തും പുല്ലിന്റെ കത്തിപോലുള്ള ഇലതട്ടി രക്തം വരാന്‍ തുടങ്ങി.
ഒരു ഫര്‍ലോങ്ങ് ദൂരം കാല്‍മുട്ടില്‍ ഇഴഞ്ഞ് സഞ്ചരിച്ചു. എനിക്ക് ഇനി
നീങ്ങാന്‍ വയ്യാത്ത നിലയായി.
കിടന്നകിടപ്പില്‍ തന്നെ മേല്‍പ്പോട്ടുനോക്കി ; വല്ല പുകയും
കാണുന്നുണ്ടോ എന്നറിയാന്‍. വണ്ടിക്കു തീപിടിച്ചിട്ടുണ്ടെങ്കില്‍ പുക
കാണുമല്ലോ. പുകയൊന്നും കണ്ടില്ല.
ഞാന്‍ കിടന്നുകൊണ്ടുതന്നെ, ആരെങ്കിലും അടുത്തുണ്ടോ
എന്നറിയാന്‍ വിളിച്ചുനോക്കി. ആരും വിളികേട്ടില്ല. ഏകദേശം അരമണി
ക്കൂര്‍ കഴിഞ്ഞുകാണും. എന്റെ കൈയിലും കാലിലും മുഖത്തുമെല്ലാം
ചോരത്തുള്ളികള്‍ മുത്തിട്ടു നില്ക്കുന്നു. ഇലതട്ടിയ സ്ഥലമെല്ലാം
എരിയുന്നുണ്ടായിരുന്നു. ആ സമയത്ത് എരിച്ചില്‍ സാരമായി തോന്നിയില്ല.
കാരണം എന്റെ ചിന്തയെല്ലാം എന്റെ സഹപ്രവര്‍ത്തകരെ കുറിച്ചായിരുന്നു.
ആരെങ്കിലും വഴിതെറ്റി എവിടെയെങ്കിലും പോയാലോ എന്നായിരുന്നു
എന്റെ പേടി. വണ്ടി ഏതു ഭാഗത്താണ് കിടക്കുന്നതെന്ന് നിശ്ചയമില്ല.
എന്നാലും വണ്ടി കണ്ടുപിടിക്കാം എന്ന ധൈര്യമുണ്ട്.
കുറെ കഴിഞ്ഞപ്പോള്‍ രംഗം ശാന്തമായി. ഇനി ഷെല്ലിങ്ങ്
ഉണ്ടാകില്ലെന്നു തോന്നിയപ്പോള്‍ ഞാന്‍ എണീറ്റ് വഴിതെരഞ്ഞു നടന്നു.
വണ്ടിയെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഞാന്‍ പതുക്കെ ഞങ്ങളുടെ
ആള്‍ക്കാരെ മലയാളത്തില്‍ വിളിച്ചു കൊണ്ടിരുന്നു. മലയാളത്തില്‍
സംസാരിച്ചാല്‍ ശത്രുക്കള്‍ക്ക് മനസ്സിലാകില്ലല്ലേോ
കുറച്ചുദൂരം ചെന്നപ്പോള്‍ അപരിചിതനായ ഒരുത്തനെ കണ്ടുമുട്ടി.
എനിക്കാകെ പേടിയായി. ചിലപ്പോള്‍ പാക്കിസ്ഥാന്റെ ആളായിരിക്കും. ഷൂട്ട്
ചെയ്താലോ എന്ന പേടിയാണ്. അവന്റെ സ്ഥിതിയും അതുതന്നെയായി
രുന്നു എന്ന് മുഖഭാവം അറിയിച്ചു. ഞാന്‍ ഉടനെ ലൈന്‍ പൊസിഷന്‍
ആയി തോക്കുചൂണ്ടി. നിറയൊഴിക്കുന്നതിനു മുമ്പായി പറയേണ്ട
പാസ് വേഡ് പറഞ്ഞു. അവനും അതേനിലയില്‍ നിന്നുകൊണ്ട്
മറുപടിക്കുള്ള പാസ് വേഡ് പറഞ്ഞു. ഞാന്‍ തോക്ക് താഴ്ത്തി
അടുത്തുചെന്നു. അവനും തോക്കു താഴ്ത്തി എന്റെ അടുത്തേക്കുവന്നു.
എനിക്കപ്പോഴും പേടി വിട്ടുമാറിയിരുന്നില്ല. ചിലപ്പോള്‍ പാക്കിസ്ഥാനി
യായിരിക്കുമോ ? അടുത്തുചെന്നതിനുശേഷമായിരിക്കുമോ വല്ലതും
ചെയ്യുന്നത് ? ഇതായിരുന്നു പേടി.
അവന്റെ വിവരങ്ങളെല്ലാം ഞാന്‍ കേട്ടറിഞ്ഞു. അവന് പഞ്ചാബ്
റെജിമെന്റിലാണ്. ഇന്നലെ അഡ്വാന്‍സ് പാര്‍ട്ടിയില്‍ യുദ്ധം ചെയ്യുമ്പോള്‍
കാലില്‍ അടിപെട്ടു നടക്കാന്‍ പറ്റാതായി. അവനെ അവിടെത്തന്നെ വിട്ട്
കമ്പനി അഡ്വാന്‍സ് ചെയ്തു. ഇപ്പോള്‍ അവന് കമ്പനിയിലേക്ക്
പോകുകയാണ്. അപ്പോഴാണ് എന്നെ കണ്ടുമുട്ടിയത്.
ഞാന്‍ അവനെയും കുൂട്ടിനടന്നു. ഞങ്ങള്‍ റോഡില്‍ വന്നെത്തി.
എന്റെ വണ്ടി നില്‍ക്കുന്നത് ഏതു ഭാഗത്താണെന്ന് അറിയില്ല. ഞാന്‍
കൂട്ടുകാരെ വിളിച്ചുനോക്കി. ആരും തന്നെ വിളികേട്ടില്ല. എന്റെ കൈയില്‍
മാപ്പ് ഇല്ലായിരുന്നു. എന്നാലും ഒരു ലക്ഷ്യം വെച്ച് നേരെ മേലോട്ടു നടന്നു.
കുറച്ചകലെ വണ്ടി നില്ക്കുന്നതു കണ്ടു. വണ്ടിയുടെ അടുക്കല്‍ ഒന്നുരണ്ട്
ആള്‍ക്കാരുമുണ്ട്. എനിക്ക് നല്ല ധൈര്യമായി. നല്ലകാലം ! എന്റെ വണ്ടിക്ക്
ഒന്നും സംഭവിച്ചിട്ടില്ല.
മൂന്നു പേരാണ് വണ്ടിയുടെ അടുത്തുണ്ടായിരുന്നത്. ഇനിയും
നാലുപേരെ കാണണം. എവിടെ തെരയും ? വണ്ടിയുടെ ഹോണ്‍
അടിക്കാമെന്നുവെച്ചാല് അതും പറ്റില്ല. ഞങ്ങളില്‍ ഒരാള്‍ മെല്ലെ ഒരു
വിസിലടിച്ചു, ആരെങ്കിലും വഴിതെറ്റി നടക്കുകയാണെങ്കില്‍ ഇവിടെ
എത്തട്ടെ എന്ന ഉദ്യേശത്തില്‍. അങ്ങനെ കുറച്ചുനേരം കഴിഞ്ഞു.
അപ്പോഴാണ് പുല്ലും കത്തിനാവുള്ള ഇലയും കൂട്ടാക്കാതെ ഞങ്ങളുടെ
പാര്‍ട്ടിയില്‍പ്പെട്ട ഒരിള് ഓടിവരുന്നതു കണ്ടത്. അപ്പോള്‍ത്തന്നെ
ഞങ്ങള്‍ക്കു മനസ്സിലായി ആര്‍ക്കോ എന്തോ പറ്റിയിട്ടുണ്ടെന്ന്.
ഓടിവന്നവന് കിതപ്പോടെ പറഞ്ഞു :
“ തോമസ്സിനു ഷെല്ലുതട്ടി. കുറച്ചു സീരിയസ്സാണ്”.
അതുകേട്ടപ്പോള്‍ തന്നെ എന്റെ മനസ്സ് അസഹ്യമായി വ്യസനിച്ചു.
തോമസ്സ് ലീവു കഴിഞ്ഞു വന്നതേയുള്ളൂ. അവന്റെ വിവിഹം കഴിഞ്ഞ്
എട്ടു വര്‍ഷമായി. വര്‍ഷങ്ങള്‍ക്കുശേഷം, അനേകം ചികിത്സകള്‍ക്കും
തീര്ത്ഥയാത്രാടനത്തിനും ശേഷം, അവന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കുക
യാണ്. അതാലോചിച്ചപ്പോഴാണ് മനസ്സ് നീറിപ്പിടഞ്ഞത്.
വണ്ടിയുടെ അടുക്കല്‍ ഒരാളെ നിര്‍ത്തി ഞാനും കൂട്ടുകാരും ഓടി,
അവന് പരുക്കേറ്റ് കിടക്കുന്ന സ്ഥലത്തേയ്ക്ക്. ഞങ്ങള്‍ വിചാരിച്ചതിലും
ഗുരുതരമായിരുന്നു പരുക്ക്. ഞങ്ങള്‍ അടുത്തെത്തുമ്പോഴേക്കും ചോര
വളരെയധികം പോയ്ക്കഴിഞ്ഞിരുന്നു. ചോരയില്‍ മുങ്ങിക്കിടക്കുന്ന
ശരീരത്തില്‍ എവിടെയാണ് പരുക്കേറ്റതെന്നറിഞ്ഞില്ല. കണ്ടപ്പോൾതന്നെ
മനസ്സിലായി ഹെവി ഷെല്ലിങ്ങാണെന്ന്. ജീവിക്കുന്ന കാര്യം കഷ്ടമാണ്.
ജ്യൂണ് യ ക്
ഞങ്ങളെ കണ്ടപ്പോള്‍ തോമസ് എന്തോ സംസാരിക്കാന്‍
ചുണ്ടനക്കി. പക്ഷേ ശബ്ദം പുറത്തുവന്നില്ല. അവന്റെ കണ്ണുകളില്‍
അസാധാരണമായ ഭാവം നിറഞ്ഞുനിന്നു. മരണം തീര്‍ച്ചയാണെന്ന്
ബോദ്ധ്യപ്പെട്ടവന്റെ ദയനീയതയായിരിക്കാം. ഞാനധികനേരം ആ
കണ്ണുകളിലേക്കു നോക്കിയില്ല. ഞാന്‍ അടുത്തുചെന്ന് അവനെ
സമാധാനപ്പെടുത്തി.
"തോമസ്സ്, ഇതൊന്നും സാരമില്ല. ഇതെല്ലാം വേഗം ശരിയാകും.”
കൂടെയുള്ളവരോട് എന്തുചെയ്യാന്‍ കഴിയും എന്നു ചോദിച്ചു.
എടുത്തുകൊണ്ടുപോകാം എന്നവര്‍ പറഞ്ഞു. ഏതായാലും ഞങ്ങള്‍ക്ക്
ക്യാമ്പിലേക്ക് തിരിച്ചുപോകാന്‍ പറ്റില്ല. മുമ്പോട്ടുതന്നെ പോകണം.
ഒ.പി. ക്കാരെ കണ്ടതിനുശേഷമേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. ഫസ്റ്റ്
എയ്ഡ് ചെയ്യാമെന്നു വിചാരിച്ചാല്‍ അതീവ ഗുരുതരാവസ്ഥയിലാണ്
തോമസ്സ്. തോമസ്സിനെ എത്രയും വേഗം ഫസ്റ്റ് എയ്ഡ് പാര്‍ട്ടിയില്‍
എത്തിക്കണം. അതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.
തോമസ്സിനെ തൂക്കിയെടുത്തു കൊണ്ടുപോകാം എന്നു
തീരുമാനിച്ചു. എല്ലാവരും ചേര്‍ന്നു തൂക്കിയാല്‍ പറ്റില്ല. ആദ്യം ഒരുത്തന്
തോളില്‍ തൂക്കിനടന്നു. പക്ഷെ കുറച്ചു ചെന്നപ്പോഴേയ്ക്കും തോമസ്സ്
വെള്ളം ആവശ്യപ്പെട്ടുതുടങ്ങി. വെള്ളം വണ്ടിയിലാണ്. വണ്ടിയുടെ
അടുക്കല്‍ പോയേ വെള്ളം കൊടുക്കാന്‍ പറ്റൂ. തോമസ്സിനെ
വേറൊരുത്തന് മാറ്റിയെടുത്തു. കുറച്ചു ചെന്നപ്പോഴേയ്ക്കും ഞങ്ങളുടെ
വസ്ത്രങ്ങളെല്ലാം ചോരയില്‍ കുതിര്‍ന്നു. വെള്ളം കേട്ടുകൊണ്ടിരുന്ന ആള്
പെട്ടെന്ന് നിശ്ശൂബ്ദനായി. എന്റെ മനസ്സില്‍ പെട്ടെന്ന് വേദന കടിച്ചുപിടിച്ചു.
ഞാന്‍ അവനെ കീഴ്പ്പോട്ടു കിടത്താന്‍ പറഞ്ഞു. മൂക്കില്‍
കൈവെച്ചു നോക്കി. പാവം ! എന്നെന്നേക്കുമായി അവന്റെ ശ്വാസം
നിലച്ചുപോയി. ഞാനറിയാതെ എന്റെ കണ്ണില്‍നിന്നും രണ്ടുതുള്ളി കണ്ണീര്
ഇറ്റുവീണു. അപ്പോള്‍ ഞാന്‍, അച്ഛനെ കാണാന്‍ കഴിയാത്ത, ജനിക്കാന്‍
പോകുന്ന ഭാഗ്യം കെട്ട കുട്ടിയെ കുറിച്ചോര്‍ത്തു. ആരുടെ കാലക്കേടാ
ണാവോ ? ഇനിയെന്തായിരിക്കും ആ പെണ്ണിന്റെ സ്ഥിതി ? ഹോ !
നാട്ടുകാരും വീട്ടുകാരും പറയുന്ന അപവാദങ്ങള്‍.
ഇനി തോമസ്സിനെ തൂക്കിക്കൊണ്ടുപോകുന്നതില് അര്‍ത്ഥമില്ല.
ഇവിടെ വിടുകയേ രക്ഷയുള്ളൂ. അവന്റെ പക്കലുള്ള സാധനങ്ങളെല്ലാം
എടുത്തു. എന്നിട്ട് ഒരു ഭാഗത്തേക്കു ചരിച്ചുകിടത്തി. അവസാനമായി
ഞാന്‍ എന്റെ മനസ്സില്‍ മന്ത്രിച്ചു. നിനക്കുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയില്ല
തോമസ്സ്. ഒന്നും ചെയ്യാന്‍ പറ്റാത്ത നിലയിലായിരുന്നു. എന്നോടു ക്ഷമിക്കു.
കുറച്ചുനേരം മുമ്പ് എട്ടുപേരെയും കൊണ്ടുവന്നു. ഒരുത്തനെ
നഷ്ടപ്പെട്ടു. ഒരുത്തനെ കിട്ടി. വീണ്ടും എട്ടുപേരെയും കൊണ്ട് വണ്ടി
നീങ്ങിത്തുടങ്ങി. ഒമ്പതുമണിയോടെ ഞങ്ങള്‍ പാര്‍ട്ടിയുടെ കൂടെയെത്തി.
മുമ്പില്‍ പോയവര്‍ സാധനങ്ങളെല്ലാം വഴിയിലിട്ടിരിക്കുകയായിരുന്നു.
അതെടുക്കാന്‍ കുറച്ചുപേരെ പറഞ്ഞയച്ചു.
റാമ്ഃറ്റിവ്
ഞങ്ങള്‍ തോമസ്സിന്റെ കാര്യം പറഞ്ഞു. പക്ഷെ ആ സമയത്ത്
ആരും അത് കേള്‍ക്കാനുള്ള നിലയിലല്ലായിരുന്നു. കാരണം ഞങ്ങള്‍
നില്ക്കുന്ന സ്ഥലം കുറച്ചുമുമ്പ് പിടിച്ചതേയുള്ളൂ. അവിടെ എന്തെല്ലാം
അപകടങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് എത്രയും വേഗം
ഡിഫെന്‍സ് ഉണ്ടാക്കണം. ഞങ്ങള്‍ കുറച്ചാള്ക്കാര് കുഴികുഴിച്ചുതുടങ്ങി.
വണ്ടി ഇന്ന് അവിടെത്തന്നെ നിര്‍ത്തണം. അതുകൊണ്ട് വണ്ടിനിര്ത്താനും
കുഴിക്കണം.
ണു കിട്ടിയിട്ട് ഒരുദിവസം കഴിഞ്ഞു. വല്ലാതെ വിശക്കുന്നുണ്ടാ
യിരുന്നു. എന്തുചെയ്യാം ? ഇത് അവരുടെ സ്ഥലമാണ്. അതുകൊണ്ട് എന്തും
സംഭവിക്കാം. ആദ്യമായി ജീവന് രക്ഷിക്കാനുള്ള ഏര്‍പ്പാടുകളാണ്
ചെയ്യേണ്ടത്.
ഒരുമണിയാകുമ്പോഴേക്കും അവരുടെ വിമാനം മുന്നു പ്രാവശ്യം
വന്നു. അവരുടെ സ്ഥലം പിടിച്ചതിനു പ്രതികാരമായി ഉഗ്രമായി ആക്രമണം
നടത്തി. എവിടെയെല്ലാമോ പൊട്ടിത്തെറിക്കുന്നതു കേട്ടു. തീപിടിച്ചു
പുകയുയരുന്നതും കണ്ടു. ഞങ്ങള്‍ ഇരിക്കുന്നത് ഒരു ഗ്രാമത്തിന്റെ
ഓരത്തായതുകൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഒരു
മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ഡിഫെന്‍സ് എല്ലാം തീര്‍ത്തു. ഇനി മൂന്നു
ദിവസത്തേക്ക് അഡ്വാന്‍സ് ചെയ്യില്ല എന്നറിഞ്ഞു.
രണ്ടു മണിയായിക്കാണും. ഞങ്ങളുടെ ഒ.പി.ക്ക് 25 ബി.ആര്.ഡി.
യില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓര്‍ഡര്‍ കിട്ടി. 26 ബി.ആര്.ഡി. പിന്നിലാണ്.
സുമാര്‍ പതിനാല് കി.മീ. പിന്നില്‍. ഞങ്ങള്‍ ഉടനെ പുറപ്പെട്ടു. മൂന്നു മണിക്ക്
ബി.ആര്.ഡി.യില്‍ എത്തി. ഉടനെ ഞങ്ങള്‍ 9 ജി.യില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍
അവിടെനിന്നും ഓര്‍ഡര്‍ കിട്ടി. 9ജി. ഇരിക്കുന്ന സ്ഥലം ഇനിയും
അഡ്വാന്‍സ് ആയിട്ടില്ല. മുന്നു ദിവസമായി പ്രയത്നിക്കുകയാണ്. മുന്നില്‍
കടക്കാന്‍ സാധിക്കുന്നില്ല. ഇന്നു കാലത്തുമുതല്‍ ഭയങ്കര യുദ്ധം
നടക്കുകയാണ്. ഇന്നു രാത്രി 9 ജി. അഡ്വാന്സാകും എന്നു
പ്രതീക്ഷിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഉടനെ അവിടേക്ക് പുറപ്പെട്ടു. 9 ജി.
ഇരിക്കുന്ന സ്ഥലം ഞങ്ങള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ റേഡിയോ
ഫ്രീക്വന്‍സി തന്നിട്ടുണ്ട്. ഞങ്ങള്‍ ഉടനെ വിളിച്ചുചോദിച്ചു. സ്ഥലമേതാ
ണെന്ന് ഞങ്ങള്‍ക്കു മറുപടി കിട്ടി :
" ഇപ്പോള്‍ വണ്ടിയില്‍ വരാന്‍ കഷ്ടമാണ്. എയര്‍ അറ്റാക്ക് ശക്ത
മായി നടക്കുകയാണ്.”
പക്ഷെ ഞങ്ങള്‍ പറഞ്ഞു:
" എങ്ങനെയെങ്കിലും എത്താം സാര്‍. സാരമില്ല. ഫോണ്‍ വരു
മ്പോള്‍ മാത്രം പറഞ്ഞാല്‍ മതി.”
ഇത് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. എല്ലാവര്ക്കും വേണ്ട നിര്‍ദ്ദേശ
ങ്ങള് കൊടുത്തു.
മുമ്പിലെ പുഴകടന്ന് ഒരു കി.മീ. നീങ്ങിക്കാണും. എന്റെ
ജൂണ്‍ മററു
വണ്ടിയുടെ മുകളില്‍ ഒരു പ്ലെയിന്‍ വരുന്നതു കണ്ടു. ഏതാ പ്ലെയിനെന്ന്
ഞാന്‍ സെറ്റില്‍ വിളിച്ചുചോദിച്ചു. പേടിക്കാനില്ലെന്നും അതു നമ്മുടെ
പ്ലെയിനാണെന്നും മറുപടി കിട്ടി. ഞാന്‍ വണ്ടി തുടര്ന്നോടിച്ചുകൊണ്ടി
രുന്നു. പ്ലെയിന്‍ താഴ്ന്നാലും ഓടുന്ന വണ്ടിയെ ഒന്നും ചെയ്യാന്‍ പറ്റില്ല;
അവരുടേതാണെങ്കിലും. ഞാന്‍ പോയിക്കൊണ്ടിരുന്ന സ്ഥലം
പരന്നതായിരുന്നു. അതിനാല്‍ വണ്ടി വേഗത്തിലോടിച്ചുകൊണ്ടിരുന്നു.
ഇനിയും രണ്ട് ഫര്‍ലോങ്ങ് പോയാല്‍ ഒരു മരമുണ്ട്. അതിന്റെ
അടുത്തായി ഒരു പണിതീരാത്ത പാലവുമുണ്ട്. ഞാന്‍ എന്തെല്ലാമോ
ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വിമാനം വീണ്ടും വരുന്ന ശബ്ദം
കേട്ടു. ഞാന്‍ വിചാരിച്ചു; പോയത് തിരിച്ചുവരികയായിരുക്കുമെന്ന്. അത്
എന്റെ വണ്ടിക്കുമീതെ രണ്ടാമതും പറന്നപ്പോള്‍ എനിക്ക് സംശയമായി.
വീണ്ടു സെറ്റില്‍ കേട്ടപ്പോള്‍ പറഞ്ഞത് നമ്മളുടെ പ്ലെയിന്‍ തന്നെയാണെ
ന്നാണ്. എന്തായാലും ഞാന്‍ കരുതി; ആ കാണുന്ന മരച്ചുവട്ടില്‍
കുറച്ചുനിര്ത്താമെന്ന്. ഇനിയും നൂറു വാര കാണും. ഞാന്‍ നല്ല വേഗത്തില്‍
വണ്ടി കൊണ്ടുപോയി. മരച്ചുവട്ടില്‍ എത്തി എത്തിയില്ല എന്നായപ്പോഴേ
ക്കും എന്റെ അടുത്തായി എന്തോ പൊട്ടിത്തെറിച്ചു. ഞാന്‍ ഇരുന്ന
ഇരുപ്പില്‍ തരിച്ചുപോയി. എനിക്ക് വണ്ടിയില്‍ നിന്നും ചാടാനുള്ള
സൌകര്യം കൂടിയില്ലായിരുന്നു. എന്നാല്‍ ഞാന്‍ വണ്ടി നിര്‍ത്തുന്നതിന്റെ
മുമ്പുതന്നെ പ്ലെയിനിന്റെ വരവുകണ്ട് കൂടെയുള്ളവരെല്ലാം ചാടിക്കഴിഞ്ഞി
രുന്നു. ചിലര്‍ ഓടി മരത്തിന്റെ മറുഭാഗത്തെത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍
ഒരാള്‍ മാത്രം പ്ലെയിന്‍ ബോംബുവീണ ഭാഗത്തേയ്ക്കായിരുന്നു ഓടിയത്.
ജോബി; അവനുമാത്രം ചെറിയൊരു ഷെല്ലുതട്ടി. അതത്ര സാരമില്ലായി
രുന്നു.
വാസ്തവത്തില്‍ അത് ഞങ്ങളുടെ പ്ലെയിന്തന്നെയായിരുന്നു. ഈ
സ്ഥലം കുറച്ചുമുമ്പാണല്ലോ പിടിച്ചെടുത്തത്. അത് അവര്‍ക്കറിയില്ലാ
യിരുന്നു. അവര്‍ ഞങ്ങളുടെ വണ്ടിയെ കണ്ടിട്ട് പാക്കിസ്ഥാന്റെ വണ്ടിയാ
ണെന്ന് കരുതി. ഒരിക്കല്‍ ആക്രമിച്ചതിനുശേഷം വീണ്ടും വിമാനം
രണ്ടുപ്രാവശ്യം താണു. അപ്പോഴേക്കും ഞങ്ങളെല്ലാം ഓടിക്കഴിഞ്ഞിരുന്നു.
രണ്ടുപ്രാവശ്യം താണിട്ടും അവര്‍ക്ക് വണ്ടിയെ ആക്രമിക്കാന്‍ പറ്റിയില്ല.
മൂന്നാമത്തെ പ്രാവശ്യം താണപ്പോള്‍ ഞങ്ങള്‍ ദൂരെ നിന്ന് വെള്ളക്കൊടി
കാണിച്ചു. അതിനുശേഷമാണെന്നു തോന്നുന്നു; അവര്‍ വണ്ടിയിലുള്ള
അടയാളം നോക്കിയത്. പിന്നെ അവര്‍ വന്നില്ല.
ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ അവിടെ
നിന്നും പുറപ്പെട്ടു. ഞങ്ങള്‍ എത്തേണ്ട സ്ഥലത്തേയ്ക്ക് ഇനിയും എത്ര
ദൂരമുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഉദ്ദേശം എട്ടു കി.മീ. കാണും. ഞങ്ങള്‍
നാലു കി.മീ. സഞ്ചരിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ പൊയ്ക്കൊണ്ടിരു
ന്നത് പാക്കിസ്ഥാന്റെ സ്ഥലത്തുകൂടെയാണ്. കാടും നടുവില്‍ വീടുകളും
നിറഞ്ഞ സ്ഥലം. വീടുകള്‍ എല്ലാംതന്നെ കത്തിനശിച്ചുകിടക്കുന്നു.
വൈയ്ക്കോല്‍ കൂനകളും ഗോതമ്പുകൂമ്പാരങ്ങളും കത്തിക്കരിഞ്ഞതിനു
ക ഫാറ്റി
ശേഷം പുകഞ്ഞുകൊണ്ടിരിക്കുന്നു. ആടും മാടും കോഴികളും അനാഥ
പ്രേതങ്ങളെ പ്പോലെ അലഞ്ഞുതിരിഞ്ഞു കൊണ്ടിരുന്നു. ഗ്രാമങ്ങളുടെ
അടുക്കല്‍കൂടി പോകുമ്പോള്‍ മാംസം കരിയുന്ന മണം മുക്കിലേയ്ക്കടിച്ചു
കയറി. എവിടെനോക്കിയാലും വെറും പുകമണ്ഡലം !
ഞങ്ങളുടെ വണ്ടികള്‍ അവിടെ വരിവരിയായി നില്ക്കുന്നു.
അവിടവിടെയായി ഞങ്ങളുടെ പട്ടാളക്കാര്‍ നടക്കുന്നതും കാണാം.
പാടങ്ങള്‍ പച്ചപിടിച്ചുകിടക്കുന്നത് ഒഴിച്ചാല്‍ അവിടം വലിയൊരു
ശ്മശാനമായിരിക്കുന്നു. അത്രയും ഭയാനകമായിരുന്നു ആ സ്ഥലം.
ഞങ്ങള്‍ മറ്റൊരു കത്തിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ ഉള്ളിലൂടെ
പൊയ്ക്കൊണ്ടിരുന്നു. ഇത് കഴിഞ്ഞാല്‍ കുറച്ചു മരക്കൂട്ടങ്ങളാണ്. അത്
കടന്നാല്‍ ഒരു വണ്ടിക്ക് പോകാന്‍ മാത്രം പറ്റുന്ന വഴി. അതിലൂടെ ഒരു
ഫര്‍ലോംഗ് സഞ്ചരിച്ച് പാടത്തിന്റെ നടുവിലൂടെ പോകണം. പാടത്തുകൂടി .
ഒരു കി.മീ. സഞ്ചരിച്ചാല്‍ ഞങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്തെത്തും. എല്ലാം
മാപ്പില്‍ നോക്കി അറിയുന്നതാണ്. ഞങ്ങള്‍ ഗ്രാമം കടന്ന്, പാതയുടെ അറ്റം
എത്താറായപ്പോള്‍ ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ റോഡിനെ
നോക്കിയും എതിര്‍വശത്തേക്കു നോക്കിയും കുറച്ചു വണ്ടികള്‍
നിര്ത്തിയിരിക്കുന്നതുകണ്ടു.
മുമ്പില്‍ നിര്‍ത്തിയിരുന്ന വണ്ടിയുടെ അടുത്തായി അവരുടെ ഒ.പി.
ഉണ്ടെന്നു പറഞ്ഞു. ഏതായാലും അതുവരെ പോയി നോക്കാം
എന്നുകരുതി ഞങ്ങള്‍ മുമ്പോട്ടുതന്നെ പോയി. അപ്പോഴേയ്ക്കും
മനസ്സിലായി, അവിടെ നിര്‍ത്തിയിരിക്കുന്ന വണ്ടികള്‍ മുഴുവന്‍
റോഡിലാണെന്ന്. എന്റെ വണ്ടിയും റോഡില്‍ത്തന്നെ നിര്‍ത്തണം; മറ്റു
വഴിയില്ല. മുന്നോട്ടുപോകാന്‍ വല്ല വഴിയുണ്ടോ എന്നു നോക്കാനായി
ഞങ്ങള്‍ കുറച്ചുദൂരം പോയി. അപ്പോഴാണ് അപ്രതീക്ഷിതമായി
പാക്കിസ്ഥാന്റെ പ്ലെയിനുകള്‍ വന്നത് ; ആറെണ്ണം.
ഞാന്‍ വണ്ടിയുടെ അടുത്തേക്ക് ഓടി. എങ്ങനെയെങ്കിലും വണ്ടി
മാറ്റിനിര്‍ത്താന്‍ പറ്റുമോ എന്നായിരുന്നു എന്റെ ആലോചന. വണ്ടിയെടു
ക്കാന്‍ പറ്റില്ല എന്നായപ്പോള്‍ ഞാന്‍ എന്റെ സാധനങ്ങളെല്ലാമെടുത്ത്
കുറച്ചകലെയുള്ള ക്രാവലിങ്ങ് ട്രെഞ്ചിലേക്ക് ഓടി.
- അവസാനിക്കുന്നില്ല --
വാഷനക്കാരരാട്
വാമ്കറ്)ിവ്] ലെ രചനകളെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ
പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു.
മാസിക മെച്ചകെടുത്തുന്നതിനുവേണ്ട സര്റ്ലാത്മകമായ
നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ. സ്തുതി ഒഴിവാക്കുക.
- പത്രാധിപര്‍
ത
വീണ്ടെടുക്കല്‍
ലേഖനം
കടുന്തുടിഖും ഓടക്കുഴലും
എം. ഗോവിന്ദന്
ക്ദഹത്തിന് വായുവും വെള്ളവും ഭക്ഷണവും വ്യായാമവും
എന്നതുപോലെ ആത്മാവിനും ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങളുണ്ട്.
മനുഷ്യാത്മാവും അതേപടി അദ്ദവൈതസങ്കല പത്തില്പ്പെടുന്നില്ല.
വൈചാരികവും വൈകാരികവുമായ തലങ്ങള്‍ ആത്മാവിനുണ്ട്. ഈ
രണ്ടിനെയും സംതൃപ്തമാക്കാഞ്ഞാല് മനുഷ്യനുമാത്രമല്ല ദൈവത്തിന്റെ
മതത്തിനും രക്ഷയില്ല. വൈകാരിക സംതൃപ്തി നല്കാന് വിശ്വാസം
മതിയാകയില്ല. “അന്ധവിശ്വാസ്വും ഒട്ടൊക്കെ ആവശ്യമാണ് ! വൈകാരിക
ഘടനാപരമായ സത്യങ്ങള്‍ വൈചാരിക സത്യങ്ങള്‍ പോലെയല്ല.
തത്വചിന്തയും ശാസ്ത്രവും പ്രകീര്‍ത്തിക്കുന്ന കേവലസത്യങ്ങളില്‍ നിന്ന്
ഭിന്നമാണ് വൈകാരിക സത്യങ്ങള്‍. അവയാണ് കൂടുതല്‍ അനുഭൂതിക്ഷമം.
ആത്മാവിന്റെ ഈ ആവശ്യങ്ങള്‍ സാക്ഷാല്‍കരിച്ച് തൃപ്തിപ്പെടുത്തു
ന്നതിന് കലകള്‍ സഹായിക്കുന്നു. കലയില്‍ കണ്ടെത്തുന്ന സത്യങ്ങള്‍
വൈകാരിക മേഖലയില്‍ വിരാജിക്കുന്നു. വൈകാരിക സത്യങ്ങള്‍
ഭാവനയുടെ മുശയില്‍ രൂപപ്പെടുന്നു; മിത്ത് എന്ന പേരിലറിയപ്പെടുന്നു.
മിത്തുകള്‍ പൊള്ളയാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടും അവ മനുഷ്യ
മനസ്സുകളില്‍ “ഇളക്കങ്ങള്‍” ഉണ്ടാക്കുന്നു. യുക്തിവാദത്തിന്റെ സീമകളെ
അതിലംഘിച്ചും വര്‍ത്തിക്കുന്നു. വിചാരശീലന്മാര്ക്കും സുവിദിതമാണ് ആ
അനുഭവം. സൌന്ദരൃശാസ്ത്രം ദര്‍ശനത്തിന്റെ ഭാഗമായത് ഇക്കാരണത്താ
ലാണ്. ശാസ്ത്രീയമായ നേരും നുണയും ഒരുപോലെ കൊണ്ടുനടക്കാന്‍
മനുഷ്യര്‍ വിധിക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ ലോകവും മിത്തു
കളുടെ ലോകവും മനുഷ്യമനസ്സില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. ഇതു
കണ്ടെത്താന്‍ ഒരളവോളം സഹായിച്ചതാണ് ഫ്രോയിഡും, യൂങും അവരെ
പിന്തുടര്‍ന്ന മാനസികാപഗ്രഥനക്കാരും ചെയ്ത സേവനം.
രക വാറ്റ്
്]
ഹൈന്ദവ സംസ്കൃതിയുടെ-അക്കണക്കില്‍ ഭാരതീയ സംസ്കൃ
തിയുടെയും-ദ്വന്പ്ങ്ങളാണ് ശൈവം, വൈഷ്ണവം എന്ന സങ്കല്പങ്ങള്.
ഇന്ത്യന്‍ മനസ്സില്‍ ഈ സങ്കല്പങ്ങള്ക്ക് വേരുകളുണ്ട്. പാരമ്പര്യം,
പരിതഃസ്ഥിതി, അഭിരുചി എന്നിവയനുസരിച്ച് ഈ ലയന്ദ്ങ്ങളിലോരോന്നും
മൊത്തമായും മിശ്രമായും ഭാരതീയ ചേതനയില്‍ രുഡ്ഃമുലമായി
കിടക്കുന്നു. ത്രിമൂര്‍ത്തി സങ്കല്പത്തില് ബ്രഹ്മനും ഒരു ഘടകമാണെങ്കിലും
ശിവനെപ്പോലെയൊ വിഷ്ണുവിനെപ്പോലെയൊ സവിശേഷത ആ
മൂര്ത്തിക്കില്ല. ഒരര്‍ത്ഥത്തില്‍ വിഷ്ണുവിന്റെ ഒരു ഭാഗമാണല്ലോ (സഷ്ടാ
വായ ബ്രഹ്മദേവന്, സൃഷ്ടിയുടെ ഒരു തലം വിഷ്ണുവിന്റേതാണെന്നും
വിചാരിക്കാം. ആദിശേഷശായിയായ വിഷ്ണു ചിരന്തനസുഷുപ്തി
യിലാണ്. ഭൂമിയിലും ദേവലോകത്തും കുഴപ്പങ്ങള്‍ ഉണ്ടാക്കുമ്പോള്‍
വാവിട്ടുകേണെത്തുന്നവര്ക്ക് വരസിദ്ധി നല്കാന് പത്മനാഭനുണരുന്നു.
ഉറങ്ങുന്ന വിഷ്ണുവിന്റെ നാഭിയിലുയര്ന്ന താമരയില്‍ താവളം കണ്ട
(്രഹ്മദേവന്റെ എട്ടു കണ്ണുകളും എട്ടു ദിക്കുകളെയും നോക്കികൊണ്ടിരി
ക്കുന്നു. അക്കണക്കില്‍ വിഷ്ണുവിന്റെ ഒരു കാവലാണ് നമ്മുടെ സൃഷ്ടി
കര്‍ത്താവ്. അദ്ദേഹം തൃമൂര്ത്തികളുടെ ഇടയില്‍ രണ്ടാംകിടയാണ്.
ബ്രഹ്മാവിന് ആരാധനാക്ഷേത്രങ്ങള്‍ വളരെ കുറവാണ്. പൊതുവെ അദ്ദേഹ
ത്തെ ആരും ഉപാസിക്കാറില്ല. ര്രഹ്മസൃഷ്ടികള്പോലും സങ്കടനിവൃത്തി
ക്ക് സമീപിക്കുന്നത് വിഷ്ണുവിനേയോ ശിവനെയോ ആണ്. വിഷ്ണുവില്
നിക്ഷിപ്തമായ കര്‍ത്തവ്യം-അഥവാ തൃമുര്ത്തികള്ക്കിടയിലുള്ള അദ്ധ്വാന
വിഭജനം-സ്ഥിതിയാണ്, പരിരക്ഷ ഉണ്ടാക്കുകയല്ല, ഉള്ളത് നിലനിര്‍ത്തുക.
നിലനില്‍പ്പ് അപകടപ്പെടുമ്പോള്‍ അവതാരങ്ങള്‍ പൂണ്ട് ധര്മ്മസംസ്ഥാപ
നം നിറവേറ്റുക. അതും സ്ഥിതിയുടെ ഒരു ഭാഗമാണല്ലോ. താവളം പാല്
ക്കടല്‍, അതിപ്രശാന്തം. വൈഷ്ണവപ്രകൃതിയും പരിസരവും-രണ്ടു
ഭാര്യമാരും ഒരു പാമ്പും പരുന്തും അംബുജവും, (ബഹ്മാവും-വിഷ്ണു
കുടുംബവും ഏറെച്ചെറിയത്. വിഷ്ണുവിന് മക്കളില്ല. വിഷ്ണു എന്ന
നിലയ്ക്ക് സൃഷ്ടിയില്‍ ഒരു തരത്തിലും അദ്ദേഹം ഇടപെടുന്നില്ലെന്ന്
സാരം. ശീതളവും മിതവര്ണ്ണ ശബളവുമാണ് താനും തന്റെ ചുറ്റുപാടും.
വെളുത്ത കടലില്‍ ഒരു നീലപുഞ്ജം, നീല പുഷ്പം അതിനകത്ത്
വെളുത്ത സൃഷ്ടികര്‍ത്താവും. ഖരവര്ണ്ണങ്ങള് വിഷ്ണുവുമായി ബന്ധ
പ്പേടുന്നില്ല. സ്ഥിതിക്ക് ഉത്തരവാദിയായ ദേവന് സര്‍വ്വദാ സാത്വിക
പരിവേഷത്തിലായിരിക്കണമല്ലോ. ഭൂമിയെ നേത്യാരാക്കിവെച്ച് വളരെ
അകലെ വൈകുണ്ഠത്തില്‍ സ്ഥിരവാസം.
ശിവന് ഇതില്‍ നിന്നൊക്കെ എത്ര വ്യത്യസ്തന്. പരമേശ്വരന്
വിശ്വനാഥന്, ഈശ്വരന്മാര്ക്കും ഈശ്വരന്. തനതായ ചമയവും ചാരുതയു
മുണ്ട്. താമസം അത്യുന്നപര്വ്ൃശിഖരിയില്. വേട്ടതോ മറ്റൊരു മാമലയുടെ
മകളെ. ചന്ദ്രക്കലാധരനും ഫണിഭൂഷണനും ജടാജുഡത്തില് ഗംഗയെയും
പാര്‍പ്പിക്കുന്ന. രതിശൂലവും കടുന്തുടിയുമുണ്ട്. വാഹനം കാളയാണ്.
ഖണ് മാറി?
68
അരികിലും അകലെയുമായി ഭൂതഗണങ്ങള്‍ ഉണ്ട്. ആകപ്പാടെ ഒരു
കിരാതരാജാവിനൊത്ത എല്ലാ പരിവേഷവും പരിര്രാജകസംഘവും.
മഞ്ഞുമലയിലമരുന്ന ഈ മൂര്‍ത്തിക്ക് നഞ്ഞും അമൃതമാണ്. സംഹാരമാണ്
വിധിക്കപ്പെട്ട തൊഴിലെങ്കിലും ആത്യന്തികമായ സംരക്ഷണം ശിവനില്‍
മാത്രം നിക്ഷിപ്തമാണ്. മൃതസഞ്ജീവനിക്കായി പാലാഴി മഥിച്ചപ്പോള്‍
വാസുകി വമിച്ച കാകോളം കുടിക്കാനും അങ്ങനെ ദേവന്മാരും അസുര
ന്മാരും ഉള്‍പ്പെട്ട ജീവജാലങ്ങളേയും സംരക്ഷിക്കാനും ശിവനു മാത്രമെ
സാധിച്ചുള്ളു. നീലകണ്ഠവൃത്തി ചടുലവും ചമല്ക്കാരപൂര്ണ്ണവുമാണ്.
ശിവന് അവതാരമെടുക്കാറില്ല. എന്നാല്‍ ആള്‍മാറാട്ടം അദ്ദേഹത്തിന്
അന്യമല്ല. ചിലപ്പോള്‍ കാട്ടാളനായും തന്റെ പ്രേയസിയെ പ്രസാദിപ്പിക്കു
വാന്‍വേണ്ടി ആനയായും കളിക്കാന്‍ അദ്ദേഹം മടിക്കുന്നില്ല. ശിവന്
നടരാജനാണ്. നാട്യകലയുടെ ആദിരൂപം. ആദിതാളത്തിന്റെ ഉപകരണം
കൈയിലുള്ള കടുന്തുടി. നടരാജ നൃത്തശില്പം ലോകത്തിലെ ഒരസുലഭ
കലാവസ്തുവാണ്. ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞു ചലനമുണ്ടാക്കുന്ന
നൃത്തരൂപിയായ ശിവനും ഉറങ്ങുന്ന അനന്തപത്മനാഭനും തമ്മില്‍
എന്തൊരന്തരം! നടരാജശില്പം മെനഞ്ഞെടുത്തവര്‍ ദ്രാവിഡരാണ്. ശിവന്
ര്രാവിഡരുടെ ആദിമൂര്ത്തിയാകാനിടയുണ്ട്. എന്തായാലും ശിവന്
ഒരനാര്യദൈവമാണെന്ന് മോഹഞ്ചോദാരൊയിലെ പശുപതി വിഗ്രഹം
സൂചിപ്പിക്കുന്നു. അതൃന്തം ചടുലഭാവമുള്ക്കൊള്ളാന് കഴിയുന്ന ശിവന
യോഗിയാവാനും കഴിയും. ഈര്‍ജ്ജസ്വലനായ പരമേശ്വരന്റെ പിണ്ഡ
പ്രകൃതമാണ് യോഗഭാവം -- യോഗീവര്യനായ ശിവനും നൃത്തവിദഗ്ദ്ധ
നായ ശിവനും ഒരു സത്തയുടെ രണ്ട് ഭാവങ്ങളാണ്. ചിന്തയുടേയും
പ്രവൃത്തിയുടേയും. എന്തു പ്രവര്‍ത്തിക്കുമ്പോഴും അതിന് മുമ്പും പിമ്പും
ആലോചന അവശ്യം വേണമല്ലോ. ശിവന് മറ്റൊരു ലോചനമുണ്ട്. നെറ്റി
നടുവിലൊരു തീക്കണ്ണ്. ഏത് തീ എവിടെ കെട്ടാലും കെടാത്ത അഗ്നി
നെറ്റി കണ്ണിലും, ഏത് വെള്ളം വറ്റിയാലും ഉറ്റ് നഷ്ടപ്പെടാത്ത ഗംഗ
മൂര്‍ദ്ധാവിലും. ശക്തിയെ പുണര്‍ന്ന ശിവന് നന്മയുടെ മൂര്‍ത്തിയാണ്.
ശിവന് നന്മയെന്നും അര്‍ത്ഥം. നന്മ നിലനില്ക്കണമെങ്കില് ചലനവും
മാറ്റവും അത്യാവശ്യം. വിഷ്ണു പരിരക്ഷണത്തിന്റെ മൂര്‍ത്തി. ശിവനോ
പരിവര്‍ത്തനത്തിന്റെ മൂര്‍ത്തിയും.
ഈ രണ്ടു മൂര്‍ത്തികളേയും ചുറ്റിപ്പറ്റിയാണ് ഹൈന്ദവ ഭാരതീയത
യുടെ ആദിരൂപസങ്കല്പം. വിഷ് ണുഭക്തന്മാരും ശിവഭക്തന്മാരും
താന്താങ്ങളുടെ വൃത്യസ്തമായ പാതകളിലൂടെ ഇന്ത്യാ ചരിത്രത്തില്‍
തുടര്‍ന്നുവരുന്നു. വിഷ്ണു മോഹിനിയായപ്പോള് ശിവന് അത്ൃുഗ്രമായ
ചണ്ഡിയെ സൃഷ്ടിക്കുന്നു. ലളിതവശീകരണത്തിലൂടെ കാര്യങ്ങള്‍ സാധി
ക്കുന്നു. കാളിയോ, ശ്രതുവംശവിച്ചഛേദനത്തിലൂടെയും. അംബികാ
സങ്കല്പം ശൈശവമാണ്. പക്ഷേ ഈ അമ്മ കന്നിയാണ്. സന്തതികള്‍
അവര്‍ക്ക് വിധിക്കപ്പെട്ടില്ല. ശിവന് യാചകനായും തെണ്ടും. പിച്ചപ്പാര്രം
പ... വാമ്ടറ്റിവ്
്£ ഗ്
പ ത്രിപ ശൂ
സ
അന്ധ ന;
0-ഏ്ആ പ.
മി
ക്ക
ഒരു തലയോട്. (ബഹ്മാവിന്റെ അഞ്ചാമത്തെ തല നുള്ളിയെടുത്തു ചമച്ച
കലാപം. ശിവന് സൃഷ്ടികര്ത്താവിനേയും ശിക്ഷിക്കുന്നു. ഈ
ചെയ്തിയില്‍ നിന്ന് ഒരു കാപാലിക തന്ത്രവും അനുഷ്ഠാനവും ഇന്ത്യയിലു
ണ്ടായി. ഇന്ത്യയുടെ ചരിത്ര പരിണാമത്തില്‍ ഈ ആദിരുപങ്ങളും (ശിവ
ന്റെയും വിഷ്ണുവിന്റെയും) അവയിലാവേശം കൊണ്ട വിശ്വാസികളും
എന്തെന്തു കാര്യങ്ങള്‍ ചെയ്തു, ചെയ്തില്ല എന്ന് വിശദമായി വിശകലനം
ചെയ്യുമ്പോള്‍ ഭാരതീയ സ്വത്വത്തിന്റെ ഇരുമുഖങ്ങള്‍ വ ൃയക്തമായേക്കും.
മിത്തോളജിയിലൂടെയുള്ള ചരിത്രപഠനം അശാസ്ര്രീയമാണെന്ന്
കരുതുന്നത് തെറ്റാണ്. മിത്ത് ഒരു പുരാവസ്തുവാണെങ്കില്പ്പോലും
ചൈതന്യം കെട്ടടങ്ങി പിണസ്രായമല്ല. മനുഷ്യമനസ്സില്‍ അതിന
ആസ്ഥാനമുണ്ട്. അതിനാല്‍ ജീവിതത്തില്‍ താരും തളിരും തലങ്ങളും.
ശാസ്ത്രത്തേക്കാളും തത്ത്വദര്ശനത്തേക്കാളും കലകള്ക്കാധാരം
മിത്തുകളാണ്. യഥാതഥഭാവത്തിന് മിത്തുകളെ തോല്്പിക്കാനാവില്ല.
കലയുടെ ചരിത്രത്തിന്റെയും തന്മൂലം മനുഷ്യജീവിതത്തിന്റെയും രത്ന
ഖനിയാണ് മിത്തോളജി. പഴയ ഇതിവൃത്തങ്ങള്‍ തന്നെയാണ് പുതിയ
കലയ്ക്കും ദാര്‍ഡ്യം നല്‍കുന്നത്. റിയലിസത്തിന്റെ കാലത്ത് മിത്തുകളെ
അന്ധവിശ്വാസമായി തള്ളുന്ന ഒരു പ്രവണത ആരംഭശുരന്മാരായ
കലാകാരന്മാരില് കാണുന്നുണ്ടെങ്കില്‍ അതിനു കാരണം ചരിത്രം
അഴിച്ചുവിടുന്ന സര്ഗ്ഗശക്തികളെക്കുറിച്ചുള്ള അവബോധം കുറഞ്ഞതാണ്.
സ്ഥലകാലങ്ങളില്‍ സഞ്ചരിച്ച് സം്രമിക്കാനുള്ള സൌഭാഗ്യവും
സന്ദര്ൃയവുമാണ് കലയുടെ ആത്മാവ്. റിയലിസത്തിന് ഈ അനുഗ്രഹം
വേണ്ടോളമില്ല. കാലികമായ (പചാരവും ഒച്ചപ്പാടും അതിന് ലഭിക്കുന്നു.
പെട്ടെന്നുള്ള പ്രചാരസാദ്ധ്യതയും. ചരിത്രപരമായി റിയലിസത്തിന്
ച്ച മിന്നാമിനുങ്ങിന്റെയോ മെഴുകുതിരിയുടേയോ ആയുസ്സേയുള്ളു.
മിത്തുകള്ക്കാകട്ടെ, കത്തിജ്ജ്വലിക്കുന്ന നക്ഷത്രങ്ങളുടേയും
കല കലാപത്തിനുള്ള സന്നാഹമാകുമ്പോള് ചലനാത്മകമായി
ഭവിക്കുന്നു. കലയില്‍ നിന്നും ശൈവതേജസ്സ് സ്ഫുരിക്കുന്ന. വെറും
ആസ്വാദനത്തിനാവുമ്പോള് കല സ്ഥിതിയുമായി പൊരുത്തപ്പെടുന്നു.
ശൈവകലയുടെ ആദിതാളം കടുന്തുടിയാണ്. വൈഷ്ണവ കലയ്ക്കു
താളം കുറവാണ്. അതിന്റെ (പാധാന്യം രാഗ (മെലഡി) ത്തിലാണ്.
ഓടക്കുഴലാണ് അതിന്റെ ഉപകരണം. ഓടക്കുഴല്‍ രാഗവിസ്താരമുള്ള
ഉപകരണമാണല്ലോ. ഒഴുകിയെത്തുന്ന ധാര കാളിന്ദിയിലെ ഓളങ്ങളെ
പോലെ, വൃന്ദാവനത്തിലെ ചെടികളെപ്പോലെ, ഗോപികാമുഖത്തെ പുഞ്ചിരി
പോലെ, ചില്ലീവിലാസത്തെപ്പോലെ, കവിള്കത്തുടിപ്പുപോലെ മൃദുലമായ
ചലനങ്ങള്‍ മനുഷ്ൃഹൃദയത്തിലുണ്ടാക്കുന്നു. വൈഷ്ണവകലയിലെ
മറ്റൊരു പ്രതീകം ചിരംഞ്ജീവിയും വിഷ്ണുഭക്തനുമായ നാരദന്റെ
വീണയാണ്. ഒരളവോളം രാഗവും താളവും അതില്‍ സമ്മിളിതമായി
രിക്കുന്നു. എന്നാലും കടുന്തുടിരടിതത്തോട് ഒരു കണക്കിലും കിടനില്ക്കു
ജൂണ്‍ 2007.
70
ന്നില്ല വീണാക്വാണം. വീണ മൂളുന്നേയുള്ളൂ, മൂര്‍ത്തമായ താളക്രമത്തിന്
മുതിരുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടുകൂടി ഇന്ത്യന്‍ സമൂഹ
ജീവിതത്തിലും ചരിത്രത്തിലും സവിശേഷമായ സംഭവങ്ങളുണ്ടായി-- -
ശൈശവവും വൈഷ്ണവവുമായി ബന്ധപ്പെട്ട്. ഗാന്ധിയന്‍ യുഗാരംഭ
ത്തിന് മുമ്പുള്ള രാഷ്ര്രീയ സങ്കല്പങ്ങള് ശൈവമായിരുന്നു.
ബാങ്കിംചന്ദ്രന് മുതല്‍ ആരംഭിച്ച സ്വാത്രത്ര്യവിചിന്തനങ്ങളും പ്രവര്‍ത്തന
ങ്ങളും ശൈവത്തിന്റെ സ്വാധീനത്തിലാണെന്ന് കാണാം. ഭീകരപ്രസ്ഥാന
ക്കാരുടേയും വിപ്ലവകാരികളുടേയും ഉപാസനാദേവത ഭവാനി എന്ന
ചണ്ഡിയായിരുന്നു. ബംഗാളികളുടെ കുലദേവത എന്നു പറയാവുന്ന കാളി.
സ്വാത്രന്തസമരത്തിന്റെ ആദ്ൃകാലവിജ്ഞാപനമെന്ന് വിശേഷിപ്പിക്കാവുന്ന
അരവിന്ദഘോഷിന്റെ “ഭവാനിമന്ദിര്‍' നോക്കിയാല്‍ ശൈവപ്രസരം
എത്രമാത്രമുണ്ട് അക്കാലത്തെന്നറിയാം. ശിവന് സംഹാരരുദ്രനാണ്. ശിവ
സൃഷ്ടിയായ കാളിക്കു മുമ്പില്‍ ചോരകൊണ്ട് കൈപ്പടചാര്ത്തിയൊരു
ങ്ങിയ ഭീകരപ്രസ്ഥാനക്കാരും, ചത്തും കൊന്നും പിടിച്ചടക്കാനുള്ള ഉദ്വേഗം
കൊണ്ടവരായിരുന്നു. അവരൊരുതരത്തിലും അഹിംസയില്‍ വിശ്വസിച്ചില്ല.
ആയുധങ്ങളേന്തി സാമ്രാജ്യത്വത്തെ ഇന്ത്യന്‍ മണ്ണില്‍നിന്നു തുരത്തുക
യെന്ന പ്രതിജ്ഞയെടുത്തവര്‍. ആയുധവും എടുക്കാതിരുന്നില്ല.
ലോകമാന്യഗംഗാധരതിലകനും ശൈവവിദ്യയിലാണ് വിശ്ചസിച്ചിരുന്നത്.
വിഘ്നേശ്വരനായ ഗണപതിയെ കൊണ്ടാടുന്ന വിനായകചതുര്‍ത്ഥി
ഉത്സവം അദ്ദേഹം രാഷ്ര്രീയ പ്രബുദ്ധതയ്ക്കായി ഉപയോഗപ്പെടുത്തി.
തിലകിന്റെ ശിഷ്യനായിരുന്ന സുബ്രഹ്മണ്യഭാരതി റഷ്യന്‍ വിപ്ലവത്തെ
ക്കുറിച്ചുള്ള കവിതയില്‍ ആ വിപ്ലവം കാളിയുടെ തിരുക്കുത്തായാണ് ,
കണ്ടിട്ടുള്ളത്. റ
1915-ല്‍ ആഫ്രിക്കയിലെ തന്റെ സത യാന്വേഷണപരീക്ഷണങ്ങളു
സത്യാഗ്രഹപരിപാടികളും കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി
തികച്ചും ഒരു വൈഷ്ണവനായിരുന്നു. വിശ്വാസത്തിലും പ്രവൃത്തി ._...
ശിവസാധനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ എത്തും പിടിയുമിച്ലാതെ
വന്നപ്പോഴാണ് ഗാന്ധിജി രംഗപ്രവേശം ചെയ്തത്. തന്റെ രാഷ്ട്രവിജ്ഞാന
ത്തിലും വിശേഷാല്‍ പ്രവര്‍ത്തനങ്ങളിലും വൈഷ്ണവസംജ്ഞകളും
സങ്കല്പങ്ങള്ക്കും മഹാത്മജി പരമാവധി ഉപയോഗപ്പെടുത്തി. അദ്ദേഹ
ത്തിന്റെ ലക്ഷ്യം രാംരാജ്യമായിരുന്നു. പ്രാര്‍ത്ഥനാഗാനം വൈഷ്ണവ
ജനതോയും രാംധുനും. പാവങ്ങളെ അദ്ദേഹം ദരിദ്രനാരായണന് എന്നു
വിളിച്ചു. അധഃകൃതരെ ഹരിജനങ്ങളെന്നും. ചര്‍ക്കയായിരുന്നു ഗാന്ധിജി
യുടെ ആയുധം. പാല്ക്കടലോളം പോലെ വെളുത്ത മൃദുലമായ പഞ്ഞി
നൂറ്റുവേണം സ്വരാജ്യസമ്പാദനത്തിന് പ്രവര്‍ത്തിക്കാനെന്ന് അദ്ദേഹം
ആഹ്വാനം ചെയ്തു. പഞ്ഞിയുടെ പാല്‍ക്കടലിലെ അമൃതാണ് സ്വരാജ് !
ച്രകായുധധാരികളായിരിക്കണം എല്ലാ കോണ്ഗ്രസ്സുകാരുമെന്ന് അദ്ദേഹം
റ്ഥ്൭റ്റിവ്
ശഠിച്ചു. ശിവനെക്കുറിച്ച് ഗാന്ധിജി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നറി
യാന്‍ അദ്ദേഹത്തിന്റെ എല്ലാ കൃതികളും പരതിനോക്കുകയേ നിവൃത്തി
യുള്ളു.
ജി. ശങ്കരക്കുറുപ്പും, ബാലാമണിയമ്മയും, കുഞ്ഞിരാമന്‍നായരും
ഇടപ്പള്ളിയും അങ്ങനെയുള്ള മറ്റനേകം കവികളും വൈഷ്ണവരിീതിതന്നെ
അവലംബിച്ചു അവരുടെ സൃഷ്ടികളില്‍. വൈഷ്ണവസാധന ഗാന്ധിയന്‍
ദേശീയത്വത്തിലൂടെ പുത്തരിയായി കേരളത്തിലെത്തപ്പെട്ടതല്ല. മലയാള
കവിതയുടെ തുടക്കത്തില്‍തന്നെ ഇതുണ്ട്. ചെറുശ്ശേരി, തുഞ്ചത്തെഴു
ത്തച്ഛന്, പൂന്താനം, രാമപുരത്തുവാര്യര്‍, നിരണംകവികള്‍, മേല്‍പ്പത്തൂര്‍
തുടങ്ങിയവരെല്ലാം ഒരു തരത്തില്‍ വൈഷ്ണവത്തിന്റെ ആളുകള്‍ തന്നെ,
കുഞ്ചന്‍നമ്പ്യാരും. നമ്പ്യാര്‍ തുള്ളാന്‍ തുടങ്ങിയപ്പോള്‍ ദ്രാവിഡശൈവ
ത്തിന്റെ ശീലും ചലനവും സ്വായത്തമാക്കി ഒട്ടൊക്കെ. വൈഷ്ണവ
പാരമ്പര്യത്തില്‍ മലയാള കവിത സമ്പന്നവുമാണ്. ഭാരതീയ കവിതയെക്കു
റിച്ചും പൊതുവെ അതു പറയാം. ഭാരതം, രാമായണം, ഭാഗവതം തുടങ്ങിയ
പുരാണങ്ങള്‍ വകാശമാനമായതോടുകുടിയാണല്ലേോ നമ്മുടെ നാട്ടു
ഭാഷകള്‍ സ്വന്തം വൃക്തിത്വം കണ്ടെത്താന്‍ തുടങ്ങിയത്. എന്നാല്‍
കര്‍ണ്ണാടകത്തിലും, തെലുങ്കുനാട്ടിലും വീരശൈവകൃതികളും വിശ്വാസവും
, പ്രവര്‍ത്തനങ്ങളും താരതമ്യേന അധികമായി. അവിടുത്തെ രാഷ്ട്രീയ
ത്തില്‍ ഈ പ്രസരമുണ്ട്. എല്ലാം വൈഷ്ണവകഥകള്‍. ഇത്, ഒരഖിലേന്ത്യാ
പ്രതിഭാസമാണ്. ശിവതാണ്ഡവംപോലെ പ്രത്യക്ഷമായി ശൈവ വകുപ്പില്‍
പ്പെടുന്ന ചില കവിതകള്‍ രചിച്ച ജി. ശങ്കരക്കുറുപ്പും കൂടുതല്‍ വ്യാപരി
ച്ചതു വൈഷ്ണവത്തിലാണ്. ഓടക്കുഴല്‍ എന്ന കൃതിയാണദ്ദേഹത്തെ
“ദേശീയ കവിയാക്കിയത്. അദ്ദേഹം ഏര്‍പ്പെടുത്തിയത് ഓടക്കുഴല്‍
സമ്മാനമാണല്ലോ.
അടുത്തകാലത്ത് ശൈവകവിതയുടെ തുടക്കംകുറിച്ചത്
ഇടശ്ശേരിയാണ്. വൃത്തത്തിലല്ല, വീറില്‍. പുത്തന്‍കലവും അരിവാളും,
കാവിലെപ്പാട്ട്, പൂതപ്പാട്ട്, കറുത്ത ചെട്ടിച്ചികള്, മാര്ക്കണ്ഡേയന് എന്നീ
കവിതകള്‍ ശൈവതാളവും മേളവും തുടിക്കുന്നവയാണ്. മല കടന്ന്
വരുന്ന മേഘങ്ങള്‍ കറുത്തവയെങ്കിലും മലകടന്നുവരുന്ന കുറത്തികളാക
യാല്‍ (മേഘങ്ങള്‍) കൂടുതല്‍ ബന്ധിച്ചു നില്‍ക്കുന്നത് കിരാതസ്ത്രീയായി
നടന്ന പാര്വ്വതിയുമായാണ്. പാര്‍വ്വതി കുറത്തിയുമായിട്ടുണ്ട്. കവിയെന്ന
നിലയ്ക്ക് ഇടശ്ശേരിക്ക് പുതിയ ശക്തികള്‍ (പധാനം ചെയ്തത് ഇത്തരം
കവിതകളാണ്. അതുവരെ “വൃന്ദാവനത്തിലെ രാധ” തുടങ്ങിയ കവിതകള്‍
എഴുതി അദ്ദേഹം വള്ളത്തോള്‍ പാരമ്പര്യത്തിലും അതിന്റെ വൈഷ്ണവ
ത്തിലുമാണ് പയറ്റിയിരുന്നത്. സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതി എന്ന
പോലെ, സമ്മിശ്ര വൈഷ്ണവ-ശൈവ രീതി എന്ന് വ ്യവഹരിക്കുന്നതാവും
കൂടുതല്‍ ശരി.
ഖണ് മാ. ച